Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗ്‌നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്; കാമറ ,ബൈനോക്കുലർ,എന്നിവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുന്നതുംഒട്ടും നന്നല്ല; സൂര്യഗ്രഹണം നടക്കുമ്പോൾ നേത്ര സംരക്ഷണത്തിന് പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഡോ. സുൽഫി നൂഹി എഴുതുന്നു

നഗ്‌നനേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്; കാമറ ,ബൈനോക്കുലർ,എന്നിവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുന്നതുംഒട്ടും നന്നല്ല; സൂര്യഗ്രഹണം നടക്കുമ്പോൾ നേത്ര സംരക്ഷണത്തിന് പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? ഡോ. സുൽഫി നൂഹി എഴുതുന്നു

ഡോ സുൽഫി നൂഹു

നാളെ സൂര്യഗ്രഹണം രാവിലെ 8 മണി മുതൽ മുതൽ ഏതാണ്ട് 11:00 വരെ

നഗ്‌നനേത്രങ്ങൾ കൊണ്ട് ഈ സമയത്ത് സൂര്യനെ നോക്കുന്നത് കാഴ്ചശക്തി കുറയ്ക്കുവാൻ കാരണമായേക്കാം.

സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികൾ കാഴ്ചയ്ക്ക് സാധാരണഗതിയിൽ തന്നെ കേട് ഉണ്ടാക്കുന്നതാണ്.

എന്നാൽ സൂര്യനെ നേരിട്ട് നോക്കുവാൻ നമുക്ക് സാധാരണഗതിയിൽ കഴിയുകയില്ല എന്നതിനാൽ തന്നെ അത്തരം ഒരു ബുദ്ധിമുട്ട് ഉണ്ടാകാറില്ല.
എന്നാൽ സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യനെ മറക്കുമ്പോൾ നമുക്ക് നേരിട്ട് സൂര്യനെ നോക്കാൻ കഴിയുന്നതിനാൽ അൾട്രാവയലറ്റ് രശ്മികൾ കണ്ണിൽ പ്രവേശിക്കുകയും കാഴ്ച നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്‌തേക്കാം .

ഇതിനായുള്ള സോളാർ ഫിൽട്ടർ കണ്ണടകൾ ഉപയോഗിച്ചു കൊണ്ട് മാത്രം സൂര്യനെ ഈ സമയത്ത് വീക്ഷിക്കുന്നതാണ് നല്ലത്.

ഐ.എസ്.ഒബ12312ബ2 ഗ്രേഡ് ഉള്ള സോളാർ ഫിൽറ്റർ കണ്ണടകൾ തന്നെ ഉപയോഗിക്കണം.
എസ്സ്റേയ് ഫിലിം, കൂളിങ് ഗ്ലാസ് എന്നിവ ഇതിനായി ഉപയോഗിക്കരുത്.

കുട്ടികൾ സൂര്യഗ്രഹണം കാണുവാൻ കൂടുതൽ ആവേശം കാണിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധ ഈ കാര്യത്തിൽ വേണ്ടതാണ്.

കാമറ ,ബൈനോക്കുലർ,എന്നിവ ഉപയോഗിച്ചും ഈ സമയത്ത് സൂര്യനെ നോക്കുന്നത് ഒട്ടും നന്നല്ല

സൂര്യഗ്രഹണസമയം മുൻകാലങ്ങളിൽ വളരെ വിചിത്രമായ നിയന്ത്രണങ്ങൾ പറഞ്ഞിരുന്നു എങ്കിലും അത്തരം നിയന്ത്രണങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ഗർഭിണികൾ ഈ സമയത്ത് പുറത്തിറങ്ങാൻ പാടില്ല

ഈ സമയം ആഹാരം പാചകം ചെയ്യുവാൻ, കഴിക്കുവാൻ പാടില്ല

തുടങ്ങിയ വിചിത്രമായ ആചാരങ്ങൾക്ക് ഇന്ന് എതൊരു അടിസ്ഥാനവുമില്ല

നഗ്‌നനേത്രങ്ങൾ ഉപയോഗിച്ച് സൂര്യനെ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടും എന്നുള്ള ശാസ്ത്ര സത്യം മാത്രമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP