Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുറന്നു കിടന്ന മുകളിലെ വാതിലിൽ കൂടി ആരെങ്കിലും അകത്ത് കയറിയോ? ജാഗിയുടെ തല പിടിച്ച് ആരെങ്കിലും ചുമരിലോ നിലത്തോ അടിച്ചോ? പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ജാഗി പെട്ടെന്ന് തലയിടിച്ച് വീഴാൻ എന്താണ് കാരണം? സെലിബ്രറ്റി അവതാരകയുടേത് സ്വാഭാവിക മരണമെന്ന് പൊലീസ് പറയുമ്പോഴും സംശയങ്ങൾ കൂട്ടി സാഹചര്യ തെളിവുകൾ; വീഴ്ചയിൽ മണക്കുന്നത് അസ്വാഭാവികതകൾ; ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

തുറന്നു കിടന്ന മുകളിലെ വാതിലിൽ കൂടി ആരെങ്കിലും അകത്ത് കയറിയോ? ജാഗിയുടെ തല പിടിച്ച് ആരെങ്കിലും ചുമരിലോ നിലത്തോ അടിച്ചോ? പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ജാഗി പെട്ടെന്ന് തലയിടിച്ച് വീഴാൻ എന്താണ് കാരണം? സെലിബ്രറ്റി അവതാരകയുടേത് സ്വാഭാവിക മരണമെന്ന് പൊലീസ് പറയുമ്പോഴും സംശയങ്ങൾ കൂട്ടി സാഹചര്യ തെളിവുകൾ; വീഴ്ചയിൽ മണക്കുന്നത് അസ്വാഭാവികതകൾ; ജാഗി ജോണിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

എം മനോജ് കുമാർ

തിരുവനന്തപുരം: ജാഗി ജോണിന്റെ മരണം സ്വാഭാവിക മരണമോ കൊലപാതകമോ? വഴുതി വീണപ്പോൾ തലയടിച്ചത് കാരണമുള്ള സ്വാഭാവിക മരണമാണെന്ന് പൊലീസ് വിലയിരുത്തുമ്പോഴും കൊലപാതക സാധ്യതകൾ തുറന്നു തന്നെ കിടക്കുന്നു. കുറവൻകോണത്തുള്ള വീട്ടിൽ ജാഗി മരിക്കുന്ന സമയം ഒപ്പമുണ്ടായിരുന്നത് ഒന്നും ഓർമ്മിക്കാനോ പറയാനോ കഴിയാത്ത അമ്മ മാത്രമാണ്. കാർ അപകടത്തിൽ അകപ്പെട്ടശേഷം വർഷങ്ങളായി അമ്മ ഗ്രേസിയുടെ അവസ്ഥ ഇത് തന്നെയാണ്.

മരിക്കുമ്പോൾ ജാഗി പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഞായറാഴ്ച രാവിലെ ഏകദേശം പതിനൊന്നു മണിയായിരിക്കണം. ഈ ഘട്ടത്തിൽ ജാഗി വാഷിങ് മെഷീനിൽ തുണികൾ അലക്കുകയുമായിരുന്നു. ആദ്യഘട്ടത്തിലെ തുണികൾ രാവിലെ തന്നെ ടെറസിൽ ജാഗി ഉണക്കാൻ ഇട്ടിരുന്നു. അതിനു ശേഷം മുകൾ നിലയിലെ വാതിൽ ജാഗി അടച്ചിരുന്നില്ല. വാതിൽ തുറന്നു കിടക്കുകയായിരുന്നു. അതിനു ശേഷം വീണ്ടും വാഷിങ് മെഷീനിൽ തുണികൾ ഇട്ടിരുന്നു. ഈ സമയം തന്നെയാണ് പച്ചക്കറിയും അരിഞ്ഞുകൊണ്ടിരുന്നത്. പച്ചക്കറികൾ അരിഞ്ഞു നിന്നിരുന്ന ജാഗി പൊടുന്നനെ എങ്ങിനെ നിലത്ത് വീണു? ഈ വീഴ്ചയിൽ അസ്വാഭാവികത മണക്കുന്നുണ്ട്.

ജാഗി എന്തോ കണ്ടു പേടിച്ചു എന്ന സംശയമാണ് അയൽക്കാർ പങ്കു വയ്ക്കുന്നത്. ജാഗി ആരെയോ കണ്ടു പേടിച്ച് പിറകോട്ട് മാറിയിരിക്കണം. ഈ വീഴ്ചയിൽ ജാഗിയുടെ തലയ്ക്ക് പിന്നിൽ മുറിവേറ്റു. തുറന്നു കിടന്ന മുകളിലെ വാതിലിൽ കൂടി ആരെങ്കിലും അകത്ത് കയറിയോ? ജാഗിയുടെ തല പിടിച്ച് ആരെങ്കിലും ചുമരിലോ നിലത്തോ അടിച്ചോ? ഈ സംശയമാണ് അയൽക്കാർക്കുള്ളത്. പച്ചക്കറി അരിഞ്ഞുകൊണ്ടിരുന്ന ജാഗി പെട്ടെന്ന് തലയിടിച്ച് വീഴാൻ എന്താണ് കാരണം? ആരെങ്കിലും ജാഗിയെ അപായപ്പെടുത്തിയോ? അതോ എന്തോ കണ്ടു പേടിച്ച് പിന്നോട്ട് നീങ്ങി ജാഗി തലയിടിച്ച് വീണോ? അല്ലെങ്കിൽ ആരെങ്കിലും ജാഗിയെ ആക്രമിച്ചോ? അതേസമയം മുകൾ നിലയിലെ വാതിൽ തുറന്നു കിടക്കുകയായിരുന്നുവെന്ന അയൽക്കാരുടെ സംശയം പൊലീസും മറുനാടനോട് ശരിവെയ്ക്കുകയാണ്.

ജാഗി മരിക്കാൻ കാരണമായ വീഴ്ച സംഭവിക്കുമ്പോൾ വീട്ടിലെ മുകൾ നിലയിലെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. രാവിലെ തുണി ഉണക്കാൻ പോയപ്പോൾ ജാഗി ഈ വാതിൽ അടച്ചിരുന്നില്ല. വാഷിങ് മെഷീനിൽ പിന്നെയും തുണികൾ ഉണ്ടായിരുന്നു. ഇതിനു വേണ്ടിയാവണം ജാഗി വാതിൽ തുറന്നിട്ടത്. അതേ സമയം അവർ പച്ചക്കറികൾ അരിയുകയുമായിരുന്നു. ഈ ഘട്ടത്തിലാണ് പിന്നോട്ട് മറിഞ്ഞുവീഴുന്നത്. അത് ഞായറാഴ്ച രാവിലെയാണ്. തലയ്ക്ക് പരുക്കേറ്റ് വീണ ജാഗി ഒരു ദിവസം മുഴുവൻ ആ കിടപ്പ് കിടന്നു. ജാഗിയുടെ അമ്മയ്ക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞില്ല. തലയ്ക്ക് പരുക്കേൽക്കുന്നതും ജാഗി മരിക്കുന്നതും മണിക്കൂറുകളുടെ ഇടവേളയിലാണ്. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാർ ഇത് ശരിവയ്ക്കുന്നുമുണ്ടെന്നു പൊലീസും പറയുന്നു.

തലയ്ക്ക് പരുക്കേറ്റ് വെറും നിലത്ത് ജാഗി കിടന്നത് മണിക്കൂറുകളാണ്. ചികിത്സ കിട്ടാതെ കിടന്ന ഈ മണിക്കൂറുകൾ ആണ് ജാഗിയെ മരണത്തിലേക്ക് തള്ളിവിട്ടത്. ആരെങ്കിലും രക്ഷിക്കാനുണ്ടായിരുന്നെങ്കിൽ ഈ മരണം സംഭവിക്കില്ലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞതായും പൊലീസ് പറയുന്നു. പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരുന്ന ജാഗി എങ്ങിനെ പെട്ടെന്ന് പിന്നിലേക്ക് വീണു. ജാഗിയും അമ്മയും മാത്രം കഴിയുന്ന വീട്ടിലെ മുകൾനിലയിലെ വാതിൽ തുറന്നു കിടക്കുകയുമായിരുന്നു. ജാഗിയുടെ മറഞ്ഞുവീഴലിനും മുകൾ നിലയിലെ വാതിൽ തുറന്നുകിടന്നതിനും തമ്മിൽ ബന്ധമുണ്ടോ? ആരെങ്കിലും ജാഗി വീഴുന്ന സമയം വീട്ടിനകത്ത് ഉണ്ടായിരുന്നുവോ? ഈ സംശയങ്ങളാണ് ജാഗിയുടെ മരണശേഷം ഇപ്പോൾ ഉയരുന്നത്.

ജാഗിയുടെ മരണത്തെക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്:

മുകൾ നിലയിലെ ടെറസിൽ ജാഗി തുണി വിരിച്ചിരുന്നു. അതിനു ശേഷം താഴെ വന്നു വാഷിങ് മെഷീനിൽ വീണ്ടും തുണികൾ ഇട്ടു. അപ്പോൾ രാവിലെയാണ്. മുകളിലെ വാതിൽ അപ്പോൾ തുറന്നു കിടന്നിരുന്നു. ഈ വാതിൽ പിന്നെ അടച്ചിട്ടില്ല. ഉച്ചയ്ക്ക് മുൻപ് ജാഗിയുടെ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഞായർ രാവിലെ പതിനൊന്നു മണിക്ക് രത്തൻ ജാഗിയെ വിളിച്ചിരുന്നു. അപ്പോൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം പിന്നെ ഒരു കോളും വന്നിട്ടില്ല. അപ്പോൾ തന്നെ വീഴ്ചയും സംഭവിച്ചിട്ടുണ്ട്.

നിലത്ത് അടിച്ചു വീണ ചതവ് ആണ് ജാഗിയുടെ തലയ്ക്ക് വന്നത്. ഉച്ചയ്ക്ക് മുൻപ് വീണെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ജാഗി മരിക്കുന്നത്. വീണു കഴിഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് ജാഗി മരിക്കുന്നത്. ഇത്രയും നേരം ജാഗി വീണു കിടന്നു. വീണ സമയവും മരിച്ച സമയവും വ്യത്യാസമുണ്ട്. വൈകുന്നേരമോ രാത്രിയോ ആണ് മരിക്കുന്നത്. ഞായർ അപകടം സംഭവിച്ചിട്ടും പൊലീസ് അറിയുന്നതും എത്തുന്നതും തിങ്കൾ ഉച്ചയോടെയാണ്. ഈ സമയത്തിനുള്ളിൽ ജാഗി മരിക്കുകയും ചെയ്തു. രത്തൻ വിളിച്ചിട്ട് പിന്നെ ജാഗി എടുത്തില്ല. അതോടെയാണ് രത്തൻ ഡോക്ടറെ വിളിച്ചു പറയുന്നത്. ഡോക്ടർ വന്നു അയൽക്കാരെ വിവരം അറിയിക്കുമ്പോഴാണ് അപകടവും മരണവും പുറത്ത് അറിയുന്നത്-പൊലീസ് പറയുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ടി വി അവതാരകയായ ജാഗി ജോണിനെ കുറവൻകോണത്തെ വസതിയിൽ മരിച്ച നിലയിൽ നിലയിൽ കണ്ടത്. ഞായർ രാവിലെ വീട്ടിൽ തെന്നി വീണിട്ടും ആരും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം പുറത്തറിയുന്നത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി സംസ്‌കാരം നടത്തി. ഓർത്തഡോക്‌സ് സഭാ അംഗം ആയിരുന്നെങ്കിലും പിന്നീട് പൊന്തക്കൊസ്ത് വിശ്വാസികൾ ആയി ഈ കുടുംബം മാറിയിരുന്നു.

അതിനാൽ തന്നെ ഓർത്തഡോക്‌സ് സഭാ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളാൻ ജാഗിക്ക് കഴിഞ്ഞില്ല. പൊന്തക്കോസ്ത് സെമിത്തേരിയിൽ ആണ് സംസ്‌കാരം നടന്നത്. അച്ഛൻ ജോണും സഹോദരൻ ജേക്കബും അന്ത്യവിശ്രമം കൊള്ളുന്ന അതേ സെമിത്തേരിയിൽ ആണ് ജാഗിയുടെയും സംസ്‌കാര ചടങ്ങുകൾ നടന്നത്. ജാഗിയുടെ മരണത്തെ തുടർന്ന് ഒറ്റയ്ക്കായ അമ്മയെ ബന്ധുക്കൾ ഒപ്പം കൂട്ടുകയും ചെയ്തിരുന്നു. ഇതോടെ കുറവൻകോണത്തെ വീട് പൊലീസ് സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP