Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശർക്കര നീക്കം ഭാഗികമായി നിലച്ചത് സിഐടിയു യൂണിയന്റെ നിസ്സഹകരണം മൂലം; ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അപ്പം-അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്

ശർക്കര നീക്കം ഭാഗികമായി നിലച്ചത് സിഐടിയു യൂണിയന്റെ നിസ്സഹകരണം മൂലം; ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അപ്പം-അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്

എസ് രാജീവ്‌

ശബരിമല: തൊഴിലാളി യൂണിയന്റെ നിസ്സഹകരണം മൂലം ശർക്കര നീക്കം ഭാഗികമായി നിലച്ചതോടെ അപ്പം - അരവണ നിർമ്മാണത്തിൽ ആശങ്ക. സിഐ.ടി.യു യൂണിയന്റെ നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളികളുടെ നിസ്സഹകരണമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ശർക്കര നീക്കം ഭാഗികമായി നിലയ്ക്കാൻ ഇടയാക്കിയിരിക്കുന്നത്. ഇതോടെ ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അപ്പം, അരവണ എന്നിവയുടെ നിർമ്മാണം തടസ്സപ്പെടുമെന്ന ആശങ്ക വീണ്ടും ഉടലെടുത്തിരിക്കുകയാണ്. പമ്പയിൽ നിന്നും ദിവസേന 30 ലോഡ് ശർക്കര ട്രാക്ടറിൽ സന്നിധാനത്ത് എത്തിയെങ്കിൽ മാത്രമേ അരവണ അടക്കമുള്ള പ്രസാദ നിർമ്മാണം മുടക്കമില്ലാതെ നടക്കുകയുള്ളു.

എന്നാൽ സിഐ.ടി.യു തൊഴിലാളി യൂണിയൻ മതിയായ തൊഴിലാളികളെ പമ്പയിലേക്ക് വിട്ടുനൽകാതിരിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ലോറിയിൽ പമ്പയിൽ എത്തിക്കുന്ന ശർക്കര ഇറക്കി ട്രാക്ടറിലേക്ക് കയറ്റുന്നതിന് 30 ല്പരം തൊഴിലാളികൾ വേണ്ടപ്പോൾ സിഐ.ടി.യു യൂണിയനിൽപ്പെട്ട രണ്ടു തൊഴിലാളികൾ മാത്രമാണ് പണിക്കെത്തിയത്. ട്രാക്ടർ ഓട്ടത്തിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ തൊഴിലാളികളുടെ കുറവ് വലിയ പ്രതി സന്ധിയാണ് സൃഷ്ടിക്കുന്നത്. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിൽ തൊഴിലാളി യൂണിയനുകൾ വേണമെന്ന് നിർബന്ധം പാടിലെന്ന ഹൈക്കോടതിയുടെ നിർദ്ദേശമുണ്ടെങ്കിലും ഇത് പാലിക്കാതെ തൊഴിലാളി സംഘടനകൾ പമ്പയിൽ സിഐ.ടി.യുവിന്റെ നേതൃത്വത്തിൽ ക്ഷേമനിധി ബോർഡ് അടക്കം രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കുമ്പോഴും തൊഴിലാളികളെ വിട്ടു നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.

കരാറുകാർക്ക് സ്വന്തം നിലയിൽ തൊഴിലാളികളെ എത്തിച്ച് പ്രതിസന്ധി മറികടക്കാൻ യൂണിയനുകൾ അനുവദിക്കില്ല. സ്വന്തം തൊഴിലാളികളെ നിയോഗിക്കുന്നതിന് പൊലിസ് സംരക്ഷണം ഉറപ്പുവരുത്തണമെന്ന കോടതി ഉത്തരവ് ഉണ്ടെങ്കിലും കരാറുകാർക്ക് ഈ സംരക്ഷണം ലഭിക്കാറില്ല. നിലവിലെ ശർക്കര നീക്കത്തിനുള്ള പ്രതിസന്ധി മറികടക്കാൻ പറത്തുനിന്നും തൊഴിലാളികളെ എത്തിക്കാൻ അനുവാദവും സംരക്ഷണവും നൽകണമെന്നാവശ്യപ്പെട്ട് കാടുകാരൻ ദേവസ്വം ബോർഡിനേയും ജില്ലാ ഭരണകൂടത്തേയും ലേബർ ഓഫീസറേയും സമീപിച്ചിരിക്കുകയാണ്.

എന്നാൽ കോടതിയെ സമീപിച്ച് പ്രശ്‌നം പരിഹരിക്കാനാണ് ദേവസ്വം ബോർഡ് കരാറുകാരന് നൽകിയ നിർദ്ദേശം. തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ ശർക്കര ക്ഷാമമാണ് പ്രസാദ നിർമ്മാണത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത് പരിഹരിച്ച് ശർക്കര പസയിൽ എത്തിച്ചപ്പോഴണ് പുതിയ പ്രശ്‌നം ഉടലെടുത്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ തീർത്ഥാടകർ ഏറെയെത്തുന്ന മകരവിളക്ക് തീർത്ഥാടന കാലത്തെ അപ്പം -അരവണ നിർമ്മാണം പ്രതിസന്ധിയിലാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP