Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രദേഴ്‌സ് ഡേയുടെ വിജയാഘോഷത്തിൽ ആരാധകരുമായി പറന്ന് പൃഥ്വിരാജ് സുകുമാരൻ; തിരഞ്ഞെടുക്കപ്പെട്ട വിജയിയുമായി ആദ്യ പറക്കൽ കോഴിക്കോട്; രണ്ടാം പറക്കൽ ജഡായു പാറ; തിരുവനന്തപുരവും തിരിച്ച് കൊച്ചിയും മടക്കയാത്ര ആരാധകർക്കൊപ്പം തന്നെ; പൃഥ്വിയുടെ ക്രിസ്തുമസ് വിരുന്നിന് കൈയടിച്ച് ആരാധരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബ്രദേഴ്‌സ് ഡേയുടെ വിജയാഘോഷത്തിന്റെ ഭാഗമായി ആരാധകർക്കൊപ്പം ഹെലികോപ്റ്റർ യാത്രയുമായി പൃഥ്വിരാജ്. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായാണ് മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പമാണ് പൃഥ്വിരാജ് കൊച്ചിയിൽ നിന്ന് പറന്നത്. കൊച്ചിയിൽ താജ് ഗേറ്റ് വേക്ക് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിൽ നിന്ന് കോഴിക്കോട്ടേക്ക് ആയിരുന്നു ആദ്യ പറക്കൽ. ബിജിതാ ജനാർദനൻ എന്ന വിജയിക്കൊപ്പമാണ് കോഴിക്കോട് കെ.ടി.സി ഹെലിപാഡ് ഗ്രൗണ്ടിലെത്തിയത്. തുടർന്ന് ആർ പി മാളിലെ ആശിർവാദ് സിനിമാസിലും പൃഥ്വിരാജ് സന്ദർശനം നടത്തി. കോഴിക്കോട് നിന്ന് കൊല്ലം ജഡായു പാറയിലേക്കാണ് രണ്ടാമത്തെ പറക്കൽ.

ഹാരിസ് പളത്ത് എന്ന വിജയിക്കൊപ്പം. പിന്നീട് ജഡായു പാറയിൽ നിന്ന് തിരുവനന്തപുരത്തേക്ക് അരുൺ കെ ചെറിയാനൊപ്പവും, തിരുവനന്തപുരത്ത് നിന്ന് തിരിച്ച് കൊച്ചിയിലേക്ക് ജിഷ്ണു രാജീവിനൊപ്പവും യാത്ര. ഡ്രൈവിങ് ലൈസൻസ് സക്സസ് ടൂർ എന്ന് പേരിട്ട ഹെലികോപ്റ്റർ യാത്രയിൽ ചിത്രത്തിന്റെ സഹനിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. തിരുവനന്തപുരം ഗ്രീൻ ഫീൽഡിലുള്ള കാർണിവൽ സിനിമാസ്, എറണാകുളം സവിതാ തിയറ്റർ എന്നിവിടങ്ങളിലും പൃഥ്വിരാജ് സന്ദർശനം നടത്തുന്നുണ്ട്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും നായക വേഷങ്ങളിലെത്തിയ ഡ്രൈവിങ് ലൈസൻസ് ലാൽ ജൂനിയർ (ജീൻ പോൾ ലാൽ) ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സച്ചിയുടേതാണ് തിരക്കഥ. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ആരാധകനും സൂപ്പർതാരവും തമ്മിലുള്ള ബന്ധമാണ് പ്രമേയം.

പൃഥ്വിരാജ് ഹരീന്ദ്രൻ എന്ന സൂപ്പർതാരമായും സുരാജ് വെഞ്ഞാറമ്മൂട് കുരുവിള എന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായും അഭിനയിച്ചിരിക്കുന്നു. ദീപ്തി സതി, മിയാ ജോർജ്ജ്, സുരേഷ് കൃഷ്ണ, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങൾ. സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനുമാണ് നിർമ്മാണം.ആരാധകർക്ക് വേണ്ടിയുള്ള സിനിമാണ് ഡ്രൈവിങ് ലൈസൻസ് എന്നും സിനിമയുടെ വിജയം ആരാധകർക്ക് ഉള്ളതാണെന്നും പൃഥ്വിരാജ് സുകുമാരൻ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP