Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി ഉപരോധം നടത്തിയതിന് ചരിത്രകാരൻ എംജിഎസ് നാരായണൻ അടക്കം 12 പേർക്ക് പിഴ ശിക്ഷ; കോടതി വിധി മാനിക്കുന്നുവെന്നും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എംജിഎസ്

മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി ഉപരോധം നടത്തിയതിന് ചരിത്രകാരൻ എംജിഎസ് നാരായണൻ അടക്കം 12 പേർക്ക് പിഴ ശിക്ഷ; കോടതി വിധി മാനിക്കുന്നുവെന്നും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും എംജിഎസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിനായി ഉപരോധം നടത്തിയതിന് ചരിത്രകാരൻ എംജിഎസ് നാരായണൻ അടക്കം 12 പേർക്ക് പിഴ. 1300 രൂപയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഓരോരുത്തർക്കും പിഴ വിധിച്ചത്.

ജൂലായ് 29ന് മലാപ്പറമ്പിൽ നടന്ന ദേശീയപാത ഉപരോധമാണ് കേസിന് ആധാരം. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുള്ള ഇത്തരം സമരങ്ങൾ ആവർത്തിക്കരുതെന്ന് എംജിഎസിനോട് കോടതി പറഞ്ഞു. അതേസമയം കോടതി വിധി മാനിക്കുന്നുവെന്നും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എംജിഎസ് വ്യക്തമാക്കി.

ജൂലൈ 29നാണ് കോഴിക്കോട് മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനത്തിലെ സർക്കാർ അവഗണനക്കെതിരെ ചരിത്രകാരൻ എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധ സമരം നടത്തിയത്. വയനാട്-കോഴിക്കോട് ദേശീയപാതയിലെ മലാപറമ്പ് ജംങ്ഷനിലാണ് റോഡ് ഉപരോധിച്ചത്. റോഡ് വികസനം സാധ്യമാവുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് എം.ജി.എസ് അന്നു വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഏഴു വർഷത്തെ ആവശ്യമാണ് മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനം. ഈ ആവശ്യത്തിനായി നിരവധി പ്രതിഷേധങ്ങൾ നടന്നു. മുഖ്യമന്ത്രി, മന്ത്രിമാരായ തോമസ് ഐസക്ക് , ജി.സുധാകരൻ എന്നിവർ റോഡ് വികസനം ഉടൻ നടപ്പാക്കുമെന്ന് ഉറപ്പും നൽകി. ഏറ്റവും ഒടുവിൽ മാർച്ച് 8 ന് 100 കോടി അനുവദിച്ച് ഉത്തരവിറങ്ങി.

അത് ഉത്തരവായി തന്നെ അവശേഷിച്ചപ്പോഴാണ് എം.ജി.എസ് നാരായണന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചത് എം.ജി.എസിന് പിന്തുണയുമായി പല പ്രമുഖരും റോഡ് ഉപരോധത്തിൽ പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP