Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട്ടെ മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് സിപിഎം; കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവെ കേന്ദ്ര സർക്കാർ അന്വേഷണം എൻഐഎയെ ഏൽപ്പിച്ചത് ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നടപടിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്

കോഴിക്കോട്ടെ മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് സിപിഎം; കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവെ കേന്ദ്ര സർക്കാർ അന്വേഷണം എൻഐഎയെ ഏൽപ്പിച്ചത് ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന നടപടിയെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചാർജ് ചെയ്ത കേസ് കേന്ദ്ര സർക്കാർ ഇടപെട്ട് എൻഐഎയെ ഏൽപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്. ഈ കേസിൽ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പൊലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സർക്കാർ അന്വേഷണം എൻഐഎയെ ഏൽപ്പിച്ചിരിക്കുന്നത്.

ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സർക്കാരുമായി ആലോചന പോലും നടത്താതെ കേസ് എൻഐഎയെ ഏൽപ്പിച്ച കേന്ദ്ര സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്താൻ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും പ്രസ്താവനയിൽ പറഞ്ഞു.

കോഴിക്കോട് മാവോയിസ്റ്റ് കേസിൽ അലൻ താഹ എന്നിവരെയാണ് പൊലീസ് മാവോ ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്തത്. കേസ് എൻഐഎക്ക് വിട്ടതിന് പിന്നാലെ
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലൻ ശുഹൈബിന്റെ മാതാവ് സബിതാ മഠത്തിൽ രംഗത്തുവന്നിരുന്നു. അലൻ പുറത്തുണ്ടായിരുന്നുവെങ്കിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ മുൻപന്തിയിൽ ഉണ്ടാകുമായിരുന്നുവെന്ന് സബിത പ്രതികരിച്ചു. ജാമിഅ മില്ലിയയിലെ മലയാളി കുട്ടികൾക്ക് വേണ്ടി ഇടപെടുന്ന ഭരണകൂടം അലനേയും താഹയേയും മനഃപൂർവം മറക്കുന്നതാണോയെന്നും സബിത പറഞ്ഞു.

നവംബർ 2നാണ് കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനേയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ലഘു ലേഖകൾ വിതരണം ചെയ്തുവെന്നാണ് പൊലീസ് വാദം. വിദ്യാർത്ഥികളുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് നിലപാട് മാറ്റിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP