Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിഭജന സമയത്ത് പാക്കിസ്ഥാനിൽ ഉണ്ടായിരുന്നത് 22 ശതമാനം ഹിന്ദുക്കൾ; ഇപ്പോൾ അവരുടെ ജനസംഖ്യ മൂന്ന് ശതമാനമായി; അതുകൊണ്ടാണ് ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. ദുരിതത്തിലായ ഈ ഹിന്ദുക്കളെ സഹായിക്കാൻ കോൺഗ്രസ് ചെയ്യേണ്ടീരുന്നതാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത്; മുസ്ലീങ്ങൾക്ക് പോകാൻ 150 രാജ്യങ്ങളുണ്ട്, ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം: വിവാദം ആളിക്കത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി

വിഭജന സമയത്ത് പാക്കിസ്ഥാനിൽ ഉണ്ടായിരുന്നത് 22 ശതമാനം ഹിന്ദുക്കൾ; ഇപ്പോൾ അവരുടെ ജനസംഖ്യ മൂന്ന് ശതമാനമായി; അതുകൊണ്ടാണ് ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. ദുരിതത്തിലായ ഈ ഹിന്ദുക്കളെ സഹായിക്കാൻ കോൺഗ്രസ് ചെയ്യേണ്ടീരുന്നതാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത്; മുസ്ലീങ്ങൾക്ക് പോകാൻ 150 രാജ്യങ്ങളുണ്ട്, ഹിന്ദുക്കൾക്ക് ഇന്ത്യ മാത്രം: വിവാദം ആളിക്കത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: മുസ്ലീങ്ങൾക്ക് താമസത്തിനായി തിരഞ്ഞെടുക്കാൻ ലോകത്ത് 150 ഇസ്ലാമിക രാജ്യങ്ങളുണ്ട്, എന്നാൽ ഹിന്ദുക്കൾക്ക് ഇന്ത്യമാത്രമേയുള്ളൂയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചുകൊണ്ട് സബർമതി ആശ്രമത്തിന് പുറത്ത് നടത്തിയ റാലിയിലായിരുന്നു രൂപാണിയുടെ വിവാദ പ്രസ്താവന.

നിയമ ഭേദഗതിയെ എതിർക്കുന്ന കോൺഗ്രസ് നടപടിക്കെതിരെയും രൂപാണി വിമർശനമുയർത്തി. വിഷയത്തിൽ മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെയും ആഗ്രഹം കോൺഗ്രസ് മാനിക്കുന്നില്ലെന്നും രൂപാണി ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ഗുജറാത്തിൽ ബിജെപി നേതാക്കളും സർക്കാർ സംവിധാനവും ചൊവ്വാഴ്ച സംസ്ഥാനത്തെ 33 ജില്ലകളിലുടനീളം സിഎഎ അനുകൂല റാലികളിൽ പങ്കെടുത്തിരുന്നു. ആർഎസ്എസിന്റെ പിന്തുണയുള്ള 'നാഗരിക് സമതീസ്' (പൗര സമിതികൾ) ആണ് റാലികളും പ്രകടനങ്ങളും സംഘടിപ്പിച്ചത്.

'വിഭജന സമയത്ത്(1947ൽ) പാക്കിസ്ഥാനിൽ 22 ശതമാനം ഹിന്ദുക്കൾ ഉണ്ടായിരുന്നു. നിരന്തരമായ പീഡനം, ബലാത്സംഗം തുടങ്ങിയവമൂലം ഇപ്പോൾ അവരുടെ ജനസംഖ്യ മൂന്ന് ശതമാനമായി കുറഞ്ഞു. അതുകൊണ്ടാണ് ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നത്. ദുരിതത്തിലായ ഈ ഹിന്ദുക്കളെ സഹായിക്കാൻ കോൺഗ്രസ് ചെയ്യേണ്ടീരുന്നതാണ് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത്. ഞങ്ങൾ അത് ചെയ്യുമ്പോൾ നിങ്ങൾ എന്തിന് എതിർക്കുന്നു' - രൂപാണി പറഞ്ഞു.

ബംഗ്ലാദേശിൽ ഹിന്ദു ജനസംഖ്യ വെറും രണ്ട് ശതമാനമായി ചുരുങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ' ഏതാനും ദശകങ്ങൾ മുമ്പ് അഫ്ഗാനിസ്താനിൽ രണ്ട് ലക്ഷം ഹിന്ദുക്കളും സുഖ്കാരും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവരുടെ എണ്ണം 500 മാത്രമാണ്. മുസ്ലിംങ്ങൾക്ക് 150 രാജ്യങ്ങളിൽ എവിടേയ്ക്ക് വേണമെങ്കിലും പോകാം, പക്ഷേ ഹിന്ദുക്കൾക്ക് പോകാൻ ഒരേ ഒരു രാജ്യമേയുള്ളു. അത് ഇന്ത്യയാണ്. അവർക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെങ്കിൽ എന്താണ് പ്രശ്നം.' അദ്ദേഹം ചോദിച്ചു.

' പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും ഇന്ത്യൻ പൗരത്വം നൽകണമെന്നത് ഗാന്ധിജിയുടെയും അഭിപ്രായമായിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോൾ മന്മോഹൻ സിംഗും അത്തരമൊരു നിർദ്ദേശത്തെ പിന്തുണച്ചിരുന്നു. എന്നിട്ടും കോൺഗ്രസ് പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് രാജ്യത്തോട് വിശദീകരിക്കണം.'- രൂപാനി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP