Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചു കടക്കാനൊരുങ്ങുമ്പോൾ മെയിൻ റോഡിലെങ്കിലും എത്തിക്കാൻ ആവശ്യപ്പെട്ട് യുവതി; ദൂരെയായി ഒരു സംഘം യുവാക്കളെ കണ്ട് യുവതി നിലവിളിച്ചപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞു; അർധരാത്രി ലിഫ്റ്റ് കൊടുത്ത് ബൈക്കിൽ കയറ്റിക്കൊണ്ടുപോയ യുഗാണ്ടൻ യുവതിയെ ബൈക്കുകാരനും കൂട്ടാളിയും ചേർന്ന് പീഡിപ്പിച്ചത് അതിക്രൂരമായി; പ്രതികളെ കണ്ടെത്താൻ അന്വേഷണം

സ്വന്തം ലേഖകൻ

പുണെ: അർധരാത്രി ലിഫ്റ്റ് കൊടുത്ത് ബൈക്കിൽ കയറ്റിക്കൊണ്ടുപോയ യുഗാണ്ടൻ യുവതിയെ ബൈക്കുകാരനും കൂട്ടാളിയും ചേർന്ന് പീഡിപ്പിച്ചത് അതിക്രൂരമായി. കൊരേഗാവ് പാർക്ക് മേഖലയിലെ റസ്റ്ററന്റിനു മുന്നിൽ നിന്നാണ് യുവതിയെ ഇവർ കൂട്ടിക്കൊണ്ടു പോയത്. പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.

താമസിക്കുന്നിടത്തേക്ക് പോകുന്നതിനു പകരം വഴിതെറ്റിച്ചു കൊണ്ടുപോകുകയാണെന്ന് മൊബൈൽ ലൊക്കേഷനിലൂടെ യുവതി മനസ്സിലാക്കി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇടയ്ക്കു ബൈക്കിൽ കയറിയ രണ്ടാമനും ഓടിച്ചയാളും ചേർന്ന് വിജനസ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

അവർ ഉപേക്ഷിച്ചു കടക്കാനൊരുങ്ങുമ്പോൾ മെയിൻ റോഡിലെങ്കിലും എത്തിക്കാൻ യുവതി ആവശ്യപ്പെട്ടു. അതു സമ്മതിച്ച പ്രതികൾ യുവതിയെ മെയിൻ റോഡിലേക്ക് കൊണ്ടുപോയി. അവിടെ ദൂരെയായി ഒരു സംഘം യുവാക്കളെ കണ്ട് യുവതി നിലവിളിച്ചു. അവർ ഓടിയടുത്തപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞു. പൊലീസ് കേസെടുത്തു. 28കാരിയാണ് പീഡനത്തിന് ഇരയായത്.

ബിസിനസ്സുകാരിയായ യുവതി സന്ദർശക വിസയിലാണ് ഇന്ത്യയിലെത്തിയത്. ഓഗസ്റ്റിൽ സഹോദരിക്കൊപ്പമാണ് ഇവർ ഇവിടെ എത്തിയത്. രാത്രിയിലായിരുന്നു തട്ടിക്കൊണ്ട് പോകൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP