Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട്ടുകാരെ എതിർത്ത് അർദ്ധരാത്രിയിൽ ശ്രാവണിയും ശ്യാമും ഒളിച്ചോടിയത് മരണത്തിലേക്ക്; മൂവാറ്റുപുഴയിലെ കമിതാക്കളുടെ മരണം ഒളിച്ചോട്ടത്തിനിടയിൽ; വിവാഹം വീട്ടുകാർ എതിർത്തതോടെ കാമുകനെ രാത്രിയിൽ വിളിച്ചുവരുത്തിയത് ശ്രാവണി; ബൈക്കിൽ യാത്ര തുടരവെ മരണം കടന്നെത്തിയത് ടോറസിന്റെ രൂപത്തിൽ; മൂവാറ്റുപുഴയിലെ അപകടത്തിൽ മരിച്ച കമിതാക്കളെ ഇന്ന് സംസ്‌കരിക്കും

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: വീട്ടുകാരെ എതിർത്ത്് പ്രണയിതാക്കൾ ഒളിച്ചോടിയത് മരണത്തിലേക്ക്. മൂവാറ്റുപുഴയിലെ വാഹനമാപകടത്തിൽ കൊല്ലപ്പെട്ടത് വീട്ടുകാരെ വെല്ലുവിളിച്ച് ഒരുമിച്ച് ജീവിക്കാനിറങ്ങിയ യുവമിഥുനങ്ങൾ! കഴിഞ്ഞ ദിവസമാണ് എംസി റോഡിൽ വാളകത്ത് നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് ചോറ്റാനിക്കര പ്രദീപ് നിവാസിൽ സുനിലിന്റെ മകൻ ശ്യാം സുനിൽ (23), പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയിൽ പകിടപ്പറമ്പിൽ കണ്ണന്റെ മകൾ ശ്രാവണി (19)യും മരിക്കുന്നത്.

പുലർച്ചെ രണ്ടരയോടെയായിരുന്നു ലോറിക്ക് പിന്നിലായി ബൈക്ക് ഇടിച്ച് ഇരുവരും മരിക്കുന്നത്. റോഡിൽ രക്തം വാർന്ന് കിടന്ന ഇവരെ പുലർച്ചെ ആയതിനാൽ യാത്രക്കാർ ആരും തന്നെ കണ്ടിരുന്നില്ല. ഒരു മണിക്കൂറിലധികം രക്തം വാർന്ന് കിടന്നാണ് ശ്രാവണിയും സുനിലും മരിക്കുന്നത്. അപകടമറിഞ്ഞ് മൂവാറ്റുപുഴ പൊലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയിലെത്തിക്കുന്നത്.

രാവിലെ കാൽനട യാത്രികരാണ് അപകടം പൊലീസിനെ അറിയിച്ചത്. ഇരുവരെയും പൊലീസ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട ശ്രാവണി കാമുകനായ ശ്യാം സുനിലിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബൈക്കിൽ കയറി പോയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഫയർ ആൻഡ് സെക്യൂരിറ്റി സ്ഥാപനത്തിൽ ഡ്രൈവറായ ശ്യാം. ശബരിമല തീർത്ഥാടനത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. വിവാഹത്തിനെ ശ്രാവണിയുടെ വീട്ടുകാർ എതിർത്തതിനാൽ രാത്രിയോടെ ശ്രാവണി ശ്യാമിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ശ്യാമിന്റെ അമ്മ മിനിയാണ് പൊലീസിന് ഈ വിവരം നൽകിയത്. മകനെ ശ്രാവണി വിളിക്കുമ്പോൾ തന്നെ ബൈക്കുമായി മകൻ വീട്ടിൽ നിന്ന് പോകുകയായിരുന്നെന്ന് ശ്യാമിന്റെ അമ്മ മിനി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീട്ടിൽ നിന്ന് ശ്രാവണിയെ വിളിച്ചിറക്കി തന്റെ വീട്ടിലേക്ക് മടങ്ങുന്ന വഴിക്കാണ് അപകടം നടന്നതെന്ന് പൊലീസ് പറയുന്നത്. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു രണ്ട് ടോറസുകളിൽ ഒന്നിന്റെ പിന്നിൽ ബൈക്ക് ഇടിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. പുലർച്ചെ ആയിരുന്നതിനാൽ ഇതുവഴി കാര്യമായ വാഹന സഞ്ചാരവും ഉണ്ടായിരുന്നില്ല.

യുവാവിന്റെ മുഖത്തും താടിയെല്ലിനും മാരക മുറിവേറ്റിരുന്നു. യുവതിയുടെ കഴുത്തിന് പിൻഭാഗത്താണ് പരുക്ക്. അപകടവിവരം അറിഞ്ഞയുടൻ മൂവാറ്റുപുഴ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.മിനിയാണ് ശ്യാമിന്റെ അമ്മ. സഹോദരി: ശരണ്യ. ശ്രീജയാണ് ശ്രാവണിയുടെ അമ്മ. സഹോദരൻ: സാഗർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP