Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അങ്ങനെ ഒരു കത്ത് എഴുതിയിട്ടില്ലെന്ന് ഹേമന്ത് പാട്ടീൽ; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് താൻ മണ്ഡലത്തിലെ വോട്ടർമാർക്ക് കത്തെഴുതി എന്ന വാർത്ത നിഷേധിച്ച് ശിവസേന എംപി

അങ്ങനെ ഒരു കത്ത് എഴുതിയിട്ടില്ലെന്ന് ഹേമന്ത് പാട്ടീൽ; പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് താൻ മണ്ഡലത്തിലെ വോട്ടർമാർക്ക് കത്തെഴുതി എന്ന വാർത്ത നിഷേധിച്ച് ശിവസേന എംപി

മറുനാടൻ മലയാളി ബ്യൂറോ

മുംബെ: പൗരത്വ ഭേദഗതി നിയമത്തെയും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനെയും (എൻആർസി) പിന്തുണച്ച് താൻ എഴുതിയതായി പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് ശിവസേന എംപി ഹേമന്ത് പാട്ടീൽ. ആ കത്ത് വ്യാജമാണെന്നും അതിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ഹേമന്ത് പാട്ടീൽ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. മഹാരാഷ്ട്ര ഹിംഗോളിയിലെ ലോക്‌സഭാംഗം ഹേമന്ത് പാട്ടീൽ പൗരത്വ രജിസ്റ്ററിനും പൗരത്വ പട്ടികക്കും പിന്തുണ അറിയിച്ചതായുള്ള കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. എൻആർസിയെയും സിഎഎയെയും അനുകൂലിക്കേണ്ടതില്ലെന്ന നിലപാടാണു ശിവസേനയ്ക്ക്. അപ്പോഴാണ് എതിർവാദവുമായി പാർട്ടി എംപി തന്നെ രംഗത്തെത്തുന്നത് എന്ന നിലയിലായിരുന്നു വാർത്തകൾ. എന്നാൽ അത് നിഷേധിച്ച് ഹേമന്ത് പാട്ടീൽ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

ഹിംഗോലിയിലെ വോട്ടർമാരെ അഭിസംബോധന ചെയ്താണു കത്തു പുറത്തുവന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. ശിവസേന എല്ലായ്‌പോഴും ഹിന്ദുത്വ പാർട്ടിയാണ്. നിയമങ്ങളെ പിന്തുണയ്ക്കുന്നതു കൊണ്ടാണു കത്തെഴുതുന്നതെന്നും കത്തിൽ പറഞ്ഞിരുന്നു. യോഗങ്ങളുടെ തിരക്കായതിനാൽ സിഎഎയെയും എൻആർസിയെയും പിന്തുണച്ചുള്ള മാർച്ചിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പ്രകടനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ട്. ഈ പ്രശ്‌നങ്ങളിൽ ലോക്‌സഭയിൽ പിന്തുണച്ചിട്ടുണ്ടെന്നും ഹേമന്ത് പാട്ടീൽ പറയുന്നതായി ആയിരുന്നു കത്ത്.

ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ പിന്തുണച്ചില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയുമായും സഖ്യമുണ്ടാക്കിയതിനു പിന്നാലെയായിരുന്നു ശിവസേനയുടെ പിന്മാറ്റം. സവർക്കറിന്റെ കാഴ്ചപ്പാടുകൾക്കു വിരുദ്ധമാണു പൗരത്വ ഭേദഗതി നിയമമെന്നു പ്രഖ്യാപിച്ചാണ് ശിവസേന എതിർക്കുന്നത്. സുപ്രീം കോടതിയുടെ നിലപാടുകൂടി പരിശോധിച്ച ശേഷം മാത്രമായിരിക്കും നിയമം മഹാരാഷ്ട്രയിൽ നടപ്പാക്കണോയെന്നു തീരുമാനിക്കുകയെന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP