Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതേതര ഇന്ത്യയെ ഫാസിസ്റ്റ് ശക്തികൾക്കു മുമ്പിൽ അടിയറവ് വെക്കില്ല. ഐ സി എഫ് പൗര സഭ

മതേതര ഇന്ത്യയെ ഫാസിസ്റ്റ് ശക്തികൾക്കു മുമ്പിൽ അടിയറവ് വെക്കില്ല. ഐ സി എഫ് പൗര സഭ

സ്വന്തം ലേഖകൻ

ജിദ്ദ: ഇന്ത്യ രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് മുമ്പിൽ രാജ്യം അടിയറവ് പറയില്ലെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയും ബഹുസ്വരതയും തകർക്കുകയും രാജ്യത്തിന്റെ ഭരണഘടനയെ അസ്ഥിരപെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ശക്തിക്കു മുമ്പിൽ രാജ്യം അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ഐസിഎഫ് ജിദ്ദ സെൻട്രൽ സംഘടിപ്പിച്ച പൗര സഭ പ്രഖ്യാപിച്ചു.

മതേതര രാജ്യത്ത് മതം നോക്കി പൗരത്വം എന്ന ശീർഷകത്തിൽ ജിസിസിയിലെ 70 കേന്ദ്രങ്ങളിൽ ഐസിഎഫ് പ്രഖ്യാപിച്ച പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ഐസിഎഫ് ജിദ്ദ സെൻട്രൽ സംഘടിപ്പിച്ച പൗര സഭയിൽ ജിദ്ദയിലെ വിവിധ രാഷ്ട്രീയ മത സാമൂഹിക സാംസ്‌കാരിക മാധ്യമ പ്രവർത്തകരും ചിന്തകരും സംബന്ധിച്ചു.

രാജ്യം അതിന്റെ ഏറ്റവും നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോയി ക്കൊണ്ടിരിക്കുന്ന തെന്നും രാജ്യത്തിന്റെ മഹത്തായ ഭരണഘടനയെ തകർക്കാൻ ഇരുട്ടിന്റെ ശക്തികൾ കിണഞ്ഞ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും മതം നോക്കി പൗരത്വം നൽകുന്ന ആർ എസ് എസ് ഫാസിസ്റ്റ് മാനിഫെസ്റ്റോ നടപ്പാക്കാൻ രാജ്യത്തിന്റെ ഭരണ ഘടനയുടെ മൗലിക തത്വത്തെ പോലും അസ്ഥിരപ്പെടുത്താൻ പോലും കേന്ദ്ര ഭരണകൂടം ധൈര്യം കാണിച്ചിരിക്കുന്നു.

എന്നാൽ ഇന്ത്യ രാജ്യത്തിന്റെ അഖണ്ഡതയും ഭരണഘടനയും കാത്തുസംരക്ഷിക്കാൻ രാജ്യം ഒന്നടങ്കം ഇന്ന് സമരത്തിലാണ്. ഇത്രമാത്രം സമര ചൂടിലേക്ക് പ്രതിരോധത്തിലേക്കും നയിച്ചതിനു പ്രധാന പങ്കുവഹിച്ചത് വിദ്യാർത്ഥികളുടെ ശക്തമായ ഇടപെടലുകളായിരുന്നു.
ജാമിയ മില്ലിയ നിന്ന് കൊളുത്തിവെച്ച ആ തീപന്തം രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളും ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തെ അതിപ്രധാന യൂണിവേഴ്‌സിറ്റികളിൽ ഒന്നും കേരളത്തിൽ ഇല്ലാതിരുന്നിട്ടു പോലും കേരള വിദ്യാർത്ഥികൾ തന്നെയായിരുന്നു ലോക ശ്രദ്ധ പിടിച്ചു പറ്റിയ തെന്നു പൗര സഭ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകൻ അറബി ന്യൂസ് മാനേജിങ് എഡിറ്റർ സിറാജ് വഹാബ് പറഞ്ഞു.

ഐസിഎഫ് പ്രതിനിധി മുസ്തഫ സഅദി വിഷയാവതരണം നടത്തി സംസാരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് റഊഫ് വി കെ. (നവോദയ) അബൂബക്കർ അരിമ്പ്ര (കെ എംസിസി) സക്കീർ ഹുസൈൻ (ഒഐസിസി) താജുദ്ധീൻ നിസാമി (ആർ എസ് സി) ദിലീപ് താമരക്കുളം (പിസിഎഫ്) പിപിഎ റഹീം (ന്യൂ ഏജസ്) മുസ്തഫ വാക്കാലൂർ (ഫിറ്റ്) നാസർ വെളിയങ്കോട് (സോഷ്യൽ ആക്റ്റിവിസ്റ്റ്) അബ്ദുൽ ഗഫൂർ എ പി (ഐഎംസിസി) ഇഖ്ബാൽ പൂക്കുന്നു (കെഇഎഫ്) മുജീബ് എ ആർ നഗർ, അബ്ദുൽ റഹ്മാൻ മളാഹിരി, അബ്ദുൽ ഖാദിർ മാസ്റ്റർ, എന്നിവർ സംബന്ധിച്ചു.
ബഷീർ എറണാകുളം മോഡറേറ്ററായിരുന്നു. ഷാഫി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ബഷീർ പറവൂർ സ്വാഗതവും മുഹമ്മദ് സഖാഫി ഉഗ്രപുരം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP