Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോർബെൽ കേട്ട് കതക് തുറന്നപ്പോൾ തുരുതുരെ വെടി; ലണ്ടനിൽ ഈ വർഷം കൊല്ലപ്പെടുന്നത് 146ാമത്തെ വ്യക്തി; ലോകത്തെ കൊലപാതക തലസ്ഥാനമായി മാറിയ ലണ്ടനിൽ കത്തിയും തോക്കും ജീവൻ എടുക്കുന്നത് അനേകരുടെ

ഡോർബെൽ കേട്ട് കതക് തുറന്നപ്പോൾ തുരുതുരെ വെടി; ലണ്ടനിൽ ഈ വർഷം കൊല്ലപ്പെടുന്നത് 146ാമത്തെ വ്യക്തി; ലോകത്തെ കൊലപാതക തലസ്ഥാനമായി മാറിയ ലണ്ടനിൽ കത്തിയും തോക്കും ജീവൻ എടുക്കുന്നത് അനേകരുടെ

സ്വന്തം ലേഖകൻ

ണ്ടനിൽ സമീപകാലത്തുകൊലപാതക നിരക്ക് വാണം പോലെ കുതിച്ചുയരുകയാണ്. അതിപ്പോഴും തുടരുന്നുവെന്ന് അടിവരയിട്ട് കൊണ്ട് ക്രിസ്മസ് ഈവിലും ഒരാൾ വെടിയേറ്റ് മരിച്ചു. ലണ്ടൻ ടൗൺഹൗസിലാണ് ഏറ്റവും ഒടുവിലത്തെ വ്യക്തി തലസ്ഥാനത്ത് വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഡോർബെൽ കേട്ട് ഇയാൾ കതക് തുറന്നപ്പോൾ തുരുതുരെ വെടിയേൽക്കുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. ഈ വിധത്തിൽ ലോകത്തിലെ കൊലപാതക തലസ്ഥാനമായി മാറിയ ലണ്ടനിൽ കത്തിയും തോക്കും അനേകം പേരുടെ ജീവനാണ് എടുത്തുകൊണ്ടിരിക്കുന്നത്.

തന്റെ 1.5 മില്യൺ പൗണ്ട് വിലയുള്ള വീട്ടിൽ വച്ച് ഇന്നലെ രാത്രി 8.45ന് വെടിയേറ്റ് മരിച്ചിരിക്കുന്നത് ഈസ്റ്റേൺ യൂറോപ്യനാണെന്നാണ് വിശ്വസിക്കുന്നത്.ബട്ടൽസീയിലെ ചർച്ച് റോഡിലെ വീട്ടിലാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തെ തുടർന്ന് ഏതാണ്ട് 15 മിനുറ്റുകൾക്കുള്ളിൽ ഇവിടേക്ക് പൊലീസും ആംബുലൻസും കുതിച്ചെത്തിയിരുന്നു. തങ്ങളുടെ അയൽക്കാരൻ ദാരുണമായി കൊലചെയ്യപ്പെട്ടതിന്റെ ഞെട്ടലിൽ നിന്നും ഇവിടുത്തുകാർ ഇനിയും മോചനം നേടിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇയാളെ തീർക്കാനായി ആക്രമി ആദ്യം നാല് വെടിയുണ്ടകൾ തുടർച്ചയായി വർഷിച്ചുവെന്നും തുടർന്ന് അവസാനം ഒരു വെടി കൂടി വച്ചുവെന്നും സമീപവാസിയായ ജൂലിയൻ സ്ട്രാട്ടൻ വെളിപ്പെടുത്തുന്നു.

ഇവിടെ നിന്നും ശക്തമായ രീതിയിലാണ് വെടിയൊച്ചകൾ മുഴങ്ങിയിരുന്നതെന്നും സമീപവാസികൾ വെളിപ്പെടുത്തുന്നു. ഇവിടെ കൊലപാതകം നടന്നുവെന്നും അത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നുവെന്നുമാണ് മെട്രൊപൊളിറ്റൻ പൊലീസ് ഓഫീസർ പറയുന്നത്. സംഭവസ്ഥലത്ത് നിന്നും ഒരു കാർ കണ്ടെടുത്തിരുന്നു. സമീപത്ത് വസിക്കുന്ന മറ്റൊരാൾ തന്റെ മകൾക്കൊപ്പം ഇതിലൂടെ ആ സമയത്ത് കടന്ന് വന്നിരുന്നുവെന്നും മിനുറ്റുകളുടെ വ്യത്യാസത്തിലാണ് ഇവർക്ക് വെടിയുണ്ടയേൽക്കാതിരുന്നതെന്നും റിപ്പോർട്ടുണ്ട്.

താൻ മകളെ ബസ് സ്റ്റോപ്പിൽ വിട്ട് വരുമ്പോൾ ഈ കൊല്ലപ്പെട്ട ആളുടെ വീടിന് മുന്നിൽ ആൾക്കൂട്ടം കണ്ടിരുന്നുവെന്നും തനിക്കയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നും അപ്പോഴേക്കും അയാൾ മരിച്ചിരുന്നുവെന്നും തലനാരിഴക്ക് വെടിയുണ്ടയിൽ നിന്നും രക്ഷപ്പെട്ട ആൾ വെളിപ്പെടുത്തുന്നു. കടുത്ത ശബ്ദത്തിലാണ് വെടിയൊച്ചകൾ മുഴങ്ങിയിരുന്നതെന്നും 15 മിനുറ്റുകൾക്ക് ശേഷം ഇവിടേക്ക് പത്തിലധികം പൊലീസ് കാറുകൾ കുതിച്ചെത്തിയിരുന്നുവെന്നും ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇയാളുടെ മറ്റൊരു മകൾ വെളിപ്പെടുത്തുന്നു.

ക്രിസ്മസ് മീലിന് തയ്യാറെടുക്കുന്ന വേളയിലാണ് ഈ ദാരുണസംഭവം അരങ്ങേറിയതെന്നാണ് ഇവിടെ അടുത്ത് താമസിക്കുന്ന കെയർ ടേക്കറായ ഒമർ സെയ്കാലി വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP