Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മദ്യപാനത്തിൽ മലയാളികളെ കടത്തിവെട്ടാൻ ആരുമില്ല! ക്രിസ്തുമസ് തലേന്ന് മലയാളികൾ അടിച്ചു തീർത്തത് 69.57 കോടിയുടെ മദ്യം; ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പനയിൽ മുൻവർഷത്തെ കടത്തിവെട്ടി റെക്കോർഡിട്ടു; ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് നെടുമ്പാശേരി ഔട്ട് ലെറ്റിൽ; രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ബെവ്‌കോയുടെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ്; കൺസ്യൂമർഫെഡ് വഴിയുള്ള വിൽപ്പന 9.46 കോടിയുടേത്; ബാറുകളിലെ വിൽപ്പനയുടെ കണക്കു കൂടിയാമ്പോൾ ക്രിസ്തുമസ് കുടി സെഞ്ച്വറി കടക്കും

മദ്യപാനത്തിൽ മലയാളികളെ കടത്തിവെട്ടാൻ ആരുമില്ല! ക്രിസ്തുമസ് തലേന്ന് മലയാളികൾ അടിച്ചു തീർത്തത് 69.57 കോടിയുടെ മദ്യം; ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പനയിൽ മുൻവർഷത്തെ കടത്തിവെട്ടി റെക്കോർഡിട്ടു; ഏറ്റവും കൂടുതൽ മദ്യവിൽപ്പന നടന്നത് നെടുമ്പാശേരി ഔട്ട് ലെറ്റിൽ; രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ബെവ്‌കോയുടെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റ്; കൺസ്യൂമർഫെഡ് വഴിയുള്ള വിൽപ്പന 9.46 കോടിയുടേത്; ബാറുകളിലെ വിൽപ്പനയുടെ കണക്കു കൂടിയാമ്പോൾ ക്രിസ്തുമസ് കുടി സെഞ്ച്വറി കടക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആഘോഷങ്ങൾ എന്തുമായിക്കൊള്ളട്ടെ മദ്യമില്ലാതെ മലയാളി അത് ആഘോഷിക്കില്ലെന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. മദ്യ നിരോധനത്തിന് ശേഷം കേരളത്തിൽ മദ്യം ഇപ്പോൾ സുലഭമായിരിക്കുന്ന അവസ്ഥയാണുള്ളത്. ഹർത്താൽ പ്രഖ്യാപിച്ചാൽ മദ്യവും കോഴിയും വാങ്ങി വീട്ടിൽ പോകുന്നത് ശീലമാക്കിയവർ ആഘോഷ വേളകളിൽ ശരിക്കും കുടിച്ചു മറിയുകയാണ് ചെയ്യുന്നത്. മദ്യപാനത്തിന്റെ മറ്റൊരു കണക്കു കൂടി പുറത്തുവരുമ്പോൾ മലയാളികൾ സർവ്വരെയും ഞെട്ടിക്കുന്നു.

കഴിഞ്ഞ ഓണക്കാലത്തെ മദ്യവിൽപ്പനയെയും കടത്തിവെട്ടുന്ന മദ്യവിൽപ്പനയാണ് ഈ ക്രിസ്തുമസ് കാലത്ത് ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് തലേന്ന് ബിവറേജസ് കോർപ്പറേഷൻ വഴി കേരളത്തിൽ വിറ്റഴിച്ചത് 69.57 കോടിയുടെ മദ്യമാണ്. 64.63 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ തവണ ബെവ്‌കോ വഴി വിറ്റത്. 4.94 കോടി രൂപയുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായത്. സംസ്ഥാനത്താകെ 270 ഔട്ട്‌ലറ്റുകളാണ് കോർപ്പറേഷനുള്ളത്. കൺസൂമർ ഫെഡ് ക്രിസ്മസ് തലേന്ന് വിറ്റത് 9.46 കോടിയുടെ മദ്യവും വിറ്റഴിച്ചു. കൂടാതെ സ്വകാര്യ ബാറുകളിലെ മദ്യവിൽപ്പനയുടെ കണക്കുകൾ കൂടിയാമ്പോൾ ക്രിസ്തുമസ് കുടിയിൽ മലയാൡകൾ സെഞ്ച്വറി അടിക്കുമെന്നത് ഉറപ്പാണ്.

പതിവു തെറ്റിക്കാതെയാണ് മലയാളികൾ ബീവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പനയിൽ പുതിയ റെക്കോർഡിട്ടത്. ക്രിസ്മസിന് തലേദിവസമായ ഡിസംബർ 24-ന് 69.57 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔട്ട്‌ലറ്റുകൾ വഴി വിറ്റഴിച്ചത്. അങ്കമാലി, ചാലക്കുടി, ആലുവ മേഖലയിലാണ് ഏറ്റവും കൂടുതൽ മദ്യം വിൽക്കുന്ന മേഖല. ഇവിടത്തെ ഔട്ട്‌ലറ്റിൽ തന്നെയാണ് ഇക്കുറിയും മദ്യവിൽപ്പനയിൽ റെക്കോർഡിട്ടത്. ഈ വർഷം നെടുമ്പാശ്ശേരിയിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റുപോയത്. 63.28 ലക്ഷം രൂപയുടെ വിൽപനയാണ് ഇനിടെ ഡിസംബർ 24ന് നടന്നത്. മുൻവർഷം ഇത് 51.30 ലക്ഷമായിരുന്നു. ഒറ്റയടിക്ക് പതിനൊന്ന് ലക്ഷത്തിലേറെ രൂപയുടെ വർദ്ധനവാണ് ഈ ഔട്ട്‌ലെറ്റിൽ ഉണ്ടായത്.

ക്രിസ്തുസ് കുടിയിൽ ബെവ്‌കോയുടെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ് രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തത്. 53.74 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം 51.23 ലക്ഷത്തിന്റെ മദ്യം ഇവിടെ വിറ്റിരുന്നു. സംസ്ഥാനത്താകെ 270 ഔട്ട്‌ലെറ്റുകളാണ് ബെവ്‌കോയ്ക്കുള്ളത്. കൺസ്യൂമർഫെഡ് മദ്യവിൽപ്പനയിലും വർദ്ധനവാണ് ഉണ്ടായത്. മുൻവർഷം 8.26 കോടി രൂപയുടെ മദ്യം വിറ്റ കൺസ്യൂമർ ഫെഡ് ഇക്കുറി അത് 9.46 ലെത്തിച്ചു. സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റ കൺസ്യൂമർഫെഡ് മദ്യവിൽപന കേന്ദ്രം കൊടുങ്ങല്ലൂരിലേതാണ്. 56 ലക്ഷമാണ് ഇവിടെ മദ്യവിൽപ്പന.

വിൽപനയിൽ രണ്ടാം സ്ഥാനത്ത് ആലപ്പുഴ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റാണ്. 55 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. കഴിഞ്ഞ വർഷം 35 ലക്ഷം രൂപയുടെ മദ്യമായിരുന്നു ഇവിടെ വിറ്റത്. സംസ്ഥാനത്ത് ആകെ 36 ഔട്ട്‌ലെറ്റുകളും മൂന്ന് ബിയർ പാർലറുകളുമാണ് കൺസ്യൂമർഫെഡിനുള്ളത്. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിലെ കൺസ്യൂമർ ഫെഡ് ബിയർ പാർലറിൽ പത്ത് ലക്ഷം രൂപയുടെ ബിയർ വിറ്റു. കോവളത്ത് 7 ലക്ഷത്തിനും കലൂരിൽ 3 ലക്ഷം രൂപയ്ക്കും ബിയർ വിൽക്കപ്പെട്ടു.

മദ്യവിലയിൽ വന്ന വർദ്ധനവ് കൂടിയാണ് ഇപ്പോഴുണ്ടായ ബെവ്‌കോയ്ക്ക് വരുമാനം വർദ്ധിക്കാൻ ഇടയാക്കിയത്. എല്ലാ ഇനം മദ്യത്തിനും വില കൂട്ടിയിരുന്നു. അടുത്ത വർഷം ആദ്യം സർക്കാർ മദ്യനയത്തിലും മാറ്റം വരുത്താൻ ഒരുങ്ങുകയാണ്. ഇതോടു കൂടുതൽ മദ്യം ഒഴുകാൻ ഇടയാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. കൂടുതൽ ബ്രൂവറികൾ അനുവദിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP