Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല ദർശനത്തിന് എത്തിയ മൂന്ന് ട്രാൻസ്‌ജെന്ററുകളെ പമ്പയിൽ പൊലീസ് തടഞ്ഞു; തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം സന്നിധാനത്തേക്ക് കടത്തി വിട്ടത് കലക്ടർ ഇടപെട്ടതിന് ശേഷം; അനാവശ്യമായാണ് തങ്ങളെ തടഞ്ഞതെന്ന് പരാതിപ്പെട്ട് അവന്തിക, രഞ്ജു, തൃപ്തി എന്നീ ട്രാൻസ് ജെന്ററുകൾ

ശബരിമല ദർശനത്തിന് എത്തിയ മൂന്ന് ട്രാൻസ്‌ജെന്ററുകളെ പമ്പയിൽ പൊലീസ് തടഞ്ഞു; തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം സന്നിധാനത്തേക്ക് കടത്തി വിട്ടത് കലക്ടർ ഇടപെട്ടതിന് ശേഷം; അനാവശ്യമായാണ് തങ്ങളെ തടഞ്ഞതെന്ന് പരാതിപ്പെട്ട് അവന്തിക, രഞ്ജു, തൃപ്തി എന്നീ ട്രാൻസ് ജെന്ററുകൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമല സന്ദർശനത്തിനെത്തിയ ട്രാൻസ്ജെന്റേഴ്സിനെ പൊലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് പൊലീസ് തടഞ്ഞു വെച്ചത്. പൊലീസ് അകാരണമായി തടയുകയായിരുന്നുവെന്ന് ട്രാൻസ്ജെന്ററായ രഞ്ജു പറഞ്ഞു. എന്നാൽ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാൻ വേണ്ടിയാണ് തങ്ങൾ ട്രാൻസ്ജെന്റേഴ്സിനെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രേഖകൾ പരിശോധിച്ച ശേഷം സന്ദർശനത്തിനുള്ള അനുമതി നൽകിയെന്നും പൊലീസ് പറഞ്ഞു.

ശബരിമല ദർശനത്തിനെത്തിയ മൂന്നു ട്രാൻസ് ജെണ്ടറുകളെ പമ്പയിൽ പൊലീസ് തടഞ്ഞതായി പരാതി. അവന്തിക, രഞ്ജു, തൃപ്തി എന്നിവരെയാണ് തടഞ്ഞത്. ജില്ലാകളക്ടർ ഇപെട്ട് ഇവരെ ശബരിമലയിലേക്ക് കടത്തിവിട്ടു. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് തങ്ങളെ കടത്തിവിട്ടതെന്നും അനാവശ്യമായാണ് തടഞ്ഞതെന്നും സംഘത്തിലെ അവന്തിക പറഞ്ഞു.

41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കി മണ്ഡലകാലത്തിന് ഇന്ന് സമാപനം. രാവിലെ പത്തിനും പതിനൊന്നേ നാൽപതിനും ഇടയിലാണ് മണ്ഡലപൂജ. പുലർച്ചെ മൂന്ന് മണിയോടെ ക്ഷേത്രനട തുറന്നു. തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പനെ ദർശിക്കാൻ ആയിരകണക്കിന് തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബർ 28 ന്റെ വിധി പുനപ്പരിശോധിക്കണമെന്ന ഹരജികൾ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹരജി പരിഗണിക്കുന്നതുവരെ സ്ത്രീപ്രവേശന വിധി നിലനിൽക്കും. രാജ്യം സ്ഫോടനാത്മകമായ സാഹചര്യത്തിൽ; വിശാലബെഞ്ചിന്റെ തീരുമാനം വരുന്നത് വരെ കാത്തിരിക്കൂ; ശബരിമലയിൽ സുപ്രീം കോടതി ഇവയുടെ തീരുമാനം വന്ന ശേഷം മാത്രമേ ശബരിമല പുനഃപരിശോധന ഹർജികളിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

ഈ വർഷത്തെ മണ്ഡലമാസത്തിൽ ശബരിമല ദർശനത്തിനായി 36 സ്ത്രീകൾ ഓൺലൈനായി അപേക്ഷ നൽകിയിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP