Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിർത്തിയിൽ പ്രകോപനവുമായി വീണ്ടും പാക്കിസ്ഥാൻ; ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം; ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ:കാശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവെയ്‌പ്പിൽ സൈനികൻ കൊല്ലപ്പെട്ടു. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണു മരിച്ചതെന്നാണു റിപ്പോർട്ട്. ജമ്മു കശ്മീർ നിയന്ത്രണ രേഖയിലെ രാംപൂരിലാണു വെടിവയ്പുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ബുധനാഴ്ച രാവിലെ ഉറിയിലെ ഹാജിപീറിൽ പാക്കിസ്ഥാൻ സൈന്യം വെടിവയ്പ് നടത്തിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചിരുന്നു. പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പ്രദേശവാസികൾക്കു പരിക്കേൽക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP