Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യേശു ക്രിസ്തു ഡിസംബർ 25ന് ജനിച്ചതിനോ ദൈവപുത്രനായിരുന്നു എന്നതിനോ എന്താണ് തെളിവെന്ന് ചോദിച്ച് ബൈബിളും കയ്യിൽ പിടിച്ച് വിദ്വേഷം പരത്തുന്ന സാക്കിർ നായിക്കിനെ തള്ളിപ്പറയാൻ ഇരവാദികൾ ഒരുക്കമാണോ?അതോ സംഘപരിവാറിനെ ആക്രമിക്കുമ്പോൾ മാത്രമേ ആവേശ കമ്മറ്റിക്കാർ കൈപൊക്കുകയുള്ളോ? ഇനിയെങ്കിലും മതഭീകരതയ്ക്കെതിരെ ശബ്ദം ഉയർത്താൻ കൊടിയുടെ നിറം നോക്കുന്ന കലാപരിപാടി നവോത്ഥാനക്കാർ ഉപേക്ഷിക്കുമോ? പ്രവാചകരെ കുറിച്ചായിരുന്നു ഈ അഭിപ്രായങ്ങൾ എങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് അറിയാമല്ലോ അല്ലേ?

മറുനാടൻ ഡെസ്‌ക്‌

ക്രിസ്തുമസ് ആഘോഷിക്കരുത്. ക്രിസ്തുമസിന് ആശംസ പോലും നൽകരുത്. ഇത് പ്രവാചകന് എതിരാണ്. മുസ്ലിമിനെതിരാണ്. പാപമാണ് എന്നൊക്കെയാണ്. ഇത് ഇന്ന് ട്വിറ്റ് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ അറിയപ്പെടുന്ന മത പ്രഭാഷകനായ സാക്കീർ നായിക്കാണ്. സാക്കീർ നായിക്ക് അങ്ങനെ പറയുന്നതിൽ അത്ഭുതമൊന്നുമില്ല.

ഇതിന് മുൻപും ഇസ്ലാമല്ലാതെ മറ്റെല്ലാ വിശ്വാസങ്ങളും തെറ്റാണെന്ന് വിശ്വസിക്കുന്നവരിൽ ഒരാളാണ് സാക്കീർ നായിക്. ഡിസംബർ 25ന് യേശു ക്രിസ്തു ജനിച്ചിട്ടില്ല എന്നാണ് പറയുന്നത്. യേശുക്രിസ്തു പോലും ദൈവത്തിന്റെ മകനാണെന്ന് അവകാശപ്പെട്ടില്ല എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് ക്രിസ്തുവും ക്രിസ്തുമതവും വ്യജ നിർമ്മിതിയാണെന്ന് വിശ്വസിക്കുന്ന ആളാണ് സാക്കീർ നായിക്. ഈ സാക്കീർ നായിക്കിന്റെ ഒരു പാട് പ്രസ്തവാനകൾ നമുക്ക് അറിയാം. ഇസ്ലാമിന്റെ ശത്രുക്കളെ കൊല്ലുന്നതിൽ തെറ്റില്ല. ഇസ്ലാമിക രാജ്യങ്ങളിൽ മറ്റ് വിശ്വാസങ്ങൾക്ക് സ്വാതന്ത്യം കൊടുക്കുന്നത് തെറ്റാണ് തുടങ്ങിയ വലിയ തോതിലുള്ള വിശ്വാസ പ്രമാണങ്ങൾ കാത്ത് സൂക്ഷിക്കുന്ന വലിയ നേതാവാണ്. എന്റെ പ്രശ്‌നം അതുകൊണ്ട് തന്നെ സാക്കീർ നായിക്കല്ല. ലോകം എമ്പാടുമുള്ള മനുഷ്യ സമൂഹത്തിന് ഇസ്ലാമോ ഫോബിയ ബാധിച്ചിരുന്നില്ല.

പ്രത്യേകിച്ച് ഈ നാട്ടിലെ സംഘപരിവാർ. ഈ നാട്ടിൽ നിന്ന് ഇസ്ലാമികരെ തുടച്ച് നീക്കുകയും ഈ നാട്ടിൽ നിന്ന് ആട്ടിയോടിക്കുന്നു എന്നതിൽ തെറ്റില്ല എന്ന് ഗവേഷണം നടത്തുന്ന ഇരവാദികളോടാണ് എന്റെ പരാതി. അവർ പൗരത്വ രജിസറ്ററിലടക്കം ഇല്ലാത്ത ഭയം സൃഷ്ടിക്കുകയും ഇസ്ലാം മത സംരക്ഷണത്തിന് വേണ്ടി വാദമുയർത്തുകയും ചെയ്യുന്നു. ഇസ്ലാം അല്ലാതെ മറ്റൊരു മതവും നാവ് പൊക്കല്ലന്ന് എന്ന് വാദിക്കുന്ന മതമൗലിക വാദിയായ സാക്കീർ നായിക്കിനെതിരെ എന്തുകൊണ്ടാണ് ശബ്ദം ഉയർത്താതിരുന്നത്. ഹിന്ദു ദേശീയതയിൽ വിശ്വസിക്കുന്ന ഒരു സർക്കാർ അവരുടെ അജണ്ടയ്ക്ക് മാത്രമായി ഒരു നിയമം കൊണ്ടുവരുമ്പോൾ അവരെ വിമർശിക്കുന്നതിനോട് തെറ്റില്ല. എന്നാൽ ഈ നാട്ടിലെ ഓരോ ഇന്ത്യൻ പൗരന്മാരും നാട് കടത്തുന്നനിതിനുള്‌ല ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് പറഞ്ഞുകൊണ്ട്് തെരുവിൽ ഇറങ്ങുകയും പൊകുമുതൽ കത്തിക്കുകയും ജീവനെടുക്കുകയും ചെയ്യുന്ന സാഹതര്യത്തിൽ അത് ഇസ്ലാമിക മത വിശ്വാസത്തിന്റെ പേരിലാകുമ്പോൾ ഒരു ചോദ്യം ബാക്കിയാകുന്നു.

ഈ ഇരവാദം ഇസ്ലാമിന് മാത്രമേ ബാധകമുള്ളോ. ഇസ്ലാമിനെ എന്തും പറയാമെന്നുണ്ടോ. ലോകത്ത് ഏറ്റവും കൂടുതൽ ആരാധിക്കുഹന്നദൈവത്തേയും ദൈവ സങ്കൽപത്തേയും ഇത്ര പച്ചയായി അധിക്ഷേപിക്കുമ്പോൾ മൗനം പാലിക്കണമെന്നുണ്ടോ. എന്തുകൊണ്ടാണ് സാക്കീർ നായിക്കിനെ തള്ളിപ്പറയാൻ ഇവിടുത്തെ പുരോഗമന വാദികൾ തയ്യാറാകാത്തത്.

സംഘപരിവാർ എന്തെങ്കിലും പറഞ്ഞാൽ മാത്രമേ അത് വിവാദമാകുകയുള്ളോ. സംഘപരിവാറിന് അപ്പുറത്തേക്ക് എന്തുകൊണ്ടാണ് മതമൗലിക വക്താക്കൾ മൗനം പാലിക്കുന്നത്. ഇതിന് ഉത്തരം പറയേണ്ട ബാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മകമാണ് ക്രൈസ്തവ മതം. ആ ക്രൈസ്തവ മത വിശ്വാസം ചരിത്രപരമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഒരു പക്ഷേ ഇത്രയേറെ ചരിത്രപരമായ വസ്തുത കണ്ടെത്തിയിട്ടുള്ള മതം മറ്റൊരിടത്തും ഉണ്ടാകുകയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP