Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമ്പലത്തിൽ എത്തിയത് മാന്യമായ വേഷത്തിൽ 'കുലസ്ത്രീ' ചമഞ്ഞ്; വേഷത്തിലോ ഭാവത്തിലോ മോഷ്ടാവാണെന്ന് തോന്നുകയേ ഇല്ല; തഞ്ചത്തിൽ മറ്റുള്ളവരുടെ ഒപ്പം കൂടി സ്വർണാഭരണങ്ങൾ മോഷ്ടിക്കും; പ്രധാനമായും ഇരകളാക്കുന്നത് മറ്റു ജില്ലകളിൽ നിന്ന് ദർശനത്തിനെത്തുന്ന കൊച്ചുകുട്ടികളെ; പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ഷംന ബിജു ശരിക്കും ഒരു 'പഠിച്ചകള്ളി'; മുമ്പ് സമാനമായ കവർച്ചാ കേസുകളിൽ യുവതി പെട്ടിട്ടുണ്ടെന്ന് പൊലീസ്

അമ്പലത്തിൽ എത്തിയത് മാന്യമായ വേഷത്തിൽ 'കുലസ്ത്രീ' ചമഞ്ഞ്; വേഷത്തിലോ ഭാവത്തിലോ മോഷ്ടാവാണെന്ന് തോന്നുകയേ ഇല്ല; തഞ്ചത്തിൽ മറ്റുള്ളവരുടെ ഒപ്പം കൂടി സ്വർണാഭരണങ്ങൾ മോഷ്ടിക്കും; പ്രധാനമായും ഇരകളാക്കുന്നത് മറ്റു ജില്ലകളിൽ നിന്ന് ദർശനത്തിനെത്തുന്ന കൊച്ചുകുട്ടികളെ; പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ഷംന ബിജു ശരിക്കും ഒരു 'പഠിച്ചകള്ളി'; മുമ്പ് സമാനമായ കവർച്ചാ കേസുകളിൽ യുവതി പെട്ടിട്ടുണ്ടെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റു ചെയത്ു. പാനൂർ മേലെചെമ്പാട് സ്വദേശി ഷംന ബിജുവിനെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിലെത്തിയ രണ്ടു കുട്ടികളുടെ ആഭരണങ്ങളാണ് ഷംന കവർന്നത്. കഴിഞ്ഞ ദിവസം രാവിലെ ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളിൽ ദർശനത്തിന് എത്തിയ കുട്ടികളുടെ കൈവളകളാണ് മോഷണം പോയത്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ രക്ഷകർത്താക്കൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെട്ടു. ക്ഷേത്രം അധികൃതരുടെ നിർദ്ദേശത്തെ തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. ക്ഷേത്രത്തിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രപരിസരത്തു നിന്ന് തന്നെ ഷംനയെ പിടികൂടി.

ചോദ്യം ചെയ്യലിൽ മോഷണം നടത്തിയെന്ന് പ്രതി സമ്മതിച്ചു. ഇവരിൽ നിന്ന് തൊണ്ടിമുതലും കണ്ടെടുത്തു. ഷംന ക്ഷേത്രം കേന്ദ്രീകരിച്ച് മുമ്പും മോഷണം നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷംന മുമ്പും ക്ഷേത്രത്തിൽ കവർച്ച നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പൊലീസ് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് വിധേയയാക്കും.

മറ്റു ജില്ലകളിൽ നിന്ന് ദർശനത്തിനെത്തുന്ന കൊച്ചുകുട്ടികളാണ് പ്രധാന ഇരകൾ. മോഷണവിവരം പുറത്തറിയാൻ വൈകുമെന്നതാണ് കുട്ടികളെ കേന്ദ്രീകരിക്കുന്നതിലുള്ള നേട്ടം. ഒപ്പം കണ്ണൂരിന് പുറത്തുള്ളവരാകുമ്പോൾ പൊലീസിൽ പരാതിപ്പെടാൻ സാധ്യതയില്ല എന്നതും മുന്നിൽ കണ്ടാണ് ഷംന ഇരകളെ തിരഞ്ഞെടുക്കുന്നത്.
ഭർത്താവിനോടും മകളോടുമൊപ്പമാണ് ഷംന ബിജു പറശ്ശിനിക്കടവിലെത്തിയത്. ഏതാനുംമാസങ്ങളായി ക്ഷേത്രദർശനത്തിനെത്തുന്നവരുടെ ആഭരണങ്ങൾ നഷ്ടപ്പെടുന്നതായി പരാതിയുണ്ടാകാറുണ്ട്. പൊലീസ് കൂടുതൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP