Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോറിസ് ജോൺസന്റെ ബ്രിട്ടൻ ഫ്രാൻസിനെ മറി കടന്ന് ഇന്ത്യയ്ക്ക് പിന്നിൽ ആറാമത്തെ വമ്പൻ ലോകശക്തിയാകും; മൂന്നാമതെത്തുമെന്ന് കരുതിയിരുന്ന ഇന്ത്യ ജർമനിക്ക് പിന്നിൽ അഞ്ചാമതാവും; ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ കാത്തിരിക്കുന്നത് വമ്പൻ വളർച്ചയും തൊഴിൽ അവസരങ്ങളുമെന്ന് റിപ്പോർട്ട്

ബോറിസ് ജോൺസന്റെ ബ്രിട്ടൻ ഫ്രാൻസിനെ മറി കടന്ന് ഇന്ത്യയ്ക്ക് പിന്നിൽ ആറാമത്തെ വമ്പൻ ലോകശക്തിയാകും; മൂന്നാമതെത്തുമെന്ന് കരുതിയിരുന്ന ഇന്ത്യ ജർമനിക്ക് പിന്നിൽ അഞ്ചാമതാവും; ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ കാത്തിരിക്കുന്നത് വമ്പൻ വളർച്ചയും തൊഴിൽ അവസരങ്ങളുമെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

ബ്രെക്സിറ്റിലൂടെ ബോറിസ് ജോൺസൻ യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുന്നതിലൂടെ രാജ്യം വമ്പൻ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. സെന്റർ ഫോർ എക്കണോമിക് ആൻഡ് ബിസിനസ് റിസർച്ച് അഥവാ സിഇബിആറിന്റെ വേൾഡ് എക്കണോമിക് ലീഗ് ടേബിളി(ഡബ്ല്യൂഇഎൽടി)ന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഫ്രാൻസിനെ മറി കടന്ന് ഇന്ത്യയ്ക്ക് പിന്നിൽ ആറാമത്തെ വമ്പൻ ലോകശക്തിയാകുമെന്നാണ് പ്രവചനം.

സമ്പദ് വളർച്ചയുടെ കാര്യത്തിൽ മൂന്നാമതെത്തുമെന്ന് കരുതിയിരുന്ന ഇന്ത്യ ജർമനിക്ക് പിന്നിൽ അഞ്ചാമതാവുമെന്നും ഈ ടേബിൾ വെളിപ്പെടുത്തുന്നു.ചുരുക്കിപ്പറഞ്ഞാൽ ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനെ കാത്തിരിക്കുന്നത് വമ്പൻ വളർച്ചയും തൊഴിൽ അവസരങ്ങളുമെന്നാണ് റിപ്പോർട്ട്. 2016-19 കാലത്ത് ഫ്രഞ്ച് സമ്പദ് വ്യവസ്ഥ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ മറികടക്കുന്നതിൽ പരാജയപ്പെട്ടിരുന്നു. 2034ൽ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ ഫ്രഞ്ച് സമ്പദ് വ്യവസ്ഥയേക്കാൾ കാൽഭാഗത്തിലധികം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ടേബിൾ പ്രകാരം യുഎസായിരിക്കും സമ്പദ് വളർച്ചയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തുന്തന്. തൊട്ട് പുറകിലുള്ള സ്ഥാനങ്ങളിൽ യഥാക്രമം ചൈനയും ജപ്പാനും ജർമനിയും ഇന്ത്യയും ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും ബ്രസീലും കാനഡയുമായിരിക്കും നിലകൊള്ളുകയെന്നും ഈ ടേബിൾ വെളിപ്പെടുത്തുന്നു. യൂണിയന് പുറത്ത് കടക്കുന്ന യുകെ യൂറോപ്പിന് പുറത്തുള്ള പരമാവധി രാജ്യങ്ങളുമായി അടുത്ത വർഷത്തോടെ പുതിയ വ്യാപാരക്കരാറുകളുണ്ടാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് പ്രതീക്ഷാ നിർഭരമായ ഈ പ്രവചനം പുറത്ത് വന്നിരിക്കുന്നത്.

ജനുവരി 31ഓടെ ബ്രിട്ടൻ യൂണിയന് പുറത്തെത്തുന്നതോടെ യുഎസുമായി മൾട്ടി ട്രില്യൺ പൗണ്ടിന്റെ സൂപ്പർ ട്രേഡ് ഡീലിലാണ് ഒപ്പ് വയ്ക്കാൻ പോകുന്നത്. ഇതിന് പുറമെ യൂറോപ്യൻ യൂണിയനുമായി പുതിയ വ്യാപാരക്കരാറുണ്ടാക്കാനും ബോറിസ് ശ്രമിക്കുന്നുണ്ട്. ബോറിസിന്റെ പോസ്റ്റ്-ബ്രെക്സിറ്റ് പ്ലാൻ പ്രാവർത്തികമാക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്താനായി മൾട്ടി ബില്യൺ പൗണ്ട് ഒഴുക്കപ്പെടുമെന്നും പതിനായിരക്കണക്കിന് തൊഴിലുകൾ പുതുതായി സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കപ്പെടുമെന്നുമാണ് പ്രവചനം.

ബോറിസ് ഏഴ് സൂപ്പർ ചാർജ്ഡ് ഫ്രീ തുറമുഖങ്ങൾ രാജ്യത്ത് നിർമ്മിക്കാനൊരുങ്ങുന്നുവെന്നും അതിലൂടെ മാത്രം ആയിരക്കണക്കിന് തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP