Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസമുറ സമയത്ത് ജോലിയും വേതനവും നഷ്ടമാകാതിരിക്കാൻ ഗർഭപാത്രം നീക്കം ചെയ്തത് മുപ്പതിനായിരത്തോളം സ്ത്രീകൾ; ഒരു നേരത്തെ അന്നത്തിന് വേണ്ടി മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്യുന്നത് തുടർക്കഥയാവുന്നു

മാസമുറ സമയത്ത് ജോലിയും വേതനവും നഷ്ടമാകാതിരിക്കാൻ ഗർഭപാത്രം നീക്കം ചെയ്തത് മുപ്പതിനായിരത്തോളം സ്ത്രീകൾ; ഒരു നേരത്തെ അന്നത്തിന് വേണ്ടി മഹാരാഷ്ട്രയിൽ ഗർഭപാത്രം നീക്കം ചെയ്യുന്നത് തുടർക്കഥയാവുന്നു

സ്വന്തം ലേഖകൻ

നാഗ്പുർ: കുടുംബം പട്ടിണിയാകാതിരിക്കാൻ ഗർഭപാത്രം നീക്കം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏറുന്നു. മഹാരാഷ്ട്രയിലെ കരിമ്പിൻ പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് ശമ്പളം നഷ്ടമാകാതിരിക്കാൻ ഗർഭപാത്രം നീക്കം ചെയ്തത്. ഇവരുടെ പരാതികളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവും മന്ത്രിയുമായ നിതിൻ റാവത്ത്.

മാസമുറ സമയത്ത് ജോലിയും വേതനവും നഷ്ടമാകുന്നത് ഒഴിവാക്കാനാണ് സ്ത്രീകൾ ഗർഭപാത്രം നീക്കം ചെയ്യാൻ നിർബന്ധിതരാകുന്നത്. മഹാരാഷ്ട്രയിലെ ബീഡിലും ഒസ്മാനാബാദിലും ആയിരക്കണക്കിന് സ്ത്രീകളാണ് ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കംചെയ്തത്. ഒരുദിവസത്തെ അന്നം നഷ്ടമാകാതിരിക്കാനാണ് പലരും ഇതിന് തയ്യാറാകുന്നത്. എന്നാൽ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം നടപടികളിലേക്ക് അവരെ തള്ളിവിടാതിരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും നിതിൻ റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയിലെ കരിമ്പിൻ പാടങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾ ഗർഭപാത്രം നീക്കംചെയ്യുന്നത് സംബന്ധിച്ച നിരവധി വാർത്തകൾ നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മുപ്പതിനായിരത്തോളം സ്ത്രീകളാണ് ശമ്പളം നഷ്ടമാകാതിരിക്കാൻ ഗർഭപാത്രം നീക്കം ചെയ്തതെന്നും ഇക്കാര്യത്തിൽ സർക്കാർ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്ത് നൽകിയതായും റാവത്ത് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP