Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

80 രൂപയുടെ ബിയറിന് ഈടാക്കിയത് 100 രൂപ; 500 രൂപയുടെ ജവാൻ ചോദിച്ചാൽ നൽകുന്നത് 460 രൂപയുടെ സൂപ്പർ മാസ്റ്റ്; വില വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോൾ കടക്ക് പുറത്തെന്ന ആക്രോശവും മർദ്ദനവും; കൃത്രിമ ബില്ലുണ്ടാക്കാൻ രണ്ടു ഡമ്മി മെഷീനുകൾ; ബില്ലടിക്കാൻ സെക്യൂരിറ്റിയും മാനേജരുടെ അടുപ്പക്കാരും; അധിക പണം ഈടാക്കി വെട്ടിക്കുന്നത് പ്രതിദിനം പതിനായിരക്കണക്കിന് രൂപ; റെയ്ഡുണ്ടായാൽ തുകയുമായി മുങ്ങുന്നത് സെക്യൂരിറ്റി ജീവനക്കാരൻ; പത്തനംതിട്ട ടൗണിലെ ഓൾഡ് ബീവറേജസ് ഷോപ്പിനെതിരെ വിജിലൻസിന് പരാതി

80 രൂപയുടെ ബിയറിന് ഈടാക്കിയത് 100 രൂപ; 500 രൂപയുടെ ജവാൻ ചോദിച്ചാൽ നൽകുന്നത് 460 രൂപയുടെ സൂപ്പർ മാസ്റ്റ്; വില വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോൾ കടക്ക് പുറത്തെന്ന ആക്രോശവും മർദ്ദനവും; കൃത്രിമ ബില്ലുണ്ടാക്കാൻ രണ്ടു ഡമ്മി മെഷീനുകൾ; ബില്ലടിക്കാൻ സെക്യൂരിറ്റിയും മാനേജരുടെ അടുപ്പക്കാരും; അധിക പണം ഈടാക്കി വെട്ടിക്കുന്നത് പ്രതിദിനം പതിനായിരക്കണക്കിന് രൂപ; റെയ്ഡുണ്ടായാൽ തുകയുമായി മുങ്ങുന്നത്  സെക്യൂരിറ്റി ജീവനക്കാരൻ; പത്തനംതിട്ട ടൗണിലെ ഓൾഡ്  ബീവറേജസ് ഷോപ്പിനെതിരെ വിജിലൻസിന് പരാതി

എം മനോജ് കുമാർ

പത്തനംതിട്ട: മൂവന്തിയോളം ജോലി ചെയ്ത് ഒന്ന് ആഘോഷിക്കാൻ മദ്യം തേടി ബീവറെജസിൽ എത്തുന്ന പാവം മദ്യപരെ പിഴിയാമോ? മദ്യത്തിനു വില വളരെ കൂടുതലാണ്. സർക്കാർ മദ്യവില കൂട്ടിയപ്പോൾ ഒപ്പം ജിഎസ്ടിയും കൂടിയിട്ടുണ്ട്. മദ്യവിലയിലും ജിഎസ്ടി ഇനത്തിലും വേണ്ടപോലെ പിഴിച്ചിൽ നടത്തിയുമാണ് ലേബൽ പതിച്ച മദ്യകുപ്പികൾ ആവശ്യക്കാരെക്കാത്ത് ബീവറേജസിൽ കിടക്കുന്നത്. ആ മദ്യം വാങ്ങി ഒന്ന് ആഘോഷിക്കാം എന്ന് വച്ചാൽ കൂടിയ വില ഈടാക്കി ജീവനക്കാരുടെ വക മറ്റൊരു പിഴിച്ചിലും. പത്തനംതിട്ട ടൗണിലെ ഓൾഡ് ബീവറേജസ് ഷോപ്പിന്നെതിരെയാണ് വിജിലൻസിന് പരാതി വന്നത്. തൊട്ടടുത്തുള്ള മറ്റൊരു ബീവറേജസ് പത്ത് മണിക്കാണ് തുറക്കുന്നത്. എന്നാൽ ഇവിടെ ഒമ്പതേ മുക്കാലിനേ തുറക്കും. രാവിലെ ആളുകളുടെ തള്ളിക്കയറ്റമാണ്. ഈ സമയം അവ്യക്തമായ ബിൽ ആണ് നൽകുന്നത്. ഈടാക്കുന്നത് അധിക തുകയും. ഇതോടെയാണ് ബീവറെജസിന് എതിരെ പരാതി വന്നത്. പത്തനംതിട്ടയിലെ അഭിഭാഷകനായ ഗോകുൽ വിജിലൻസിന് പരാതി നൽകിയത്.

മദ്യത്തിനു ലേബലിൽ പതിച്ചതിലും കൂടുതൽ വില ഈ ഷോപ്പിൽ ഈടാക്കുന്നുണ്ട്. ആരെങ്കിലും ഇത് ചൂണ്ടിക്കാട്ടിയാൽ ജീവനക്കാരുടെ വക മർദ്ദനവും ഒപ്പം തെറിവിളിയും. ഇത് പതിവായതോടെയാണ് ഗോകുൽ പരാതിയുമായി രംഗത്ത് വന്നത്. അധിക ചാർജ് ഈടാക്കി പതിനായിരക്കണക്കിന് രൂപയുടെ വെട്ടിപ്പാണ് ദിനം പ്രതി ഈ ഔട്ട്ലെറ്റിൽ നടക്കുന്നത് എന്നാണ് പരാതിയിൽ പറയുന്നത്. പത്തനംതിട്ടയിലെ ഈ ബീവറേജസിൽ നാല്പത് മുതൽ എൺപത് വരെ രൂപയാണ് കൂടുതൽ ആയി ഈടാക്കുന്നത്. ചോദ്യം ചെയ്തതിന്റെ പേരിൽ ഒട്ടുവളരെ പേർക്ക് ജീവനക്കാരിൽ നിന്നും മർദ്ദനമേറ്റിട്ടുണ്ട്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇതോടെയാണ് ഗോകുൽ പോയി ഒരു ബിയർ വാങ്ങിയത്. 80 രൂപയുടെ ബിയർ വാങ്ങിയപ്പോൾ ഈടാക്കിയത് 100 രൂപ. സ്വന്തം ക്ലാർക്കിനെ ഇതേ ഷോപ്പിൽ ഗോകുൽ മദ്യം വാങ്ങാൻ വിട്ടപ്പോഴും വന്നത് ഇതേ അനുഭവം. 460 രൂപയുടെ ജവാൻ ചോദിച്ചപ്പോൾ നല്കിയത് 460 രൂപയുടെ സൂപ്പർ മാസ്റ്റ്. ഒരൊറ്റ കുപ്പിയിൽ നിന്നും അധികമായി ഈടാക്കിയത് നാല്പത് രൂപ. ചോദ്യം ചെയ്തപ്പോൾ തെറിവിളിയും. ഇതോടെയാണ് വിജിലൻസിന് ഗോകുൽ പരാതി നൽകിയത്. രണ്ടു ബില്ലിങ് മെഷീൻ ഈ ബീവറെജസ് ഔട്ട്‌ലെറ്റിൽ ഉണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.

അഡ്വക്കേറ്റ് ഗോകുലിന്റെ പ്രതികരണം ഇങ്ങിനെ:

പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിനു മുന്നിലെ ബീവറെജസിൽ മദ്യക്കുപ്പിയിൽ രേഖപ്പെടുത്തിയതിലും കൂടുതൽ വില ഈടാക്കുന്നുണ്ട്. എല്ലാവര്ക്കും അറിയാവുന്ന കാര്യമാണിത്. ചോദ്യം ചെയ്താൽ മർദ്ദനവും തെറിവിളിയുമാണ്. 3001 എന്ന നമ്പറിൽ ഉള്ള ഷോപ്പ് ആണിത്. മദ്യത്തിനു ലേബലിൽ ഉള്ളതിനെക്കാളും കൂടുതൽ വില ഈടാക്കുന്നു
40 മുതൽ 80 വരെ വില കൂടുതൽ ആണ് ഈടാക്കുന്നത്. ആളും തരവും നോക്കി വില ഈടാക്കുകയാണ്. രണ്ടു ബില്ലിങ് മെഷീൻ ഇവിടെ ഉണ്ടോ എന്നും സംശയമുണ്ട്. സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ട്. ക്രിസ്മസ് -ന്യൂ ഇയർ സീസണിൽ വൻവെട്ടിപ്പ് ആണ് ഇവിടെ നടക്കുന്നത്. പുറത്ത് നിന്നുള്ളവർ ബില്ലിംഗിന് ഇരിക്കുന്നുണ്ട്. മാനേജർക്ക് അടുപ്പമുള്ളവർ ആണ് ബില്ലിംഗിന് ഇരിക്കുന്നത്. ഇവിടുത്തെ അബ്കാരി സ്റ്റാഫ് ഉണ്ട്. അജിത്ത് എന്നാണ് ഇയാളുടെ പേര്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇടപാടുകാർക്ക് നേരെ മർദ്ദനം അഴിച്ചു വിടുന്നത്. അജിത്ത് 16 വർഷമായി ഇവിടെ തന്നെ ജോലിയിൽ തുടരുകയാണ്. ഞാൻ ഇവിടെ പോയി ബിയർ വാങ്ങി. 160 രൂപയുടെ ബിയറിനു 180 രൂപയാണ് ഈടാക്കിയത്.
മദ്യക്കുപ്പിയുടെ ലേബലിൽ ഉള്ള വില തന്നെ നൽകിയാൽ മതി. അധികം ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ബില്ലിൽ വ്യക്തതയില്ല. ബിൽ തുകയുടെ അടുത്ത് എപ്പോഴും കീറുകയും ചെയ്യും. ബിൽ നോക്കിയല്ല ആളുകൾ പണം നൽകുന്നത്-ഇതും ചൂഷണം വർദ്ധിക്കാൻ ഇടവരുന്നു-ഗോകുൽ പറയുന്നു.

വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നത്

എന്റെ ക്ലാർക്ക് പത്തനംതിട്ട ഓൾഡ് ബീവറെജസിൽ നിന്നും ഒരു ജവാൻ മദ്യം വാങ്ങി. 460 രൂപയുടെ മദ്യത്തിനു അഞ്ഞൂറ് രൂപയാണ് ഈടാക്കിയത്. തെളിച്ചമില്ലാത്ത ബില്ലാണ് അപ്പോൾ ഉണ്ടായിരുന്ന മുഴുവൻ പേർക്കും നൽകിയത്. ചോദ്യം ചെയ്തപ്പോൾ തെറി വിളിച്ചു കൊണ്ട് വേണമെങ്കിൽ കൊണ്ടുപോയി കൊള്ളാൻ പറഞ്ഞു. തുടർന്ന് ഞാൻ അന്വേഷണം നടത്തിയപ്പോൾ ഇവിടെ എപ്പോഴും നടക്കുന്ന സംഭവമാണെന്ന് അറിയാൻ കഴിഞ്ഞു. ഇവിടെ രാവിലെ ഒൻപതേ മുക്കാലിന് തന്നെ തുറക്കും. വൻ തിരക്കാണ് അപ്പോഴുണ്ടാകുന്നത്. തെളിച്ചമില്ലാത്ത ബിൽ നൽകി, അധിക തുക ഈടാക്കി പതിനായിരക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇവിടെ നടക്കുന്നത്. ഇതിൽ പ്രധാന പങ്കു വഹിക്കുന്നത് ജീവനക്കാരനായ അജിത്തും മാനേജറും കൂടിയാണ്.

സെക്യൂരിറ്റികളും ഇവിടെ ബിൽ അടിക്കുന്നുണ്ട്. അധിക തുക ഗോഡൗണുകളിൽ സൂക്ഷിക്കുകയാണ്. അധികാരികൾ എത്തുമ്പോൾ സെക്യൂരിറ്റി യൂണിഫോം ഇല്ലാതെ തുകയുമായി പുറത്ത് പോകുന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം മാനേജർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർ ഇവിടെ ഉണ്ടാകാറില്ല. അപ്പോൾ സെക്യൂരിറ്റി ബിൽ അടിക്കും. ഈടാക്കുന്ന അധിക തുക മാനേജരെയാണ് ഏൽപ്പിക്കുന്നത്. രണ്ടു കൗണ്ടറുകളിലും ഡമ്മി മെഷീൻ പ്രവർത്തിക്കുന്നു. രാത്രി ക്ലോസ് ചെയ്തതിനു ശേഷം സെയിൽ വിവരങ്ങൾ എല്ലാം ഔദ്യോഗിക മെഷീനിലേക്ക് മാറ്റുന്നു. ഡാമേജ് ബോട്ടിലുകൾ നശിപ്പിക്കാതെ സൂക്ഷിക്കുന്നു. ഇതിലും വൻ ക്രമക്കേട് നടക്കുന്നുണ്ട്. മാനേജരും അജിത്ത് എന്ന അബ്കാരി സ്റ്റാഫും ലക്ഷങ്ങളാണ് ഈ രീതിയിൽ സമ്പാദിക്കുന്നത്. രാത്രി പതിനൊന്നു മണിവരെ ബിൽ ഇല്ലാതെ ഇവിടെ നിന്നും മദ്യം ലഭിക്കും. ക്രിസ്മസ്-ന്യൂ ഇയർ സമയത്ത് ഇങ്ങിനെ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടക്കുന്നത്. ഇത് അന്വേഷിക്കണം-വിജിലൻസിന് നൽകിയ പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP