Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യു.എ.പി.എ കേസ് എൻ.ഐ.എയ്ക്ക് വിട്ടത് സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ; അലനും താഹയ്ക്കുമായി ശബ്ദമുയർത്തി സിപിഎം; ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന രീതിയെന്നും സിപിഎം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്ട്: കോഴിക്കോട്ട് പന്തീരാങ്കാവിൽ അലനും താഹയ്ക്കുമെതിരെ കേരള പൊലീസ് ചാർജ് ചെയ്ത യുഎപിഎ കേസ് കേന്ദ്ര സർക്കാർ എൻഐഎയെ ഏൽപ്പിച്ചത് പ്രതിഷേധാർഹമെന്ന് സിപിഐ.എം. കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സർക്കാർ എൻഐഎയെ ഏൽപ്പിച്ചത്. സംസ്ഥാന സർക്കാരുമായി ആലോചന പോലും നടത്താതെയാണ് കേന്ദ്രം ഇടപെട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സർക്കാരുമായി ആലോചന പോലും നടത്താതെ കേസ് എൻഐഎയെ ഏൽപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണ്. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സിപിഎം)സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

പൗരത്വനിയമഭേദഗതിയിൽ കാണിച്ച ആർജവം സർക്കാർ യുഎപിഎ വിഷയത്തിലും കാട്ടണമെന്ന് സിപിഎ നേതാവ് കാനം രാജേന്ദ്രൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പന്തീരങ്കാവ് യുഎപിഎ കേസിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി അലൻ ഷുഹൈബിന്റെ മാതാവ് സബിത ശേഖറും കഴിഞ്ഞദിവസം രംഗത്തെത്തി.

സംസ്ഥാന ഭരണകൂടം യുഎപിഎ കേസിൽ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എൻഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും സബിത ശേഖർ ആരോപിച്ചു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP