Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനൗൺസ് നൽകാതെ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു; ചങ്ങല വലിച്ച് എറണാകുളത്ത് യാത്രക്കാരുടെ പ്രതിഷേധം; വിവാദമായതോടെ വിശദീകരണമായി ദക്ഷിണ റെയിൽവേയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അറിയിപ്പ് നൽകാതെ ധൻബാദ്- ആലപ്പുഴ എക്സ്പ്രസ് പുറപ്പെട്ടെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാർ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ അൽപ്പസമയം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടേണ്ടിയും വന്നു. ട്രെയിൻ പുറപ്പെടുന്ന വിവരം അനൗൺസ് ചെയ്തിരുന്നുവെന്നും കുറച്ചു യാത്രക്കാർ കേൾക്കാതിരുന്നതാണ് പ്രശ്നത്തിന് കാരണമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് സംഭവം.എറണാകുളം- കായംകുളം പാസഞ്ചറും ധൻബാദ്- ആലപ്പുഴ എക്സ്പ്രസും വൈകീട്ട് ഏകദേശം ഒരേ സമയത്താണ് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടാറുള്ളത്. ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന യാത്രക്കാർ ആദ്യം പുറപ്പെടുന്ന ട്രെയിനിൽ കയറുകയാണ് പതിവ്. എൻജിൻ തകരാർ മൂലം ഇന്നലെ അഞ്ചാം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന പാസഞ്ചർ പുറപ്പെടാൻ വൈകി.

ഇതിനിടെ, ഒന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിയ ധൻബാദ്- ആലപ്പുഴ എക്സ്പ്രസ് 6.33ന് ആലപ്പുഴയിലേക്ക് പുറപ്പെടുകയും ചെയ്തു. ഈ ട്രെയിനിൽ കയറാൻ കഴിയാതിരുന്നവർ അനൗൺസ് ചെയ്യാതെ ധൻബാദ് എക്സ്പ്രസ് പുറപ്പെട്ടെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് കായംകുളം പാസഞ്ചർ പുറപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP