Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ മുഴുവൻ എൻആർസി നടപ്പിലാക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചയില്ലെന്ന് അമിത് ഷാ; ഇക്കാര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി; മന്ത്രിസഭയിലോ പാർലമന്റെിലോ ഇതേ കുറിച്ചു ചർച്ചകൾ നടന്നിട്ടില്ല; ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മിൽ ബന്ധമില്ല; എൻപിആർ എന്നത് യുപിഎ സർക്കാർ ആവിഷ്‌കരിച്ച പദ്ധതി; എൻപിആറുമായി സഹകരിക്കില്ലെന്ന തീരുമാനം കേരളവും ബംഗാളും പുനപ്പരിശോധിക്കണം; പ്രതിപക്ഷം ഭയം സൃഷ്ടിക്കുന്നു: എൻആർസി വിവാദത്തിൽ വിശദീകരണവുമായി അമിത്ഷാ

ഇന്ത്യ മുഴുവൻ എൻആർസി നടപ്പിലാക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചയില്ലെന്ന് അമിത് ഷാ; ഇക്കാര്യത്തിൽ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി; മന്ത്രിസഭയിലോ പാർലമന്റെിലോ ഇതേ കുറിച്ചു ചർച്ചകൾ നടന്നിട്ടില്ല; ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യ രജിസ്റ്ററും തമ്മിൽ ബന്ധമില്ല; എൻപിആർ എന്നത് യുപിഎ സർക്കാർ ആവിഷ്‌കരിച്ച പദ്ധതി; എൻപിആറുമായി സഹകരിക്കില്ലെന്ന തീരുമാനം കേരളവും ബംഗാളും പുനപ്പരിശോധിക്കണം; പ്രതിപക്ഷം ഭയം സൃഷ്ടിക്കുന്നു: എൻആർസി വിവാദത്തിൽ വിശദീകരണവുമായി അമിത്ഷാ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടികയെ ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധം നടക്കവേ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രംഗത്ത്. ഇന്ത്യ മുഴുവൻ എൻ.ആർ.സി നടപ്പിലാക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ചയില്ലെന്ന് അമിത് ഷാ പറഞ്ഞു. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലോ പാർലമന്റെിലോ ഇക്കാര്യത്തിൽ നിലവിൽ ചർച്ചകളില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഷാ വ്യക്തമാക്കി.

അസമിൽ മാത്രം നടപ്പാക്കിയ എൻ.ആർ.സി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യണ്ട ആവശ്യമില്ലെന്നാണ് അമിത്ഷാ വിശദീകരിച്ചത്. ദേശീയ പൗരത്വ രജിസ്റ്ററും(എൻആർസി), ദേശീയ ജനസംഖ്യ രജിസ്റ്ററും (എൻപിആർ) തമ്മിൽ ബന്ധമില്ലെന്നും രണ്ടും രണ്ടാണെന്നും അമിത് ഷാ വ്യക്തമാക്കി. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട സെൻസസ് നടപടികൾ കേരളവും ബംഗാളും നിർത്തിവച്ചിരിക്കുകയാണ്. എൻപിആർ എന്നത് എൻഡിഎ സർക്കാരല്ല യുപിഎ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ്. ഇതുമായി സഹകരിക്കില്ലെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് കേരള-ബംഗാൾ മുഖ്യമന്ത്രിമാരോട് ഞാൻ അഭ്യർത്ഥിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു.

സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ക്ഷേമപദ്ധതികൾ നടപ്പാക്കുക. ഇരുസംസ്ഥാനങ്ങളിലേയും പാവപ്പെട്ട ജനങ്ങൾക്ക് കിട്ടേണ്ട അർഹമായ സഹായം നിഷേധിക്കുന്നതിനാവും ഈ തീരുമാനം വഴിവയ്ക്കുക. എൻപിആറിൽ കേരളവും ബംഗാളും രാഷ്ട്രീയം ഉപേക്ഷിക്കണം. എൻആർസിയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്. എൻആർസി സംബന്ധിച്ച് പാർലമെന്റിലോ മന്ത്രിസഭയിലോ ചർച്ചകളൊന്നും നടത്തിയിട്ടില്ല. എൻപിആർ വിഭാവന ചെയ്തത് യുപിഎ സർക്കാരാണ്. എൻപിആറിനും എൻസിആറിനും വ്യത്യസ്ത പ്രക്രിയകളാണുള്ളത്. ഞാൻ ഉറപ്പ് നൽകുന്നു ഇത് രണ്ടും തമ്മിൽ ബന്ധമില്ല. എൻ പി ആർ വിവരങ്ങൾ ശേഖരിക്കുന്നത് എൻസിആറിനായിട്ടല്ല. ക്ഷേമപദ്ധതികൾക്കുള്ള ആധാരമാണ് എൻ പി ആർ- ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി പൗരത്വം ഇല്ലാതെയാക്കാനല്ല. പൗരത്വം നൽകാനാണ്. പ്രതിപക്ഷം എൻ പി ആറിനെതിരെ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയാണ്. അവർ അതിൽ രാഷ്ട്രീയം കളിക്കുന്നു. ഇതിന്റെ പേരിൽ സംഘർഷം ഉണ്ടാക്കുന്നത് ഗൂഢലക്ഷ്യക്കാരാണ്. അസാദുദ്ദീൻ ഒവൈസി സർക്കാർ എന്തു ചെയ്യ്താലും എതിർക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഡൽഹി രാംലീല മൈതാനത്തിൽ വെച്ച് നടത്തിയ പ്രഭാഷണത്തിനിടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) ഇന്ത്യ മുഴുവൻ നടപ്പാക്കുമെന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് മോദി അവകാശപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റർ അസമിലേക്ക് വേണ്ടി മാത്രമുള്ളതാണെന്നും മോദി പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ പിന്തുണച്ചു കൊണ്ടാണ് അമിത് ഷാ നിലപാട് മാറ്റിയത്. ജാർഖണ്ഡ് തിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടിയേറ്റതും ഇപ്പോഴത്തെ വിശദീകരണത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്.

നവംബർ 20ന്, ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ പറഞ്ഞിരുന്നു. അസമിൽ സുപ്രിം കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇത് നടക്കുന്നതെന്നും ഇത് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും ഷാ പറഞ്ഞിരുന്നു. ഒപ്പം ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഷാ ഇത് ആവർത്തിച്ചു. ഇത് മറച്ചു വെക്കുന്നതാണ് ഇരുവരുടെയും പ്രസ്താവന.

അതേ സമയം, എൻപിആറും (ദേശീയ ജനസംഖ്യാ രജിസ്റ്റർ) എൻആർസിയും തമ്മിൽ ബന്ധമൊന്നും ഇല്ലെന്നും അമിത് ഷാ പറഞ്ഞു. ദേശീയ ജനസംഖ്യാ രജിസ്റ്ററിനു വേണ്ടി സ്വീകരിക്കുന്ന വിവരങ്ങൾ ഒരു കാരണവശാലും പൗരത്വ രജിസ്റ്ററിനു വേണ്ടി ഉപയോഗിക്കില്ലെന്നും ഷാ പറഞ്ഞു. കേരളവും ബംഗാളും ജനസംഖ്യാ രജിസ്റ്ററിനോട് സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹകരിച്ചില്ലെങ്കിൽ ഇനി വരുന്ന വികസന പ്രവർത്തനങ്ങളിൽ നിന്ന് ഇരു സംസ്ഥാനങ്ങളെയും ഒഴിവാക്കുമെന്നും അമിത് ഷാ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP