Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദിയുടെ കള്ളങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയയിൽ താരമായി; അർബൻ നാസിയെന്ന് വിളിച്ച് ആവേശം ഇരട്ടിപ്പിച്ചു; 5.24 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അനുരാഗ് കശ്യപിന്റെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഞൊടിയിടയിൽ 75,000 ആയി കുറഞ്ഞു; സമരക്കാർ സംഘടിതമായി രംഗത്തെത്തിയതോടെ ഫോളോവേഴ്‌സ് വീണ്ടും അഞ്ച് ലക്ഷം

മോദിയുടെ കള്ളങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയയിൽ താരമായി; അർബൻ നാസിയെന്ന് വിളിച്ച് ആവേശം ഇരട്ടിപ്പിച്ചു; 5.24 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അനുരാഗ് കശ്യപിന്റെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഞൊടിയിടയിൽ 75,000 ആയി കുറഞ്ഞു; സമരക്കാർ സംഘടിതമായി രംഗത്തെത്തിയതോടെ ഫോളോവേഴ്‌സ് വീണ്ടും അഞ്ച് ലക്ഷം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മോദിയുടെ കള്ളങ്ങൾ പൊളിച്ചടുക്കി സോഷ്യൽ മീഡിയയിൽ താരമായ ആളാണ് സംവിധായകൻ അനുരാഗ് കശ്യപ്. മോദിയെ അർബൻ നാസിയെന്ന് വിശേഷിപ്പിച്ചും പൗരത്വമില്ലാത്തവർക്കുള്ള തടവറകളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്യുകയും ചെയ്തുമാണ് അനുരാഗ് കശ്യപ് സമരക്കാർക്കിടയിൽ താരമായത്. എന്നാൽ മോദിക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ 5.24 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന അനുരാഗ് കശ്യപിന്റെ ട്വിറ്റർ അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഞൊടിയിടയിൽ 75,000 ആയി കുറഞ്ഞു.

2014 ഡിസംബറിൽ തുടങ്ങിയതാണ് അനുരാഗ് കശ്യപിന്റെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട്. ഈ കാലയളവിനുള്ളിൽ 5.24 ലക്ഷം ഫോളോവേഴ്‌സിനെ സംബാദിച്ച അനുരാഗ് കശ്യപ് പൗരത്വ ബില്ലിനെയും ബിജെപിയെയും മോദിയേയും വിമർശിക്കാൻ ട്വീറ്റർ ഉപയോഗിക്കാൻ തുടങ്ങിയതോടെ കേവലം ദിവസങ്ങൾക്കുള്ളിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 75,000 ആയി കുത്തനെ കുറയുകയായിരുന്നു.

എന്നാൽ, ഇത് സംബന്ധിച്ച് വാർത്ത വന്നതോടെ അനുരാഗ് കശ്യപിന്റെ ട്വീറ്റുകൾ പ്രതിഷേധക്കാർക്കിടയിൽ വൈറലാകുകയും ഏറെ വൈകാതെ തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 5.702 ലക്ഷമായി ഉയരുകയും ചെയ്തു. ചില വിമർശനങ്ങളെ തുടർന്ന് നേരത്തെ നിരവധി തവണ ട്വിറ്ററിൽ നിന്നു വിട്ടുനിന്നിരുന്ന കശ്യപ് പൗരത്വ ബില്ലിനെതിരായ പ്രതിഷേധം വന്നപ്പോഴാണ് വീണ്ടും സജീവമായത്.

പൗരത്വ ബില്ലിനെതിരെ ശക്തമായ നിലപാടെടുത്തയാളാണ് അനുരാഗ് കശ്യപ്. തന്റെ ഫോളോവേഴ്സിനെ ട്വിറ്റർ മനഃപൂർവ്വം പിൻവലിച്ചെന്നാണ് അനുരാഗ് ആരോപിക്കുന്നത്. ഡിസംബർ 21 ന് തന്റെ നിലവിലെ ഫോളവേഴ്‌സിന്റെ എണ്ണം സംബന്ധിച്ചുള്ള ഒരു സ്‌ക്രീൻഷോട്ടും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ ഒരിക്കലും അൺ ഫോളോ ചെയ്തിട്ടില്ലെന്നും ഇത് ട്വിറ്റർ മനഃപൂർവ്വം ചെയ്യുന്നതാണെന്നും പലരും അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP