Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൊന്തെകൊപ്പയിലേത് മയക്കുമരുന്ന് കേസിൽ പിടിയിലാവുന്ന ആഫ്രിക്കക്കാരെ പാർപ്പിക്കുന്ന തടവറ; കർണാടകയിൽ പൗരത്വം നഷ്ടപ്പെടുന്നവരെ പാർപ്പിക്കാൻ ഡിറ്റൻഷൻ സെന്റർ നിർമ്മിച്ചിട്ടില്ല: വിശദീകരണവുമായി കർണാടക ആഭ്യന്തര മന്ത്രി

സൊന്തെകൊപ്പയിലേത് മയക്കുമരുന്ന് കേസിൽ പിടിയിലാവുന്ന ആഫ്രിക്കക്കാരെ പാർപ്പിക്കുന്ന തടവറ; കർണാടകയിൽ പൗരത്വം നഷ്ടപ്പെടുന്നവരെ പാർപ്പിക്കാൻ ഡിറ്റൻഷൻ സെന്റർ നിർമ്മിച്ചിട്ടില്ല: വിശദീകരണവുമായി കർണാടക ആഭ്യന്തര മന്ത്രി

സ്വന്തം ലേഖകൻ

ബംഗളൂരു: പൗരത്വം നഷ്ടപ്പെടുന്നവരെ പാർപ്പിക്കാൻ കർണാടകയിൽ ഡിറ്റൻഷൻ സെന്റർ നിർമ്മിച്ചിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ. കഴിഞ്ഞ ആഴ്ചയിൽ ഉദ്ഘാടനം ചെയ്ത ജയിൽ മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെടുന്ന ആഫ്രിക്കക്കാരെ പാർപ്പിക്കാനാണെന്നും മന്ത്രി അവകാശപ്പെട്ടു. ബംഗളൂരുവിൽ നിന്ന് 30 കിലോമീറ്റർ അകലെ സൊന്തെകൊപ്പ ഗ്രാമത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഒരു ജയിൽ ഉദ്ഘാടനം ചെയ്തത്. ശരിയായ അർത്ഥത്തിൽ നോക്കിയാൽ സൊന്തെകൊപ്പയിലേത് ജയിലല്ലെന്നും പൗരത്വപ്രശ്നം നേരിടുന്നവരെ പാർപ്പിക്കാനുള്ള തടവറയല്ലെന്നും മന്ത്രി ആവർത്തിച്ചു.

തന്റെ അറിവിൽ പെട്ടിടത്തോളം ഇത്തരമൊരു ജയിൽ അവിടെ പ്രവർത്തനം തുടങ്ങിയതായി അറിയുകയില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. രാജ്യത്തൊരിടത്തും പൗരത്വം നഷ്ടപ്പെട്ടവരെ പാർപ്പിക്കാൻ തടവറകൾ നിർമ്മിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട സമയത്തുതന്നെയാണ് കർണാടക ആഭ്യന്ത്രര മന്ത്രിയും അത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയത്. അതേസയം, അത്തരം കേന്ദ്രങ്ങൾ അസമിൽ വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് അമിത് ഷാ പറയുന്നു.

സാമൂഹ്യക്ഷേമവകുപ്പുമായി ബന്ധപ്പെട്ടാൽ തീരാവുന്ന സംശയങ്ങളാണ് ഇത്. തന്റെ അറിവിൽ അത്തരം സ്ഥലങ്ങളൊന്നും സംസ്ഥാനത്തില്ല, ശരിയായ അർത്ഥത്തിൽ അവിടെയുള്ളത് തടവറയുമല്ല- അദ്ദേഹം പറയുന്നു. മയക്കുമരുന്നു കേസുകളിൽ പിടിക്കപ്പെടുന്ന ആഫ്രിക്കക്കാരെ തിരിച്ചയക്കും വരെ പാർപ്പിക്കാനാണ് സൊന്തെകൊപ്പയിലെ ജയിൽ. അവർ രാജ്യത്ത് അപകടകരമായ നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ്- മന്ത്രി പറഞ്ഞു. 20 വർഷം മുമ്പ് പണിതീർത്ത ഒരു കെട്ടിടവും വലിയ ചുറ്റുമതിലും ടോയ്ലറ്റുമൊക്കെ അടങ്ങുന്ന ഒരു കെട്ടിടമാണ് നിലവിൽ അവിടെയുള്ളത്. അത് ജയിൽ അല്ല എന്നാണ് സർക്കാരിന്റെ വാദം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP