Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോളേജ് കഴിഞ്ഞ് കാമുകനൊപ്പം ബൈക്കിൽ കറങ്ങാൻ പോയി; താമസിച്ചെത്തിയതിൽ വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന കഥ മെനഞ്ഞ് 21കാരി; മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ സത്യം തുറന്ന് പറഞ്ഞ് പെൺകുട്ടി

കോളേജ് കഴിഞ്ഞ് കാമുകനൊപ്പം ബൈക്കിൽ കറങ്ങാൻ പോയി; താമസിച്ചെത്തിയതിൽ വീട്ടുകാർക്ക് സംശയം തോന്നാതിരിക്കാൻ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന കഥ മെനഞ്ഞ് 21കാരി; മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ സത്യം തുറന്ന് പറഞ്ഞ് പെൺകുട്ടി

സ്വന്തം ലേഖകൻ

നാഗ്പുർ: കാമുകനൊപ്പം ബൈക്കിൽ കറങ്ങാൻ പോയ പെൺകുട്ടി സംഭവം വീട്ടുകാരറിയാതിരിക്കാൻ തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞ് പുലിവാല് പിടിച്ചു.മകളെ തട്ടിക്കൊണ്ടു പോയെന്ന കഥ വിശ്വസിച്ച മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണ് പെൺകുട്ടി പൊല്ലാപ്പിലായത്. കോളേജ് വിദ്യാർത്ഥിനിയായ തന്റെ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

നാഗ്പൂരിലാണ് സംഭവം. തന്നെ കുറച്ചുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു്. മഹാരാഷ്ട്രയിലെ ഗിറ്റിഖാദൻ സ്റ്റേഷനിൽ തിങ്കളാഴ്ച രാത്രി എട്ടിനാണ് പരാതി നൽകാനായി പെൺകുട്ടിയും മാതാപിതാക്കളും എത്തിയത്. കോളജിൽ നിന്നു മടങ്ങുന്ന വഴി നാലംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. യുവാക്കൾ തന്റെ മകളെ ആൾത്താമസമില്ലാത്ത പ്രദേശത്തേക്ക് കൊണ്ടുപോയെന്നും എങ്ങനെയോ രക്ഷപ്പെട്ടെന്നുമാണ് പരാതിയിൽ പറയുന്നത്.

അന്വേഷണം ആരംഭിച്ച പൊലീസ്, തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ സ്ഥലത്തെത്തി. നാഗ്പുർ ക്രൈംബ്രാഞ്ച് ഓഫിസർമാരും അന്വേഷണത്തിന് സഹായം നൽകാനായി പ്രദേശത്തെത്തി. എന്നാൽ മൊഴിയിൽ വൈരുധ്യം തോന്നിയ പൊലീസ് പെൺകുട്ടിയുടെ കോളജിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സത്യം വെളിച്ചത്തുവരുന്നത്. ക്ലാസ് കഴിഞ്ഞ പെൺകുട്ടി ഒരു യുവാവിന്റെ ബൈക്കിനു പിന്നിൽ കയറി പോകുന്നതാണ് സിസിടിവിയിൽ തെളിഞ്ഞത്.

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ കഥ പുറത്തറിഞ്ഞത്. ക്ലാസ് കഴിഞ്ഞ് കാമുകനൊപ്പമാണ് ബൈക്കിൽ പോയതെന്നും തിരിച്ച് കാമുകൻ തന്നെ വീട്ടിൽ കൊണ്ടുവിട്ടെന്നും പെൺകുട്ടി പറഞ്ഞു. വീട്ടുകാരിൽ നിന്നു രക്ഷപ്പെടാനാണു തട്ടിക്കൊണ്ടു പോയതെന്നു കള്ളം പറഞ്ഞത്. മാതാപിതാക്കൾ വിശ്വസിക്കുമെന്നും കൂടുതൽ അന്വേഷണത്തിനു പോകില്ലെന്നുമാണു പെൺകുട്ടി കരുതിയത്. മാതാപിതാക്കൾ പൊലീസിനെ സമീപിച്ചതോടെയാണു തട്ടിക്കൊണ്ടുപോകൽ നാടകത്തിനു തിരശ്ശീല വീണത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP