Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജബൽഅലിക്ക് സമീപത്തെ വാഹനാപകട വാർത്ത അറിഞ്ഞ് സായിപ്രസാദത്തിൽ ആദ്യം ഓടിയെത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ; അച്ഛനെ സമാശ്വസിപ്പിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലേക്ക് കാര്യങ്ങൾ നീക്കിയതും പിണറായി നേരിട്ട്; ദുബായിലെ വാഹനാപകടത്തിൽ മരിച്ച ശരത് കുമാർ നമ്പ്യാർ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്റെ മകൻ; 'പിണറായി നന്ദു'വെന്ന അനന്ദ് കുമാറിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ തലസ്ഥാനത്തെ രാഷ്ട്രീയ-സാംസ്‌കാരിക കൂട്ടായ്മകൾ

ജബൽഅലിക്ക് സമീപത്തെ വാഹനാപകട വാർത്ത അറിഞ്ഞ് സായിപ്രസാദത്തിൽ ആദ്യം ഓടിയെത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ; അച്ഛനെ സമാശ്വസിപ്പിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളിലേക്ക് കാര്യങ്ങൾ നീക്കിയതും പിണറായി നേരിട്ട്; ദുബായിലെ വാഹനാപകടത്തിൽ മരിച്ച ശരത് കുമാർ നമ്പ്യാർ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്റെ മകൻ; 'പിണറായി നന്ദു'വെന്ന അനന്ദ് കുമാറിനുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ തലസ്ഥാനത്തെ രാഷ്ട്രീയ-സാംസ്‌കാരിക കൂട്ടായ്മകൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിലെ അപകടത്തിൽ തിരുവനന്തപുരം സ്വദേശി ശരത് കുമാർ നമ്പ്യാർ മരിച്ചത് അറിഞ്ഞത് കുറവൻകോണത്തെ വീട്ടിലേക്ക് ആദ്യം ഓടിയെത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. ശരത് കുമാർ നമ്പ്യാരുടെ അച്ഛനെ ആശ്വസിപ്പിക്കാനാണ് മുഖ്യമന്ത്രി ഓടിയെത്തിയത്. കുറവൻകോണത്തെ വീട്ടിൽ ഇരുന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങൾക്കും വേണ്ടെതെല്ലാം ചെയ്താണ് മുഖ്യമന്ത്രി വീടു വിട്ടത്. മുഖ്യമന്ത്രിക്ക് ഏറ്റവും അടുപ്പമുണ്ടെന്ന് വിലയിരുത്തുന്ന ആനന്ദ് കുമാറിന്റെ മകനാണ് ശരത് കുമാർ നമ്പ്യാർ. രാഷ്ട്രീയ-സാസ്‌കാരിക കൂട്ടായ്മകളിൽ ആനന്ദ് കുമാറിനെ അറിയപ്പെടുന്നത് പിണറായി നന്ദുവെന്നും. പിണറായി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത് മുതൽ നിഴൽ പോലെ കൂടെ നിൽക്കുന്ന നന്ദുവിനെ തേടിയാണ് ദുരന്തമെത്തിയത്.

മകന്റെ വിയോഗം നന്ദുവിനെ ആകെ തളർത്തി. നന്ദുവിന്റെ ഭാര്യ രാജശ്രീ ദുബായിലെ ഐടി സ്ഥാപനത്തിൽ ജീവനക്കാരിയാണ്. അമ്മയുടെ അടുത്ത് എത്തിയതായിരുന്നു ശരത്. ഇതിനിടെയാണ് അപകടമരണമുണ്ടായത്. കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക മേഖകളിലും ബിസിനസ് ഗ്രൂപ്പുകളിലുമെല്ലാം നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് നന്ദു. അതുകൊണ്ട് തന്നെ ശരത്തിന്റെ വേർപാടറിഞ്ഞ് കവടിയാർ കുറവൻകോണത്തെ സായി പ്രസാദത്തിലേക്ക് രാഷ്ട്രീയ-സാമൂഹിക-സാസ്‌കാരിക മേഖകളിലെ പ്രമുഖർ ഓടിയെത്തി. വൈകിട്ടോടെ നന്ദു ദുബായിലേക്ക് പോയി. ഭാര്യയ്ക്ക് ആശ്വാസം നൽകുന്നതിനായിരുന്നു ദുബായിലേക്കുള്ള യാത്ര. നടപടിക്രമങ്ങൾ പൂർത്തിയാക്കി മകന്റെ മൃതദേഹവുമൊത്ത് ഇന്ന് രാത്രിയോടെ നന്ദു മടങ്ങിയത്തും. അതിന് ശേഷം തിരുവനന്തപുരത്താകും സംസ്‌കാര ചടങ്ങുകൾ നടത്തുക.

അവധിയാഘോഷത്തിന് ദുബായിയിലെത്തിയ മലയാളി യുവാക്കളാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ശരത് കുമാർ നമ്പ്യാർ, സുഹൃത്ത് രോഹിത് കൃഷ്ണകുമാർ(19) ചൊവ്വാഴ്ച അർധരാത്രിയോടടുത്തായിരുന്നു അപകടം. രോഹിതിനെ വീട്ടിൽ കൊണ്ടുപോയി വിടുന്നതിനിടെയായിരുന്നു അപകടം. ഇരുവരും ഡിപിഎസ് ദുബായിയിലെ പൂർവ വിദ്യാർത്ഥികളാണ്. ശരത് കുമാർ ഉന്നത പഠനത്തിനായി യുഎസിലും രോഹിത് അമേരിക്കയിലുമായിരുന്നു. അവധിയിൽ മാതാപിതാക്കളെ കാണാനും പരസ്പരം ഒത്തുകൂടാനുമായിരുന്നു ഇരുവരും ദുബായിയിലെത്തിയത്. ഇരുവരും സംഭവ സ്ഥലുത്തുവെച്ച് തന്നെ മരിച്ചു.

ദുബായ്- അബുദാബി റോഡിൽ ജബൽഅലിക്ക് അടുത്താണ് അപകടമുണ്ടായത്. പട്ടാമ്പി സ്വദേശി രോഹിത് കൃഷ്ണകുമാർ എങ്കിലും ഇവരുടെ കുടുംബവും തിരുവനന്തപുരത്താണ് സ്ഥിരതാമസം. ശരത് അമേരിക്കയിലെ ബോസ്റ്റണിലും രോഹിത് യു.കെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണനെന്ന പേരിൽ അറിയപ്പെട്ടിരുന്നു ശരത് അവധിയായതിനാൽ അമേരിക്കയിൽ നിന്ന് ദുബായിൽ ജോലി ചെയ്യുന്ന അമ്മയുടെ അടുത്ത് എത്തുകയായിരുന്നു. അമ്മയും ഒന്നിച്ച് തിരുവനന്തപുരത്തേക്ക് ഒരുമിച്ച് വരാനായിരുന്നു ദുബായിൽ എത്തിയത്. ദുബായിൽ ഐടി കമ്പനിയിൽ ജീവനക്കാരിയാണ് അമ്മ രാജ്രീ പ്രസാദ്. നന്ദു എന്ന പേരിൽ അറിയപ്പെടുന്ന ആനന്ദ കുമാറിന് തലസ്ഥാനത്ത് രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വലിയ ബന്ധങ്ങളുള്ള വ്യക്തിയാണ്.

ഉറ്റു സുഹൃത്തുക്കളുടെ വേർപാടിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവർ. ദുരന്തവാർത്ത അറിഞ്ഞ് കാര്യങ്ങൾ തിരിക്കയുള്ള ഫോൺ വിളികളും ദുബായിലേക്ക് എത്തുന്നുണ്ട്. അടുത്ത സുഹൃത്തുക്കളുടെ ഒത്തുചേരൽ ദുരന്തത്തിൽ കലാശിച്ചെന്ന് വിശ്വസിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇവർക്കൊപ്പം പഠിച്ചവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP