Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വജ്രമോതിരം പോലെ ആ കാഴ്ച; പട്ടാപ്പകൽ സായം സന്ധ്യയാപ്പോൾ നൂറ്റാണ്ടിലെ വിസ്മയം മലയാളിക്ക് നൽകിയത് പുതു അനുഭവം; ആദ്യം അത്ഭുതം കണ്ടത് ചെറുവത്തൂരിൽ; 9.26 മുതൽ 9.30 വരെ സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലിൽ മറഞ്ഞപ്പോൾ ആകാശം സാക്ഷിയായത് അപൂർവ്വ നിമിഷങ്ങൾക്ക്; കൺകുളിർകെ നൂറ്റാണ്ടിലെ രണ്ടാമത്തെ ഗ്രഹണം കണ്ട് കേരളം; സൂര്യബിംബത്തിന്റെ 87 മുതൽ 93 ശതമാനം വരെ മറയുന്ന അത്ഭുതക്കാഴ്ച ശാസ്ത്ര കുതുകികൾക്ക് നൽകിയത് പുതു അനുഭവം

വജ്രമോതിരം പോലെ ആ കാഴ്ച; പട്ടാപ്പകൽ സായം സന്ധ്യയാപ്പോൾ നൂറ്റാണ്ടിലെ വിസ്മയം മലയാളിക്ക് നൽകിയത് പുതു അനുഭവം; ആദ്യം അത്ഭുതം കണ്ടത് ചെറുവത്തൂരിൽ; 9.26 മുതൽ 9.30 വരെ സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലിൽ മറഞ്ഞപ്പോൾ ആകാശം സാക്ഷിയായത് അപൂർവ്വ നിമിഷങ്ങൾക്ക്; കൺകുളിർകെ നൂറ്റാണ്ടിലെ രണ്ടാമത്തെ ഗ്രഹണം കണ്ട് കേരളം; സൂര്യബിംബത്തിന്റെ 87 മുതൽ  93 ശതമാനം വരെ മറയുന്ന അത്ഭുതക്കാഴ്ച ശാസ്ത്ര കുതുകികൾക്ക് നൽകിയത് പുതു അനുഭവം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൂർണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം കേരളത്തിലും ദൃശ്യമായി. കാസർകോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരിൽ ആയിരക്കണക്കിന് ആളുകൾ ഗ്രഹണം കാണാൻ സൗകര്യം ഒരുക്കിയ ഇടങ്ങളിൽ ഒന്നിച്ചുകൂടി. പട്ടാപ്പകൽ സായംസന്ധ്യയായി, വലയ ഗ്രഹണമെന്ന നൂറ്റാണ്ടിലെ വിസ്മയം അങ്ങനെ മലയാളിക്ക് പുതു അനുഭവവുമായി.

9.26 മുതൽ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഗണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന വലയ ഗ്രഹണമെന്ന അപൂർവത വീക്ഷിച്ചത് അത്ഭുതത്തോടെയായിരുന്നു. നഗ്‌നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ സോളാർ ഫിൽറ്ററുകൾ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകൾ മുഖേനെയുമാണ് ആളുകൾ ഗ്രഹണം വീക്ഷിച്ചത്. ചെറുവത്തൂരിന് പുറമെ തിരുവനന്തപുരം, കോട്ടയം, കൊച്ചി, തിരുവനന്തപുരം തുടങ്ങി വിവിധ ഇടങ്ങളിൽ വലയ ഗ്രഹണം വീക്ഷിക്കുന്നതിനായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

രാവിലെ എട്ടുമണി കഴിഞ്ഞ് നാലു മിനുട്ടായപ്പോൾ കാസർകോട് ചെറുവത്തൂരിലാണ് കേരളത്തിൽ ഗ്രഹണം ആദ്യം ദൃശ്യമായത്. തുടർന്ന് മറ്റ് ജില്ലകളിലും ദൃശ്യമായി. ഒൻപത് ഇരുപത്തിയാറ് ആയപ്പോൾ വടക്കൻ ജില്ലകളിൽ ഇത് വലയ സൂര്യഗ്രഹണമായി മാറി. നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം രണ്ടരമിനുട്ടുവരെ നീണ്ടുനിന്നു. വിപുലമായ സൗകര്യമാണ് എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഒരുക്കിയത്. നൂറുകണക്കിനാളുകൾ ഇവിടങ്ങളിലെത്തി സുരക്ഷിതമായി ഗ്രഹണം കണ്ടു മടങ്ങുന്നു.

സൗദി അറേബ്യ മുതൽ പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമായത്. ഇന്ത്യയിൽ തെക്കൻ കർണ്ണാടകത്തിലും, വടക്കൻ കേരളത്തിലും, മധ്യതമിഴ്‌നാട്ടിലും സൂര്യഗ്രഹണം ദൃശ്യമായി. തിരുവനന്തപുരം ആറ്റിങ്ങൽ, ചെറുവത്തൂർ എന്നിവങ്ങളിൽ വലയ സൂര്യഗ്രഹണം ദൃശ്യമായിട്ടുണ്ട്. കണ്ണൂർ, കോട്ടയം, തൃശൂർ എന്നിവിടങ്ങളില് ഭാഗിക ഗ്രഹണമാിയരുന്നു. രാവിലെ എട്ട് മണിയോടെയാണ് കേരളത്തിൽ ഗ്രഹണം കണ്ട് തുടങ്ങിയത്. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും.

കേരളത്തിന്റെ വടക്കൻ ഭാഗങ്ങളിൽ വലയസൂര്യഗ്രഹണമായും തെക്കൻ ഭാഗങ്ങളിൽ ഭാഗിക ഗ്രഹണമായും ഈ അപൂർവ്വ പ്രതിഭാസം കാണാൻ കഴിഞ്ഞു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റേയും പാലക്കാടിന്റേയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂർണ്ണ തോതിൽ ആസ്വദിക്കാനായി. കേരളത്തിൽ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 മുതൽ 93 ശതമാനം വരെയാണ് മറഞ്ഞത്. നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണുന്നത് കണ്ണുകൾക്ക് നല്ലതല്ല.

ബൈനോക്കലറുകളിലൂടെയോ, ടെലിസ്‌കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിങ് ഗ്ലാസ് വച്ചോ, എക്സ്റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്സ്റേ ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ ഷീറ്റിലെ ചിത്രം പതിയാത്ത ഭാഗം പല ഷീറ്റുകൾ അടുക്കി വച്ച് വേണം നോക്കാൻ. ഈ മുൻകരുതലെല്ലാം ഉപയോഗിച്ചായിരുന്നു കേരളം സൂര്യഗ്രഹണം കണ്ടത്. നഗ്‌നനേത്രം കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ സോളാർ ഫിൽറ്ററുകൾ മുഖേനെയും പ്രത്യേകം സജ്ജീകരിച്ച സ്‌ക്രീനുകൾ മുഖേനെയുമാണ് ആളുകൾ ഗ്രഹണം വീക്ഷിക്കുന്നത്.

ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോൾ വലയം പോലെ സൂര്യൻ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് കേരളത്തിൽ ദൃശ്യമായത്. ഇതിനു മുമ്പ് കേരളത്തിൽ വലയ ഗ്രഹണം ദൃശ്യമായത് 2010ൽ തിരുവനന്തപുരത്താണ്. 2021ജൂൺ മാസം 21 ന് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തിൽ വളരെ ദുർബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക.

അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന് 10 :58 മുതൽ 03:04 വരെ മധ്യകേരളത്തിൽ വലയ സൂര്യഗ്രഹണം ദൃശ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP