Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ ഇന്ത്യക്കാരോടും നരേന്ദ്ര മോദി സാറിനോടും മാപ്പ് പറയുന്നു; താൻ സങ്കടംകൊണ്ട് പറഞ്ഞതാണ് എല്ലാവരും മാപ്പ് നൽകണം; പ്രധാനമന്ത്രി അധിക്ഷേപിച്ചു സംസാരിച്ച മലപ്പുറം സ്വദേശിയായ യുവാവ് മാപ്പു പറഞ്ഞു രംഗത്ത്; മാപ്പു പറച്ചിൽ സൗദിയിൽ ജോലിയുള്ള ബില്ലുവിനെതിരെ കേരളാ പൊലീസിലും സൗദി പൊലീസിലും പരാതി നൽകിയതോടെ; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചരണങ്ങൾ പരിധിവിടുമ്പോൾ വികാരത്തള്ളിച്ചയിൽ സ്വയം കുരുക്കിലായി ഒരു പ്രവാസി യുവാവ് കൂടി

എല്ലാ ഇന്ത്യക്കാരോടും നരേന്ദ്ര മോദി സാറിനോടും മാപ്പ് പറയുന്നു; താൻ സങ്കടംകൊണ്ട് പറഞ്ഞതാണ് എല്ലാവരും മാപ്പ് നൽകണം; പ്രധാനമന്ത്രി അധിക്ഷേപിച്ചു സംസാരിച്ച മലപ്പുറം സ്വദേശിയായ യുവാവ് മാപ്പു പറഞ്ഞു രംഗത്ത്; മാപ്പു പറച്ചിൽ സൗദിയിൽ ജോലിയുള്ള ബില്ലുവിനെതിരെ കേരളാ പൊലീസിലും സൗദി പൊലീസിലും പരാതി നൽകിയതോടെ; പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചരണങ്ങൾ പരിധിവിടുമ്പോൾ വികാരത്തള്ളിച്ചയിൽ സ്വയം കുരുക്കിലായി ഒരു പ്രവാസി യുവാവ് കൂടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രചരണങ്ങൾ പരിധിവിടുമ്പോൾ വികാരത്തള്ളിച്ചയിൽ വിഷയത്തിൽ പ്രതികരിച്ച് വെട്ടിലായവർ നിരവധിയാണ്. ഗൾഫ് നാടുകളിൽ ഇരുന്ന് പ്രതികരണം നടത്തിയവരാണ് കേസിൽ കുടുങ്ങുകയും ജോലി നഷ്ടമാകുകയും ചെയ്തത്. പരസ്പ്പരം ആരോപണങ്ങളുമായി ആളുകൾ രംഗത്തെത്തുമ്പോൾ ഇത് വൈരം തീർക്കാനുള്ള ഇടമായി സൈബർ ലോകവും മാറുകയാണ്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു വീഡിയോ പോസ്റ്റു ചെയ്തതിന്റെ പേരിൽ തലശ്ശേരിക്കാരിയായ വീട്ടമ്മ മാപ്പു പറഞ്ഞു കൊണ്ടു രംഗത്തുവന്നത്. ഇപ്പോഴിതാ സമാനമായ വിധത്തിൽ വികാരത്തള്ളിച്ചയിൽ വാവിട്ടു പറഞ്ഞ വാക്കിന്റെ പേരിൽ സൗദിയിൽ ജോലി ചെയ്യുന്ന മറ്റൊരു യുവാവും മാപ്പു പറഞ്ഞു കൊണ്ടു രംഗത്തു വന്നു. സംഘപരിവാർ സൈബർ ഇടങ്ങളിലാണ് ഈ യുവാവിന്റെ മാപ്പു പറച്ചിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചു സംസാരിച്ച മലയാളി യുവാവാണ് മാപ്പ് അപേക്ഷയുമായി രംഗത്ത്. താൻ സങ്കടംകൊണ്ട് പറഞ്ഞതാണെന്നും എല്ലാവരും മാപ്പ് നൽകണമെന്ന അപേക്ഷയുമായി മലപ്പുറം സ്വദേശിയായ ബില്ലുവാണ് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പ്രധാനമന്ത്രിക്കെതിരെ അശ്ലീല പദപ്രയോഗവുമായി ടിക്ടോക്കിലെത്തിയ ഇയാൾ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു കൊണ്ടാണ് സംസാരിച്ചത്. സംഭവത്തിലെ വീഡിയോ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ മാപ്പു ചോദിച്ചു കൊണ്ടു ബില്ലു വീഡിയോ ഇട്ടത്. താൻ ഇന്ത്യ്ക്കാരനാണെന്ന് പറഞ്ഞു കൊണ്ടാണ് ബില്ലു സംസാരിക്കുന്നത്. താൻ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് സംസാരിച്ചിട്ടില്ലെന്നും. തെറ്റായ വിധത്തിലാണ് പ്രചരണം നടത്തുന്നതെന്നും യുവാവ് വീഡിയോയിലൂടെ പ്രതികരിക്കുന്നു.

സൗദിയിൽ ഉള്ള ഇയാൾക്കെതിരെ കേരളാ പൊലീസിലും സൗദി പൊലീസിലും പരാതി നൽകിയിരുന്നു. നിയമനടപടികൾ പേടിച്ചാണ് ഇയാൾ ഇപ്പോൾ മാപ്പ് അപേക്ഷയുമായി രംഗത്തെത്തിയത്. നേരത്തെ നരേന്ദ്ര മോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും സോഷ്യൽ മീഡിയ വീഡിയോയിലൂടെ അങ്ങയേറ്റം അവഹേളിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത വീട്ടമ്മയാണ് മാപ്പു പറഞ്ഞത്. തലശേരി സ്വദേശിനിയായ യുവതിയാണ് ഇന്നലെ മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തിയത്. താനും കുടുംബവുമായി കളിച്ച വീഡിയോ എങ്ങനെയോ വൈറലായതാണെന്നും യുവതി വീഡിയോയിൽ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ കുപ്രചാരണമാണ് ചിലർ നടത്തുന്നത്. മുഴുവൻ മുസ്ലീങ്ങളും രാജ്യത്തുനിന്ന് പുറത്തുപോകണമെന്നും അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്നും കുപ്രചാരണം മുസ്ലിം കുടുംബങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. ഈ പ്രചരണത്തിൽ വിശ്വസിച്ചവരാണ് പുലുവാല് പിടിക്കുന്നത്.

വീട്ടമ്മയുടെ വീഡിയോ ഇങ്ങനെയാണ്...

'ഞാൻ എല്ലാവരോടും ആയിട്ട്, ഈ ഇന്ത്യാരാജ്യത്തിന്റെ മൊത്തം ജനങ്ങളോടായിട്ട് പറയുകയാണ്. ഞാൻ ഇന്ത്യയിൽ ജനിച്ചതാണ്. ഞാൻ ഇന്ത്യയിലാണ് വളർന്നത്. അത് അഭിമാനത്തോടെ പറയാൻ കഴിയും. പക്ഷേ ഇത് എന്റെ വീട്ടിന്റെ ഉള്ളിൽനിന്ന് ഞാനും എന്റെ ഫാമിലിയുമായി ചെറിയ ഒരു കളി കളിച്ചതായിരുന്നു. അത് എന്റെ അനുവാദമില്ലാതെ ആരോ പുറത്തേക്ക് ഇട്ടതാണ്.

അതുകൊണ്ട് ദയവുചെയ്്ത്, ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെയോ അമിത്ഷായെയോ ഞാൻ ഒരിക്കലും താഴ്‌ത്തിക്കെട്ടി പറഞ്ഞിട്ടില്ല. തെറ്റിദ്ധരിച്ച് അതിലെ വാക്കുകൾ പലതും മാറിയിട്ടുണ്ട്. ഇത് എങ്ങനെയാണ് പുറത്തുപോയത് എന്ന് അറിയില്ല. എന്റെ അനുവാദമില്ലാതെ ഈ വീഡിയോ വൈറലാക്കിയ ആരായാലും ഞാൻ അതിന്റെ പിന്നാലെ കേസിന് പോകും. ( കൈകൂപ്പുന്നു) അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ ആരും എന്നെ തെറ്റിദ്ധരിക്കരുത്. ഈ രാജ്യത്തിനെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ബഹുമാനിക്കയും ആദരിക്കയും ചെയ്യുന്നവരോട് ഞാൻ അങ്ങനെ പറയില്ല.ദയവ് ചെയ്ത് ഈ വീഡിയോ എത്രും വേഗം നിങ്ങൾ ഒക്കെ ഷെയർ ചെയ്യണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.'

നേരത്തെ പ്രചരിച്ച വീഡിയോയിൽ അതി രൂക്ഷമായിട്ടായിരുന്നു വീട്ടമ്മ പ്രതികരിച്ചത്. എന്റെ മുസ്ലീ സഹോദരി സഹോദരന്മാരോട് ഒരു ചോദ്യം എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോയിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ എല്ലാവരും പ്രതികരിക്കണമെന്നും വീട്ടമ്മ ആഹ്വാനം ചെയ്യുന്നുണ്ട്. നമ്മുടെ മക്കളും മാപ്പിളയും അന്യനാട്ടിൽനിന്ന് നയിച്ച സമ്പാദിച്ച് സ്വത്ത് ഒരുത്തനും വിട്ടുകൊടുക്കാൻ പാടില്ല. തുടർന്നാണ് പ്രധാനമന്ത്രിയെന്ന് പറഞ്ഞ് ഇരിക്കുന്ന നായിൻെമോന് എന്തെങ്കിലും വിവരം ഉണ്ടോ എന്ന് അവർ രൂക്ഷമായി പ്രതികരിക്കുന്നത്. തുടർന്ന് അമിത്ഷാക്കെതിരെയും അധിക്ഷേപിക്കുന്ന പ്രതികരണമാണ് ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP