Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ കുടുംബശ്രീ ഹോട്ടലുകളെ ഏകീകരിക്കും; കഫേ കുടുംബശ്രീകളെ ഒരേ മാതൃകയിൽ കൊണ്ടുവന്ന് ഗുണനിലവാരം ഉറപ്പുവരുത്തും: കേരളത്തിലെ വലിയ ഹോട്ടൽ ശൃംഖലയായി കുടുംബശ്രീ ഹോട്ടലുകളെ മാറ്റും

കേരളത്തിലെ കുടുംബശ്രീ ഹോട്ടലുകളെ ഏകീകരിക്കും; കഫേ കുടുംബശ്രീകളെ ഒരേ മാതൃകയിൽ കൊണ്ടുവന്ന് ഗുണനിലവാരം ഉറപ്പുവരുത്തും: കേരളത്തിലെ വലിയ ഹോട്ടൽ ശൃംഖലയായി കുടുംബശ്രീ ഹോട്ടലുകളെ മാറ്റും

സ്വന്തം ലേഖകൻ

കലഞ്ഞൂർ: 'കഫേ കുടുംബശ്രീ' ഹോട്ടലുകൾ ഏകീകൃത ബ്രാൻഡിങ്ങിലേക്ക്. കേരളത്തിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ആരംഭിച്ചിട്ടുള്ള ഈ ഹോട്ടലുകൾ ഒരു വർഷത്തിനകം ഏകീകൃത ബ്രാൻഡിങിലേക്ക് മാറ്റാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കഫേ കുടുംബശ്രീകളെ ഒരേ മാതൃകയിൽ കൊണ്ടുവന്ന് ഗുണനിലവാരം ഉറപ്പുവരുത്തും. ശുചിത്വ, മാലിന്യ, സംസ്‌കരണ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഇവയ്ക്ക് ഇന്ത്യൻ കോഫി ഹൗസുപോലെ ഏകീകൃത ബ്രാൻഡിങ് ഉണ്ടായിട്ടില്ല.

ചെറുതും വലുതുമായ 2546 കഫേ കുടുംബശ്രീ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആദ്യഘട്ടമെന്ന നിലയിൽ കുടുംബശ്രീ സംരംഭകർ നടത്തുന്ന ഹോട്ടലുകളിൽനിന്ന് മികച്ച 150 ഹോട്ടലുകൾ തിരഞ്ഞെടുത്തു. ഈ ഹോട്ടലുകൾ പൊതുവായി പാലിക്കേണ്ട സേവന-പെരുമാറ്റ രീതികൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ തയ്യാറാക്കി നൽകി. കൂടാതെ ബോർഡിലും വിലവിവരപ്പട്ടികയിലുമൊക്കെ നൽകേണ്ട കഫേ കുടുംബശ്രീ ബ്രാൻഡ് ഡിസൈനും രൂപം നൽകി.

നിലവിൽ കേരളത്തിലെ 82 ഹോട്ടലുകൾ ബ്രാൻഡിങ് നടപ്പാക്കിക്കഴിഞ്ഞു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 150 ഹോട്ടലുകളിൽ ശേഷിച്ചവയിൽ 2020 മാർച്ച് 30-നകം ബ്രാൻഡിങ്ങിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകും.

കേരളത്തിലെ വലിയ ഹോട്ടൽ ശൃംഖലയായി കുടുംബശ്രീ കഫേയെ മാറ്റും. ഏകീകൃത ബ്രാൻഡിങ് നിലവിൽ വരുന്നതോടെ ഗുണനിലവാരം, ശുചിത്വം, വില എന്നിവയിലെല്ലാം എല്ലാവർക്കും സ്വീകാര്യമാകുന്നയിടമായി കഫേ കുടുംബശ്രീ മാറും. -എസ്.ഹരികിഷോർ, എക്‌സിക്യുട്ടീവ് ഡയറക്ടർ, കുടുംബശ്രീ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP