Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അയ്യപ്പാ ..അറിഞ്ഞും അറിയാതെയും മുൻ വർഷത്തിൽ രാമകൃഷ്ണൻ ഉണ്ണിത്താൻ ചെയ്ത അപരാധങ്ങൾ പൊറുക്കണേ; പത്തനംതിട്ട കളക്ടറുടെപേജിൽ പരിഹസിച്ച യുവാവിന് കിടിലൻ മറുപടി നൽകി കളക്ടർ പി.ബി നൂഹ്; കളക്ടറുടെ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ട കളക്ടറിന്റെ ഫേസ്‌ബുക്ക് പേജിൽ കയറി അധിക്ഷേപം നടത്താൻ തുനിഞ്ഞ യുവിവാന് കണക്കിന് മറുപടി നൽകി ജില്ലാ കളക്ടർ പി ബി നൂഹ്. ശബരിമല മണ്ഡല മകരവിളക്ക് ഉൽസവത്തോട് അനുബന്ധിച്ച് ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അറിയിച്ച് കലക്ടർ പങ്കുവച്ച പോസ്റ്റിന് താഴെയാണ് കമന്റുമായി ഒരാൾ എത്തിയത്. കലക്ടർ പി.ബി നൂഹ് ശബരിമലയിൽ നിൽക്കുന്ന ചിത്രവും ഈ പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു.

കളക്ടറുടെ പോസ്റ്റിന് താഴെയായി കളക്ടറെ പരിസഹിച്ച് jാകൃഷ്ണൻ ഉണ്ണിത്താൻ എന്നയാളാണ് രംഗത്തെത്തിയത്. 'അറിഞ്ഞും അറിയാതെയും മുൻ വർഷത്തിൽ ചെയ്ത അപരാധങ്ങൾ പൊറുക്കണേ അയ്യപ്പ എന്നു കൂടി പ്രാർത്ഥിച്ചോളു.' എന്നായിരുന്നു രാമകൃഷ്ണൻ ഉണ്ണിത്താൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കമന്റിട്ടത്. ഇതിന് കലക്ടർ കൊടുത്ത മറുപടി ഇങ്ങനെ.

'അയ്യപ്പാ ..അറിഞ്ഞും അറിയാതെയും മുൻ വർഷത്തിൽ രാമകൃഷ്ണൻ ഉണ്ണിത്താൻ ചെയ്ത അപരാധങ്ങൾ പൊറുക്കണേ..പ്രാർത്ഥിച്ചിട്ടുണ്ട്..' മറുപടി വൈറലായതോടെ ട്രോളുകളും സജീവമാണ്. 'കിട്ടാനുള്ളതെല്ലാം കിട്ടിയല്ലോ സമാധാനമായല്ലോ..' ഇത്തരത്തിൽ രസകരമായ ഒട്ടേറെ കമന്റുകളാണ് ചോദ്യത്തിന് കൊടുത്ത ഉത്തരത്തിന് പിന്നാലെ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP