Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് മക്കളുണ്ടായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; ബാലകൃഷ്ണൻ നായർ വീടുപൂട്ടി പോയപ്പോൾ മാതാപിതാക്കൾ കഴിഞ്ഞത് വീടിനോട് ചേർന്ന് ഷീറ്റു കൊണ്ടു കെട്ടിമറച്ച്; വാർഡ് മെമ്പർ ഇടപെട്ടപ്പോൾ അടുക്കള മാത്രം തുറന്നുകൊടുത്തു; പഞ്ചായത്തിന്റെ സ്‌നേഹവീട്ടിലേക്ക് മാറ്റാനുള്ള ശ്രമം മകൻ തടഞ്ഞത് താൻ നോക്കി ക്കൊള്ളാമെന്ന് പറഞ്ഞ്; കലിപ്പു തീർത്തത് വൃദ്ധമാതാവിന്റെ ഇരുകൈകളിലും വടി കൊണ്ട് മർദ്ദിച്ച്; ക്രൂരതയുടെ പര്യായമായത് ഉന്നത ബിരുദമുള്ള രണ്ട് പെൺമക്കളുടെ പിതാവായ മുൻസൈനികൻ

മൂന്ന് മക്കളുണ്ടായിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; ബാലകൃഷ്ണൻ നായർ വീടുപൂട്ടി പോയപ്പോൾ മാതാപിതാക്കൾ കഴിഞ്ഞത് വീടിനോട് ചേർന്ന് ഷീറ്റു കൊണ്ടു കെട്ടിമറച്ച്; വാർഡ് മെമ്പർ ഇടപെട്ടപ്പോൾ അടുക്കള മാത്രം തുറന്നുകൊടുത്തു; പഞ്ചായത്തിന്റെ സ്‌നേഹവീട്ടിലേക്ക് മാറ്റാനുള്ള ശ്രമം മകൻ തടഞ്ഞത് താൻ നോക്കി ക്കൊള്ളാമെന്ന് പറഞ്ഞ്; കലിപ്പു തീർത്തത് വൃദ്ധമാതാവിന്റെ ഇരുകൈകളിലും വടി കൊണ്ട് മർദ്ദിച്ച്; ക്രൂരതയുടെ പര്യായമായത് ഉന്നത ബിരുദമുള്ള രണ്ട് പെൺമക്കളുടെ പിതാവായ മുൻസൈനികൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാവേലിക്കര ചുനക്കര നടുവിൽ വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിച്ചത് പുറംതള്ളിയത് സൈന്യത്തിൽ നിന്നും വിരമിച്ച സുഖജീവിതം നയിക്കുന്ന ബാലകൃഷ്ണൻ നായർ എന്ന വ്യക്തിയാണ്. ചുനക്കര നടുവിൽ ഭവാനി അമ്മ എന്ന 80 വയസുകാരിക്കാണ് അതിക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത്. മൂന്ന് മക്കളാണ് രാഘൻ പിള്ള- ഭവാനി അമ്മ ദമ്പതികൾക്ക് ഉള്ളത്. ഇതിൽ മൂത്ത മകനാണ് ബാലകൃഷ്ണൻ നായർ. ഇയാളെ കൂടാതെ രണ്ടാമത്തെ മകൻ പരമേശ്വരൻ ഉത്തരേന്ത്യയിലാണ് ജോലി നോക്കുന്നത്. ഇളയ മകൾ ശോഭ വരേണിക്കലാണ് താമസം.

ചുനയ്ക്കൽ നടുവിലായിരുന്നു ഇവരുടെ കുടുംബ വീട്. ഇവിടെയാണ് ഇവർ കാലങ്ങളായി താമസിച്ചത്. കൃഷി കൊണ്ടു ജീവിച്ചു മക്കളെ വളർത്തി ഓരോ വഴിക്കാക്കിപ്പോൾ സ്വസ്ത ജീവിതം നയിക്കാമെന്ന് കരുതിയ വയോധികരുടെ കണക്കൂട്ടലെല്ലാം തെറ്റുകയായിരുന്നു. മക്കൾക്ക് വേണ്ട സ്വത്തുക്കൾ നൽകുകയും ചെയ്തു. മാവേലിക്കരയിലെ കുടുംബ വീട് ഇരിക്കുന്ന സ്ഥലം മൂത്ത മകൻ ബാലകൃഷ്ണൻ നായരുടെ പേരിലാണ് എഴുതു വെച്ചത്. ഈ സ്ഥലത്ത് പഴയ വീട് പുതുക്കി പണിതത് ബാലകൃഷ്ണനായിരുന്നു.

ഇതിന് ശേഷം മാതാപിതാക്കളെ നോക്കാൻ മക്കൾ തയ്യാറായില്ല. മറ്റ് രണ്ട് പേരും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു ബാധ്യതയെന്ന് പറഞ്ഞു ഒഴിഞ്ഞു. എന്നാൽ ആരെയും ആശ്രയിക്കാതെ കഴിയാൻ വീടിനോട് അടുത്ത സ്ലാബിൽ ഷീറ്റു വിരിച്ചു അവിടെയാണ് ഇവർ കഴിഞ്ഞത്. ബാലകൃഷ്‌ന്റെ ഭാര്യപേരിലുള്ള വീട് പൂട്ടി കൊല്ലത്തേക്ക് ബാലകൃഷ്ണൻ താമസം മാറിയിരുന്നു. ഇതോടെ മാതാപിതാക്കളെ നോക്കാൻ ആളില്ലാതെ വന്നു. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ വാർഡ് മെമ്പർ രവി അടക്കമുള്ളവർ ഇടപെടുകയും ചെയ്തു.

വാർഡ്‌മെമ്പർ ഇടപെട്ടതിനെ തുടർന്ന് വീടിന്റെ അടുക്കളെ തുറന്നു കൊടുത്തിരുന്നു. സ്വന്തം പാചകം ചെയ്തു വേണ്ടത്ര ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞ മാതാപാതിക്കളുടെ ദുരവസ്ഥ കണ്ട് പാലിയേറ്റീവ് കെയർ പ്രതിനിധികളും വീട്ടിലെത്തിയിരുന്നു. കൊല്ലത്തുണ്ടായിരുന്ന മകനെ വിളിച്ചു വരുത്തി സംസാരിച്ചു മാതാപിതാക്കളെ നോക്കാൻ സാധിക്കില്ലെങ്കിൽ പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക് മാറ്റാനുള്ള ആലോചനയും നടന്നു. എന്നാൽ അതിന് സാധിക്കാതെ വന്നതോടെ പഞ്ചായത്തിന് കീഴിലുള്ള സ്‌നേഹ വീട്ടിലേക്ക് മാറ്റാൻ തീരുാനിച്ചു. വാർഡ് മെമ്പർ അടക്കമുള്ള വീട്ടുകാരോട് പകൽ ഇക്കാര്യം സമ്മതിച്ച ബാലകൃഷ്ണൻ നായർ പിന്നീട് താൻ തന്നെ മാതാപിതാക്കളെ നോക്കിക്കൊള്ളാം എന്നറിയിക്കുകയായിരുന്നു.

ഇതിനിടെ ഇന്നലെ സഹോദരിയെ വിളിച്ച ബാലകൃഷ്ണൻ താൻ വീട്ടിൽപോകുന്നുവെന്നും അമ്മയെ നോക്കണം എന്നും വിളിച്ചു പറഞ്ഞു. ഇതനുസരിച്ച് ഇളയ മകൾ വീട്ടിൽ എത്തിയപ്പോഴാണ് ഭവാനി അമ്മക്ക് അതിക്രൂരമായി മർദ്ദനമേറ്റ വിവരം അറിയുന്നത്. രണ്ട് കൈകളിലും രക്തം കട്ടപിടിച്ച നിലയിൽ ആയിരുന്നു. എന്തുപറ്റിയതാണെന്ന് ചോദിച്ചപ്പോൾ 
മകൻ മർദ്ദിച്ചതാണെന്ന് പറഞ്ഞു. വലിയ കമ്പുകൊണ്ടു കുത്തുകയും അടിക്കുകയും ചെയ്തുവെന്നു പറഞ്ഞു. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി. ആശാ വർക്കർമാരും സ്ഥലത്തെത്തി മാവേലിക്കര ആശുപത്രിയിൽ മാതാവിനെ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് ഇന്നു രാവിലെയാണ് നൂറനാട് പൊലീസ് എത്തിയത്. പൊലീസിന് മുമ്പിൽ മൂത്ത മകൻ മർദ്ദിച്ചതാണെന്ന് പൊലീസിൽ മൊഴി നൽകുകയും ചെയ്തു. സംഭവം അറിഞ്ഞ നാട്ടുകാരും കടുത്ത അമർഷത്തിലാണ്. ബാലകൃഷ്ണനെതിരെ നാട്ടുകാർക്കിടയിൽ നിന്നും കടുത്ത രോഷമാണ് ഉയരുന്നത്. സൈന്യത്തിൽ ജോലി ചെയ്ത വ്യക്തിയാണ് ഈ ക്രൂരത പ്രവർത്തിച്ചത്. ഇയാൾക്ക് രണ്ട് പെൺമക്കളാണു ഉള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഈ പെൺമക്കളും. സ്വത്തു തർക്കമായി ബന്ധപ്പെട്ട് അച്ഛനെയും അമ്മയെയും ബാലകൃഷ്ണൻ മർദ്ദിക്കാറുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പിതാവിനെയും മർദ്ദിക്കാറുണ്ടായിരുന്നു.

വൃദ്ധമാതാവിന്റെ മകൻ മർദ്ദിച്ചതിന്റെ പാടുകൾ ശരീരത്തിൽ ആകമാനമുണ്ട്. അച്ഛനെയും അടുക്കുമെന്നാണ് മാതാവ് നാട്ടുകാരോട് വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ തന്നെ ഇരുവരുടെയും ദേഹത്ത് മർദ്ദനമേറ്റ പാടുകളും ദൃശ്യമാണ്. സൈന്യത്തിൽ സബ് മേജറായി റിട്ടയർ ചെയ്ത വ്യക്തിയാണ് ബാലകൃഷ്ണൻ നായർ. മറ്റു മക്കളുമായും പൊലീസ് ബന്ധപ്പെട്ടുണ്ട്. ഭവാനി അമ്മയെ ഇതിന് മുമ്പും ബാലകൃഷ്ണൻ നായർ മർദ്ദിച്ചിട്ടുണ്ടെന്നാണ് സൂചന. ബാലകൃഷ്ണൻ നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഇയാൾ ഇപ്പോൾ കസ്റ്റഡിയിലാണുള്ളത്.

മൂന്ന് മക്കളെ നൊന്തുപെറ്റിട്ടും ഈ ദുരവസ്ഥ നേരിടേണ്ടി വന്നതിൽ സ്വയം പഴിക്കുകയാണ് മാതാപിതാക്കൾ. തീർത്തും ദുരവസ്ഥയിൽ കഴിഞ്ഞു പോകുന്ന ഇവരെ സർക്കാർ ആശ്രയ കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP