Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അരയാൽ സെവൻസ്; ഇന്നത്തെ പോരാട്ടം സ്പോടിങ് ഇമാറാത്ത് മൂന്നാംമൈൽ Vs സിറ്റിസൺ ഉപ്പള

അരയാൽ സെവൻസ്; ഇന്നത്തെ പോരാട്ടം സ്പോടിങ് ഇമാറാത്ത് മൂന്നാംമൈൽ Vs സിറ്റിസൺ ഉപ്പള

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : അതിഞ്ഞാൽ അരയാൽ ബ്രദേഴ്സ് ആഥിതേയമരുളി തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിൽ അരങ്ങേറുന്ന മലബാർ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത അരയാൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ സ്പോടിങ് ഇമാറാത്ത് മൂന്നാംമൈൽ ഖവാലി സിറ്റിസൺ ഉപ്പളയെ നേരിടും.

കേരള പൊലീസ് താരം ശൈന്ദ്രാജ്,ലൈബീരിയക്കാരൻ യമേഗ,സന്തോഷ് ട്രോഫി താരം വരുൺദാസ് തുടങ്ങിയ താരങ്ങൾ സ്പോടിങ് ഇമാറാത്തിന് വേണ്ടി മൈതാനത്ത് ബൂട്ടണിയുമ്പോൾ ഘാനക്കാരൻ ഗബ്രിയലും, ഐവറികോസ്റ്റ് താരം മൈക്കിളും,വാസ്‌കോ ഗോവയുടെ ഷൈഫാസും തുടങ്ങിയ താരങ്ങൾ ഖവാലി സിറ്റിസൺ ഉപ്പളയുടെ ബൂട്ടണിഞ്ഞ് മൈതാനത്ത് പോര് തീർക്കും.

ടൂർണമെന്റിൽ ഇന്നലെ തെക്കേപ്പുറം ബ്രദേഴ്സും എഫ്സി പള്ളിക്കരയും തമ്മിൽ നടന്ന പോരാട്ടം എതിരില്ലാത്ത ഒരു ഗോളിന് ബ്രദേഴ്സ് തെക്കേപ്പുറത്തെ തകർത്ത് എഫ്സി പള്ളിക്കര രണ്ടാം റൗണ്ടിലേക്ക് കടന്നു.

എംബി മൂസാ മെമോറിയൽ ട്രോഫിക്കും പാലാട്ട് കുഞ്ഞാഹ്മദ് ഹാജി ഒരു ലക്ഷംരൂപ പ്രൈസ് മണിക്കും പാലക്കി മൊയ്തു ഹാജി റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി യുള്ള അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ റൗണ്ടിലെ ഏഴാമത് മത്സരമാണിന്ന് തെക്കേപ്പുറം ഡോ. മൻസൂർ ഗ്രൗണ്ടിൽ പൂച്ചക്കാടൻ അന്തുമാൻ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP