Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എഴുത്തോ കഴുത്തോ' വേണ്ടതെന്ന് ചോദിച്ചാൽ കഴുത്തുപോയാലും എഴുത്തു മതിയെന്ന് ആർജ്ജവത്തോടെ പറയാൻ സാധിക്കുന്ന വലിയൊരു സാംസ്‌കാരിക സമൂഹം കേരളത്തിന്റെ സവിശേഷതയാണ്; ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ്; സന്ദീപ് വാര്യർക്കു മറുപടിയുമായി പി സി വിഷ്ണുനാഥ്

'എഴുത്തോ കഴുത്തോ' വേണ്ടതെന്ന് ചോദിച്ചാൽ കഴുത്തുപോയാലും എഴുത്തു മതിയെന്ന് ആർജ്ജവത്തോടെ പറയാൻ സാധിക്കുന്ന വലിയൊരു സാംസ്‌കാരിക സമൂഹം കേരളത്തിന്റെ സവിശേഷതയാണ്; ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ്; സന്ദീപ് വാര്യർക്കു മറുപടിയുമായി പി സി വിഷ്ണുനാഥ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവർത്തകരെ വിമർശിച്ച യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യർക്കു മറുപടിയുമായി കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റും സിബിഐയും സഖ്യകക്ഷികളാണെന്നത് രാജ്യത്ത് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നും പി.സി വിഷ്ണുനാഥ് ഫേസ്‌ബുക്കിൽ കുറിച്ചു. എഴുത്തോ കഴുത്തോ വേണ്ടതെന്നു ചോദിച്ചാൽ കഴുത്തു പോയാലും എഴുത്തു മതിയെന്ന് ആർജവത്തോടെ പറയാൻ സാധിക്കുന്ന വലിയൊരു സാംസ്‌കാരിക സമൂഹം കേരളത്തിന്റെ സവിശേഷതയാണ്. ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണെന്നും വിഷ്ണുനാഥ് ഓർമിപ്പിച്ചു.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റും സി ബി ഐയും ബിജെപിയുടെ സഖ്യകക്ഷികളാണെന്നത് രാജ്യത്ത് എല്ലാവർക്കും ബോധ്യമായ കാര്യമാണ്. എതിർക്കളത്തിലുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള നിങ്ങളുടെ ആയുധങ്ങളെപ്പറ്റി തിരിച്ചറിവ് ഉള്ളപ്പോൾ തന്നെയാണ് ചലച്ചിത്രപ്രവർത്തകരുൾപ്പെടെ പൗരത്വ നിയമഭേദഗതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 'എഴുത്തോ കഴുത്തോ' വേണ്ടതെന്ന് ചോദിച്ചാൽ കഴുത്തുപോയാലും എഴുത്തു മതിയെന്ന് ആർജ്ജവത്തോടെ പറയാൻ സാധിക്കുന്ന വലിയൊരു സാംസ്‌കാരിക സമൂഹം കേരളത്തിന്റെ സവിശേഷതയാണ്. സ്വതന്ത്ര ചിന്തയെ എല്ലാ കാലത്തും ഫാസിസം ഭയപ്പെട്ടിരുന്നു. എന്നാൽ കേരളം അത്തരം ശക്തികളെ ആശയപരമായി എതിർത്ത പാരമ്പര്യമുള്ള സംസ്ഥാനമാണ്. ഒഴുക്കിനെതിരെ നീന്തുകയെന്നത് ചെറിയ കാര്യമല്ലെന്ന് ഭീഷണിസ്വരം ഉയർത്തുന്ന യുവമോർച്ചാ നേതാവ് മനസ്സിലാക്കണം.

അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തി, എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണ്. യുവമോർച്ച നേതാവിന്റെ ഭീഷണിയിൽ നിന്നും വ്യക്തമായത്-ഇൻകംടാക്സും സിബിഐയുമെല്ലാം തങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പ്രവർത്തിക്കുകയാണെന്ന് തന്നെയാണ്. ഇത്തരത്തിൽ അടിച്ചമർത്തുകയെന്ന രീതി വിട്ട് അവർ ജനാധിപത്യത്തിന്റെയും സംവാദത്തിന്റെയും മാർഗം സ്വീകരിക്കുമെന്ന് ഞങ്ങളാരും ചിന്തിക്കുന്നുമില്ല. പക്ഷെ നിങ്ങൾ എത്രകാലം ഈമട്ടിൽ മുന്നോട്ടുപോകുമെന്ന് നിങ്ങൾ തന്നെ ചിന്തിക്കുക.

ഭീഷണി ഭീരുത്വമാണ്

ഭീഷണിപ്പെടുത്തിയാലും ഇത് കേരളമാണ്

ഇൻകംടാക്സിന്റെ ജോലി അവർ ചെയ്യട്ടെ

രാജ്യം വലിയ അപകടത്തിലേക്ക് പോകുമ്പോഴും നിശബ്ദരായിരിക്കുന്ന ചിലയാളുകളുണ്ട്. നിങ്ങളുടെ പ്രസ്താവന അവരെ സംശയത്തിന്റെ നിഴലിലാക്കുന്നുണ്ട്.

വിഷ്ണുനാഥ്, ഫേസ്‌ബുക്ക് പോസ്റ്റ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP