Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധോണി, കോലി, പാണ്ഡ്യ, രോഹിത് ശർമ; ഏഷ്യ ഇലവനുവേണ്ടി ഏഴ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലാദേശ്

ധോണി, കോലി, പാണ്ഡ്യ, രോഹിത് ശർമ; ഏഷ്യ ഇലവനുവേണ്ടി ഏഴ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലാദേശ്

സ്വന്തം ലേഖകൻ

ധാക്ക: ക്രിക്കറ്റ് ടൂർണമെന്റിലേക്ക് ഇന്ത്യൻ താരങ്ങളെ ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ബംഗ്ലാദേശ് രാജ്യത്തിന്റെ സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നൂറാം ജന്മവാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് മത്സരത്തിൽ കളിക്കാനാണ് ബംഗ്ലാദേശ് ഏഴ് ഇന്ത്യൻ താരങ്ങളെ ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യ ഇലവനും ലോക ഇലവനും തമ്മിൽ നടക്കുന്ന മത്സരങ്ങളിൽ ഏഷ്യ ഇലവനുവേണ്ടി ഇന്ത്യൻ താരങ്ങളെ നൽകണമെന്നാവശ്യപ്പെട്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയെ സമീപിച്ചിരിക്കുന്നത്.

എം.എസ്. ധോണി, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, രോഹിത് ശർമ എന്നീ താരങ്ങളെ വിട്ടുനൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ അഞ്ച് താരങ്ങളെ ബംഗ്ലാദേശിലേക്ക് അയക്കുമെന്ന് ബിസിസിഐ പ്രതികരിച്ചു. ആരൊക്കെ ഏഷ്യ ഇലവനു വേണ്ടി കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തീരുമാനിക്കുമെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് ദേശീയ മാധ്യമത്തോടു പറഞ്ഞു. ലഭ്യത അനുസരിച്ചു താരങ്ങളെ അയക്കാനാണ് ഏഷ്യൻ രാജ്യങ്ങളോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സിഇഒ നിസാമുദ്ദീൻ ചൗധരി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം പാക്കിസ്ഥാനിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണു തങ്ങൾക്കു ലഭിച്ച വിവരമെന്ന് ബിസിസിഐ പ്രതികരിച്ചു. അടുത്ത വർഷം മാർച്ച് 18, 21 തീയതികളിലായി ധാക്കയിലാണ് ട്വന്റി20 മത്സരം നടക്കുക. പാക്കിസ്ഥാൻ ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്നതാകും ടൂർണമെന്റിൽ ഏഷ്യ ഇലവന്റെ ടീം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയുടെ സമയത്താണ് ധാക്കയിൽ ട്വന്റി20 മത്സരങ്ങൾ അരങ്ങേറുക. മാർച്ച് 12ന് ധരംശാലയിലാണ് ആദ്യ മത്സരം. 15ന് ലക്‌നൗവിലും 18ന് കൊൽക്കത്തയിലും മത്സരങ്ങൾ നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP