Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതേതര റാലിയിൽ വിളിച്ച മുദ്രാവാക്യം അള്ളാഹു അക്‌ബർ, തക്‌ബീർ ബോലോ എന്നാണ്; അത് ഉദ്ഘാടനം ചെയ്തത് മതേതരവാദിയായ ശശി തരൂരും;മുസ്ലീങ്ങൾക്ക് മക്ക എങ്ങനെയാണോ അതുപോലെയാണ് ഹിന്ദുക്കൾക്ക് രാമജന്മഭൂമിയായ ഇന്ത്യ; ബി ഗോപാലകൃഷ്ണൻ

മതേതര റാലിയിൽ വിളിച്ച മുദ്രാവാക്യം അള്ളാഹു അക്‌ബർ, തക്‌ബീർ ബോലോ എന്നാണ്; അത് ഉദ്ഘാടനം ചെയ്തത് മതേതരവാദിയായ ശശി തരൂരും;മുസ്ലീങ്ങൾക്ക് മക്ക എങ്ങനെയാണോ അതുപോലെയാണ് ഹിന്ദുക്കൾക്ക് രാമജന്മഭൂമിയായ ഇന്ത്യ; ബി ഗോപാലകൃഷ്ണൻ

സ്വന്തം ലേഖകൻ

കൊച്ചി: കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ശശി തരൂരിനെ മൊല്ലാക്ക തരൂർ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി മതേതര റാലികൾ നടക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചാരണം. എന്നാൽ ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന മതേതര റാലിയിൽ വിളിച്ച മുദ്രാവാക്യം അള്ളാഹു അക്‌ബർ, തക്‌ബീർ ബോലോ എന്നാണ്. അത് ഉദ്ഘാടനം ചെയ്തത് മതേതരവാദിയായ ശശി തരൂരും. അങ്ങനെയെങ്കിൽ ആ മതേതരവാദിയെ മൊല്ലാക്ക തരൂർ എന്ന് വിളിക്കേണ്ടി വരുമെന്ന് ബി ഗോപാലകൃഷ്ണൻ പറഞ്ഞു.

മതസംഘടനകൾ നടത്തുന്ന റാലിയിൽ അള്ളാഹു അക്‌ബർ എന്ന് വിളിക്കുന്നതിൽ തെറ്റില്ല. ശബരിമല വിഷയത്തിൽ വിളിച്ചത് ശരണം അയ്യപ്പാ എന്നായിരുന്നു. എന്നാൽ അത്തരം പരിപാടിയിൽ വന്ന് പ്രസംഗിച്ചിട്ട് താൻ മതേതരവാദിയാണെന്ന് അയാൾ ആവർത്തിച്ചാൽ ആയാളെ ശശി തരൂർ എന്നതിന് പകരം മൊല്ലാക്കാ തരൂർ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വനിയമഭേദഗതിയിൽ കേന്ദ്ര സർക്കാർ ഒരു മാറ്റവും വരുത്തില്ലെന്നും നിയമത്തിൽ മുസ്സീങ്ങൾക്ക് ഒരു വിവേചനവും ഇല്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.

മുസ്ലിം സമൂഹത്തിന് മക്ക എങ്ങനെയാണോ, യഹൂദന്മാർക്ക് ജറുസലേം എങ്ങനെയാണോ, അതേപോലെയാണ് രാമന്റെയും കൃഷ്ണന്റെയും ജന്മഭൂമിയായ ഈ നാടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള മുസ്ലീങ്ങളെ ഇവിടെ പൗരത്വം കൊടുക്കണമെന്ന് പറഞ്ഞാൽ ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP