Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭക്ഷണം കഴിക്കാനെത്തിയവർ ആവശ്യപ്പെട്ടത് അപ്പവും ചാറും; മൂന്ന് പ്രാവശ്യം സവോള ആവശ്യപ്പെട്ടു; നാലാമതും സവോള ചോദിച്ചപ്പോൾ വിലകൂടുതലാണെന്ന് പറഞ്ഞത് പ്രകോപനമായി; ഇരുമ്പ് കസേരകൊണ്ട് കട തല്ലി തകർത്തു; കലിപ്പ് തീരാതെ ബീഹാറിൽ നിന്നുള്ള ജീവനക്കാരന്റെ തല ചീനച്ചട്ടി കൊണ്ടും അടിച്ചു തകർത്തു; പ്രതികളായ ഡിവൈഎഫ് ഐക്കാരെ തൊടാൻ പൊലീസിനും പേടി

ഭക്ഷണം കഴിക്കാനെത്തിയവർ ആവശ്യപ്പെട്ടത് അപ്പവും ചാറും; മൂന്ന് പ്രാവശ്യം സവോള ആവശ്യപ്പെട്ടു; നാലാമതും സവോള ചോദിച്ചപ്പോൾ വിലകൂടുതലാണെന്ന് പറഞ്ഞത് പ്രകോപനമായി; ഇരുമ്പ് കസേരകൊണ്ട് കട തല്ലി തകർത്തു; കലിപ്പ് തീരാതെ ബീഹാറിൽ നിന്നുള്ള ജീവനക്കാരന്റെ തല ചീനച്ചട്ടി കൊണ്ടും അടിച്ചു തകർത്തു; പ്രതികളായ ഡിവൈഎഫ് ഐക്കാരെ തൊടാൻ പൊലീസിനും പേടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രിയിൽ സവോളയുടെ പേരിൽ ഹോട്ടലിൽ അക്രമം നടത്തിയവർ ഡിവൈഎഫ്‌ഐ നേതാക്കൾ. ഡിവൈഎഫ്ഐ വഞ്ചിയൂർ മേഖല കമ്മിറ്റി പ്രസിഡന്റായ രഞ്ജിത്ത് സെക്രട്ടറി ദിനീത്, മേഖലാ ട്രഷറർ അജിത്ത് എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. അപ്പച്ചട്ടി കൊണ്ട് ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ച സംഘം ഹോട്ടലിന്റെ ചില്ലുകളും അടിച്ചു തകർത്തു. സ്ഥലത്ത് ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച അക്രമി സംഘം തടയാൻ ശ്രമിച്ചവർക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടതായി വഞ്ചിയൂർ പൊലീസ് പറഞ്ഞു. അതേസമയം, അക്രമം നടന്ന ഉടൻ കടയുടമകൾ പൊലീസിൽ വിളിച്ച് അറിയിച്ചെങ്കിലും കടയിൽ തെളിവെടുക്കാൻ എത്തിയില്ലെന്നും ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പൊലീസ് ഒത്താശ നൽകുകയാണെന്നും കടയുടമകൾ ആരോപിക്കുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വഞ്ചിയൂർ കൈതമുക്കിലെ വെട്ടുകാട്ടിൽ ഹോട്ടലിൽ ചെറുപ്പക്കാരുെട സംഘം ആഹാരം കഴിക്കാൻ എത്തിയത്. മദ്യപിച്ചു ഹോട്ടലിൽ എത്തിയ യുവാക്കൾ ഭക്ഷണം ഓർഡർ ചെയ്തു. തുടർന്ന് മൂന്ന് തവണ യുവാക്കൾ ആവശ്യപ്പെട്ടത് അനുസരിച്ചു ജീവനക്കാർ സവോള അരിഞ്ഞു നൽകി. യുവാക്കൾ നാലാമതും സവാള ആവശ്യപ്പെട്ടപ്പോൾ നൽകാൻ ജീവനക്കാർ വിസമ്മതിച്ചു. ഇതോടെ പ്രകോപിതരായ യുവാക്കൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

സവോള ചോദിച്ചപ്പോൾ വിലകൂടുതലാണെന്ന് പറഞ്ഞതാണ് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇവർ ഇരുമ്പ് കസേരകൊണ്ട് കട തല്ലിതകർക്കുകയായിരുന്നു. ക്യാഷ് കൗണ്ടർ അടക്കമുള്ളവ അക്രമികൾ അടിച്ചു തകർത്തു. തുടർന്ന് ഇവർ കടയുടെ മുമ്പിലുള്ള ചില്ല് കൗണ്ടർ അടിച്ചു തകർക്കുകയും ബീഹാറി സ്വദേശിയായ ജീവനക്കാരന്റെ തല ചീനച്ചട്ടികൊണ്ട് അടിച്ചു തകർക്കുകയുമായിരുന്നു. തലയുടെ രണ്ട് ഭാഗത്ത് പരുക്കേറ്റ ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യലഹരിയിൽ ഹോട്ടലിൽ എത്തിയ യുവാക്കൾ അപ്പവും ഗ്രേവിയും ഓർഡർ ചെയ്യുകയായിരുന്നു. തുടർന്ന് ഇതിനൊപ്പം സവോള വേണം എന്നു പറഞ്ഞാണ് വാക്കേറ്റം ഉണ്ടായത്. വീണ്ടും സവോള വേണമെന്ന് ആവശ്യപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ സവോള വില വർദ്ധിച്ച കാര്യത്തെ കുറിച്ച് ചൂണ്ടിക്കാട്ടി. ഇതോടെ യുവാക്കൾ ജീവനക്കാരനുമായി തർക്കം ഉണ്ടാകുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.

മദ്യലഹരിയിലായിരുന്നവർ ജീവനക്കാരെ മർദ്ദിച്ചതിന് പുറമേ ഹോട്ടലിന്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. അതിന് ശേഷവും അഴിഞ്ഞാട്ടം തുടരുകയായിരുന്നു ഇവർ. ഹോട്ടലിൽ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങളിൽ മണ്ണു വാരി ഇടുകയും ചെയ്തു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്ന് വഞ്ചിയൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് വഞ്ചിയൂർ പൊലീസ് മറുനാടനോടു പറഞ്ഞു.

കൈതമുക്ക് ശങ്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വെട്ടുകാട്ടിൽ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. ഹോട്ടൽ ജീവനക്കാരൻ മുഹമ്മദിനാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. അക്രമം നടന്ന ഉടൻ കടയുടമകൾ പൊലീസിൽ വിളിച്ച് അറിയിച്ചെങ്കിലും കടയിൽ തെളിവെടുക്കാൻ എത്തിയില്ല. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പൊലീസ് ഒത്താശ നൽകുകയാണെന്ന് കടയുടമകൾ ആരോപിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം അറിയിച്ചു വഞ്ചിയൂർ പൊലീസ് സ്ഥലത്തിയപ്പോഴേക്കും അക്രമി സംഘം കടന്നു കളഞ്ഞു. ഹോട്ടലിലെ സി.സി.ടി.വി ക്യാമറകളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളതായി വഞ്ചിയൂർ പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി വഞ്ചിയൂർ പൊലീസ് പറഞ്ഞു.

കേരളത്തിൽ അടക്കം എല്ലായിടത്തും ഉള്ളിവിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. 150 രൂപയോളമാണ് സവാളയുടെ മാർക്കറ്റു വില. 120 മുതൽ മുകളിലോട്ടാണ് ചില്ലറ വിൽപനശാലകളിലെ വില. ചെറിയ ഉള്ളിയുടെ വില 140 കടന്നിട്ടുണ്ട്. സവാള ക്ഷാമം കാരണം ചെറുകിട കച്ചവടക്കാരും സവാള വാങ്ങാത്ത അവസ്ഥയിലാണ്. വില 120 കടന്നതോടെ പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇത്ര വില നൽകി വാങ്ങാൻ ആളെ കിട്ടുന്നില്ലെന്നതും കച്ചവടം കുറയ്ക്കാൻ ഇടയാക്കി. പ്രളയത്തിൽ ഉത്തരേന്ത്യയിലാകമാനം കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിലും വിലക്കയറ്റത്തിനും കാരണം. ജനുവരി പകുതിയാവാതെ സവാള വില കുറയില്ല എന്ന് തന്നെയാണ് കച്ചവടക്കാരുടെ സാക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP