Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ച് കൊന്നത് ദമാം സിറ്റിക്കടുത്തുള്ള ഷിയാ നിയന്ത്രിത മേഖലയിൽ; കൊലപ്പെടുത്തിയത് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ; ഔദ്യോഗിക ടിവി ചാനൽ പുറത്തു വിട്ട വാർത്തയിലെ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ രഹസ്യമാക്കി വച്ച് ഭരണകൂടം; വകവരുത്തിയത് ഇറാന് വേണ്ടി സൗദിയിൽ ഒളിയുദ്ധം നടത്തിയവരെ എന്ന് സൂചന; ഭീകരത അനുവദിക്കില്ലെന്ന സന്ദേശവുമായി സൗദി കൊലപ്പെടുത്തിയത് രണ്ട് തീവ്രവാദികളെ

തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ച് കൊന്നത് ദമാം സിറ്റിക്കടുത്തുള്ള ഷിയാ നിയന്ത്രിത മേഖലയിൽ; കൊലപ്പെടുത്തിയത് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ; ഔദ്യോഗിക ടിവി ചാനൽ പുറത്തു വിട്ട വാർത്തയിലെ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ രഹസ്യമാക്കി വച്ച് ഭരണകൂടം; വകവരുത്തിയത് ഇറാന് വേണ്ടി സൗദിയിൽ ഒളിയുദ്ധം നടത്തിയവരെ എന്ന് സൂചന; ഭീകരത അനുവദിക്കില്ലെന്ന സന്ദേശവുമായി സൗദി കൊലപ്പെടുത്തിയത് രണ്ട് തീവ്രവാദികളെ

മറുനാടൻ മലയാളി ബ്യൂറോ

ദമ്മാം: പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച ഉച്ചയോടെ ദമ്മാമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. സൗദിയുടെ ഔദ്യോഗിക ടിവി ചാനലാണ് വാർത്ത പുറത്തുവിട്ടത്.

ദമ്മാം സിറ്റിക്കടുത്തുള്ള അൽഅനൂദ് ഭാഗത്തുവച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികൾ സുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരവാദികളുടെ വ്യക്തിഗത വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷിയാ മുസ്ലീങ്ങൾക്ക് സ്വാധീനമുള്ള മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. സുന്നികൾക്ക് വ്യക്തമായ മേധാവിത്വമുള്ള സൗദിയിൽ ഷിയാ മുസ്ലീങ്ങൾ സർക്കാരിനെതിരെ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് ശരിവയ്ക്കും വിധാമാണ് ആക്രമണവും ഭീകരരെ വകവരുത്തലും ഉണ്ടാകുന്നത്.

ലഭ്യമായ വിവരമനുസരിച്ചു അൽഅനൂദ് ഏരിയയിലുള്ള ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരർ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച വിവരം സുരക്ഷാ വിഭാഗം അറിയുകയും പിടികൂടാനായി സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ സേനക്കുനേരെ ഭീകരർ വെടിവെപ്പ് നടത്തുകയായിരുന്നു. സുരക്ഷാ വിഭാഗം തിരിച്ചു വെടിവെച്ചപ്പോഴാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ താമസിയാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ പത്രക്കുറിപ്പായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അറബ് വസന്തത്തിന്റെ ഭാഗമായി 2011മുതൽ സൗദിയിൽ പ്രതിഷേധങ്ങളും മറ്റും സജീവമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സർക്കാരിനെതിരെ നിലപാടുകൾ എടുത്ത ഷിയാ പുരോഹിതനായ നിമൽ അൽ നിമറിനെ 2016ൽ തീവ്രവാദ കുറ്റം ആരോപിച്ച് സൗദി വധ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. ഇത് സൗദിയുടെ പാമ്പരാഗത ശത്രുക്കളായ ഇറാന്റെ കോപത്തിനും ഇടയാക്കിയിരുന്നു. സൗദി പൗരന്മാരിൽ പതിനഞ്ച് ശതമാനത്തിന് അപ്പുറം ഷിയാ മുസ്ലീങ്ങളില്ല. ഈ വിഭാഗത്തിനെ നേരെ അവഗണന നടക്കുന്നുണ്ടന്നാണ് ഇറാന്റെ ആരോപണം.

കഴിഞ്ഞ ദിവസമുണ്ടായ തീവ്രാവദികളുമായുള്ള ഏറ്റുമുട്ടൽ നടന്നതും ഷിയാകൾക്ക് മുൻതൂക്കമുള്ള മേഖലയിലാണ്. ആളുകൾ തിങ്ങി താമസിക്കുന്ന സ്ഥലത്തായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. വെടിവയ്‌പ്പ് നടന്ന സ്ഥലത്തെ വാഹനം തെളിവിനായി സൗദി പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി സൗദി അറേബ്യ വാർത്തകളിലെത്തിയിരുന്നു. ഇതിൽ രണ്ടുപേരുടെ തല കമ്പിൽക്കുത്തി പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുകയും ചെയ്തു. പൊതുപ്രദർശനം മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യൻ ഭരണകൂടം അറിയിച്ചിരുന്നു.

കുറ്റവാളികൾക്ക് മുന്നറിയിപ്പ് നൽകാനാണ് വെട്ടിമാറ്റപ്പെട്ട മനുഷ്യതലകൾ പ്രദർശിപ്പിച്ചതെന്നാണ് സൗദിയുടെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയർത്തിയത്. സ്വന്തം പൗരന്മാർക്ക് തന്നെയാണ് സൗദി വധശിക്ഷ നൽകിയത്. ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകൾ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേർതിരിവിനും പ്രതികൾ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. റിയാദിലെ പ്രത്യേക ക്രിമിനൽ കോടതിയാണ് വിചാരണയും ശിക്ഷയും നടത്തിയത്.

സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഇവർ ചെയ്തുവെന്ന് കോടതി പറഞ്ഞു. സൗദി അറേബ്യയ്ക്ക് എതിരെ ശത്രുക്കളുമായി സമ്പർക്കം പുലർത്തുകയും ചെയ്തുവെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്ന് ഖുർ ആൻ വചനങ്ങളോടെയാണ് ശിക്ഷാവിധി ആരംഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷ മുസ്ലിം ജനതയായ ഷിയ മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭൂരിപക്ഷവും സുന്നിമതവിഭാഗക്കാരുള്ള സൗദി, ഷിയ വിഭാഗങ്ങൾക്ക് എതിരെയുള്ള അക്രമങ്ങളിൽ ഏറെ പഴികേട്ടിട്ടുണ്ട്.

സുന്നി പക്ഷത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത രാജ്യമാണ് സൗദി. ഷിയാക്കളുടെത് ഇറാനും. ശക്തി തെളിയിക്കാൻ ഇരുവിഭാഗവും ഇറങ്ങിപ്പുറപ്പെട്ടപ്പോൾ മുസ്ലിം ലോകത്തിന്റെ പുണ്യ ഭൂമിയായ മക്കയിൽ പോലും അപായമുണ്ടായി. സുന്നികളും ഷിയാക്കളും മുസ്ലിം ലോകത്ത് വ്യാപിച്ച് കിടക്കുന്നു. ചില രാജ്യങ്ങളിൽ ചിലർക്ക് ഭൂരിപക്ഷമുണ്ട്. സൗദി, യുഎഇ, ഈജിപ്ത്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ ഭൂരിപക്ഷമുള്ളതും ഭരിക്കുന്നതും സുന്നികളാണ്. ഇറാൻ, സിറിയ, ലബ്നാൻ, ഇറാഖ് എന്നിവ ഷിയാക്കളും. ഷിയാ ജനസംഖ്യ കൂടുതലുള്ള ബഹ്റൈനിൽ ഭരണം സുന്നികൾക്കാണ്. സുന്നി ഭൂരപക്ഷമുള്ള സിറിയയിൽ ഭരണം ഷിയാക്കൾക്കും.

സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാഖിൽ ന്യൂനപക്ഷമായിരുന്ന സുന്നികൾക്കായിരുന്നു മേൽക്കോയ്മ. സദ്ദാം ഇറാനെതിരെ പോരിന് ഇറങ്ങിയപ്പോൾ എല്ലാ സഹായവും ചെയ്ത് സൗദി കൂടെ നിന്നു. സദ്ദാമിനെ അമേരിക്ക പിടികൂടി വധിച്ചത് ഷിയാക്കൾക്ക് ഗുണമായി. നിലവിൽ ഷിയാക്കളാണ് ഇറാഖിൽ ഭരണം നടത്തുന്നത്. സദ്ദാമിന്റെ വധം ഇറാഖിൽ ഷിയാ സായുധ സംഘങ്ങൾ ശക്തിപ്പെടുന്നതിന് കാരണമായി. ഇവർക്ക് ഇറാൻ സഹായം നൽകുകയും ചെയ്തു. ഏറ്റവും ഒടുവിൽ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചത് ഇറാഖിൽ നിന്നുള്ള ഷിയാ സംഘങ്ങളാണ് എന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു ഭാഗത്ത് യമൻ അതിർത്തിയിൽ സൗദിയെ ആക്രമിക്കുന്നത് ഇറാൻ പിന്തുണയുള്ള ഷിയാ വിഭാഗമായ ഹൂത്തികളാണ്.

ഇന്ന് അറബ് ലോകത്ത് ഒട്ടേറെ ഷിയാ സായുധ സംഘങ്ങളുണ്ട്. ഇവർക്ക് ഇറാന്റെ പിന്തുണയുമുണ്ട്. ഇതിനെ പ്രതിരോധിക്കാൻ സുന്നി സായുധ സംഘങ്ങളും പ്രവർത്തിക്കുന്നു. ഇവർക്ക് സൗദിയുടെ പിന്തുണയും. സൈനികരുടെ എണ്ണത്തിലും ആയുധ ബലത്തിലും ഇറാനാണ് മുന്നിൽ. പക്ഷേ അടുത്തകാലത്തായി സൗദി ഒട്ടേറെ അത്യാധുനിക ആയുധങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സൗദിക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനുമുണ്ട്. സൗദിയിൽ അരാംകോ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നിലും ഇറാനാണെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP