Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനിയും തോറ്റാൽ ആത്മഹത്യ ചെയ്യും എന്ന പ്രചാരണം ഷാനിമോളോട് വോട്ടർമാർക്ക് സഹതാപമുണ്ടാക്കി; ബിജെപിയും സ്വന്തം വോട്ടുകൾ മറിച്ചു; അരൂരിലെ റോഡുകൾ തകർന്നത് എംഎൽഎയുടെ കുഴപ്പംകൊണ്ടാണെന്ന് വരുത്തി തീർക്കാൻ വാർത്തകൾ ചമയ്ക്കുന്നു; എല്ലാവരും മത്സരിച്ച് തോറ്റപ്പോഴും പാർലമെന്റിലേക്ക് വിജയിച്ചത് ഞാൻ മാത്രമാണ്; എന്റെ ജനപിന്തുണയിൽ അസ്വസ്ഥതയുള്ളവർ കാണുമായിരിക്കും; കൂറുമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം നിലവിലില്ല; മുസ്ലിംലീഗിലേക്ക് ചേക്കേറുമെന്ന ആരോപണങ്ങൾ തള്ളി എ എം ആരിഫ്

ഇനിയും തോറ്റാൽ ആത്മഹത്യ ചെയ്യും എന്ന പ്രചാരണം ഷാനിമോളോട് വോട്ടർമാർക്ക് സഹതാപമുണ്ടാക്കി; ബിജെപിയും സ്വന്തം വോട്ടുകൾ മറിച്ചു; അരൂരിലെ റോഡുകൾ തകർന്നത് എംഎൽഎയുടെ കുഴപ്പംകൊണ്ടാണെന്ന് വരുത്തി തീർക്കാൻ വാർത്തകൾ ചമയ്ക്കുന്നു; എല്ലാവരും മത്സരിച്ച് തോറ്റപ്പോഴും പാർലമെന്റിലേക്ക് വിജയിച്ചത് ഞാൻ മാത്രമാണ്; എന്റെ ജനപിന്തുണയിൽ അസ്വസ്ഥതയുള്ളവർ കാണുമായിരിക്കും; കൂറുമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം നിലവിലില്ല; മുസ്ലിംലീഗിലേക്ക് ചേക്കേറുമെന്ന ആരോപണങ്ങൾ തള്ളി എ എം ആരിഫ്

എം മനോജ് കുമാർ

തിരുവനന്തപുരം: സിപിഎം വിടുന്നെന്ന ജന്മഭൂമി വാർത്തകൾ നിഷേധിച്ച് ആലപ്പുഴ എംപി എ.എം.ആരിഫ് എംപി രംഗത്ത്. പാർട്ടി വിടുന്ന ഒരു കാര്യവും ആലോചിച്ചിട്ടില്ല. പാർട്ടിയുമായി ഒരു പ്രശ്‌നവും നിലനിൽക്കുന്നില്ല. പിന്നെ എന്തിനു വേറെ പാർട്ടി തേടണം-ആരിഫ് മറുനാടനോട് പറഞ്ഞു. സിപിഎമ്മിന് കേരളത്തിൽ നിന്ന് ലോക് സഭയിലേക്കുള്ള ഒരുതരി കനൽ എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് പോയേക്കുമെന്ന് ഉറപ്പായി. ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കൂടിയായപ്പോൾ ഇനി അത് വേഗത്തിലാകും എന്നാണു ജന്മഭൂമി വാർത്ത നിരത്തിയത്. ഇതാണ് മറുനാടനോട് ആരിഫ് നിഷേധിച്ചത്. ലീഗുമായി ഞാൻ ചർച്ച നടത്തി, കോൺഗ്രസുമായി ചർച്ച നടത്തി എന്നൊക്കെ മുൻപും വാർത്തകൾ വന്നിട്ടുണ്ട്. എല്ലാം വാസ്തവവിരുദ്ധമാണ്. ആലപ്പുഴ അരൂരിൽ ഇടതുമുന്നണിക്ക് ഏറ്റ പരാജയത്തിൽ എംഎൽഎയായ തനിക്ക് പങ്കില്ല. പരാജയത്തിന്റെ കാരണങ്ങൾ നിരത്തുന്ന പാർട്ടി റിപ്പോർട്ടിൽ എന്നെ കുറ്റപ്പെടുത്തുന്നില്ല.

അരൂരിലെ പ്രാദേശിക റോഡുകളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി റിപ്പോർട്ടിൽ പറഞ്ഞത്. അല്ലാതെ എംഎൽഎയുടെ കുഴപ്പം കൊണ്ടാണ് തോൽവി എന്ന് പറഞ്ഞിട്ടില്ല. ഗ്രാമീണ റോഡുകൾ വളരെയധികം നന്നാക്കാനുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അനുവദിച്ച ഫണ്ട് മൂന്നാമത്തെ ബജറ്റിൽ ആണ് അവതരിപ്പിച്ചത്. അതിനാൽ അതിനു മുൻപ് ചെയ്യാനുള്ള സാഹചര്യം അനുവദിച്ച് കിട്ടിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നു. ബൈ ഇലക്ഷൻ വന്നു. തോൽവിയിൽ ഒരു പാട് കാരണങ്ങൾ പാർട്ടി നിരത്തിയിട്ടുണ്ട്. അതിൽ റോഡുകളുടെ അറ്റകുറ്റപ്പണി നിരത്തി എംഎൽഎയുടെ കുഴപ്പംകൊണ്ടാണ് എന്ന് വരുത്തി തീർക്കാൻ ആരോ വാർത്തകൾ ചമയ്ക്കുകയാണ്. ആ ചമച്ച വാർത്തയെടുത്ത് എന്റെ ആജന്മ ശത്രുവായ ജനം ടിവിയും ജന്മഭൂമിയും വാർത്തകൾ ചമയ്ക്കുകയാണ്. ഞാൻ പാർട്ടി മാറും എന്ന പ്രശ്‌നം മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം ആവുകയേയുള്ളൂ. പിന്നെ പാർട്ടിയിൽ ആരെങ്കിലും ഉയർന്നുവന്നാൽ അത് തടുക്കാൻ ആർക്കും കഴിയില്ല- ആരിഫ് പറയുന്നു.

പാർട്ടിയുമായി ഇതുവരെ ഒരു അസ്വാരസ്യവും നിലനിൽക്കുന്നില്ല. ഇതുവരെ ഒരു പ്രശ്‌നവുമില്ല. ഞാൻ വളരെ സംതൃപ്തനാണ്. കൂറുമാറ്റത്തിനെക്കുറിച്ച് ആലോചിക്കുന്ന ഘട്ടം വന്നാൽ മാത്രം ആലോചിച്ചാൽ മതിയല്ലോ? കൂറുമാറ്റത്തെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം നിലവിലില്ല. എന്റെ പ്രസ്ഥാനം എനിക്ക് ഉത്തരവാദിത്തങ്ങൾ തന്നിട്ടുണ്ട്. മൂന്നു അംഗങ്ങൾ മാത്രമുള്ള പാർട്ടി എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ലോക്‌സഭയിലെ പാർട്ടി ചീഫ് വിപ്പ് കൂടിയാണ്. എന്നെ വിശ്വാസമുള്ളത്‌കൊണ്ടാണ് പാർട്ടി എന്നെ ചീഫ് വിപ്പ് ആക്കി മാറ്റിയത്. പാർലമെന്റിൽ ഏറ്റവും അധികം സമയം പ്രസംഗിക്കാൻ സമയം അനുവദിച്ച് കിട്ടിയ എംപികൂടിയാണ് ഞാൻ. അതും മറക്കരുത്.

2006-ൽ മത്സരിച്ച് ജയിച്ച മുതൽ ഞാൻ കോൺഗ്രസിലേക്ക് പോകുന്നു, ലീഗിലേക്ക് പോകുന്നു എന്നിങ്ങനെ അപവാദ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ഞാൻ മാറിയാൽ ഗുണം കിട്ടുന്ന ആരെങ്കിലും കാണുമായിരിക്കും. പക്ഷെ ആഗ്രഹങ്ങൾ ഒന്നും സഫലമാകുന്നില്ല. ഓരോ തവണ മത്സരിക്കുമ്പോഴും ഭൂരിപക്ഷം കൂടുകയാണ്. എല്ലാവരും മത്സരിച്ച് തോറ്റപ്പോഴും ഞാൻ മാത്രം വിജയിക്കുന്ന സ്ഥിതിയാണ് പാർലമെന്റിലേക്ക് ഉണ്ടായത്. എനിക്കുള്ള ജനപിന്തുണയിൽ അസ്വസ്ഥതയുള്ളവർ കാണുമായിരിക്കും. അരൂരിലെ ഗ്രാമീണ റോഡുകൾ വളരെയധികം നന്നാക്കാനുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ അനുവദിച്ച ഫണ്ട് മൂന്നാമത്തെ ബജറ്റിൽ ആണ് അവതരിപ്പിച്ചത്. അതിനാൽ അതിനു മുൻപ് ചെയ്യാനുള്ള സാഹചര്യം അനുവദിച്ച് കിട്ടിയില്ല. അപ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നു. ഉപതിരഞ്ഞെടുപ്പും വന്നു.

അരൂരിലെ തോൽവിയിൽ ഒരു പാട് കാരണങ്ങൾ പാർട്ടി നിരത്തിയിട്ടുണ്ട്. അതിൽ റോഡുകളുടെ അറ്റകുറ്റപ്പണി നിരത്തി എംഎൽഎയുടെ കുഴപ്പംകൊണ്ടാണ് എന്ന് വരുത്തി തീർക്കാൻ ആരോ വാർത്തകൾ ചമയ്ക്കുകയാണ്. പ്രാദേശിക റോഡുകളുടെ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായിരുന്നു എന്നാണ് പാർട്ടി റിപ്പോർട്ടിൽ പറഞ്ഞത്. അരൂരിലെ തോൽവിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. അരൂരിലെ തോൽവിയിൽ പാർട്ടി പറയുന്നത് വിവിധങ്ങളായ കാരണങ്ങൾ എന്നാണ് പറയുന്നത്. ബിജെപി വോട്ടു മറിച്ചതാണ് പരാജയകാരണം. സ്ഥാനാർത്ഥിക്ക് സഹതാപവോട്ടു കിട്ടിയിട്ടുണ്ട്. ഇനിയും തോറ്റാൽ ഞാൻ ആത്മഹത്യ ചെയ്യും എന്ന രീതിയിലുള്ള പ്രചാരണം അവരോടു വോട്ടർമാർക്ക് സഹതാപമുണ്ടാക്കി. ബിജെപി വോട്ടു മറിച്ചു എന്ന് തന്നെയാണ് പാർട്ടി വിലയിരുത്തുന്നത്. രണ്ടാമത് യുഡിഎഫ് സ്ഥാനാർത്ഥിക്ക് സഹതാപ വോട്ടുകൾ കിട്ടി. സംഘടനാപരമായി പോരായ്മകൾ ഉണ്ടായതായി പാർട്ടി വിലയിരുത്തിയിട്ടുണ്ട്. അതെല്ലാം പാർട്ടിക്ക് അകത്ത് പറയാനുള്ള കാര്യങ്ങളാണ്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു പ്രശ്‌നവുമില്ല. മുൻപ് ഒരു പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദം, അത് ഉദ്ഘാടനസമയം മുഖ്യമന്ത്രി പറഞ്ഞത് യാഥാർത്ഥ്യം തന്നെയാണ്. അവിടെ സദസിന് ചേരാത്ത നിലയിൽ ബഹളവും കയ്യടിയും വന്നു. ഇതോടെയാണ് മുഖ്യമന്ത്രി വാസ്തവങ്ങൾ കുറെ പറഞ്ഞത്. എല്ലാം വസ്തുതയാണ്. പിണറായി സർക്കാർ വന്നപ്പോഴാണ് ആ പാലം യാഥാർഥ്യമായത്. ജനപ്രതിനിധികൾക്ക് സ്വർഗം പണിയണമെന്നു ആഗ്രഹം കണ്ടേക്കും. നടപ്പാക്കണമെങ്കിൽ അനുകൂലസാഹചര്യം കൂടി വേണം. പിണറായി സർക്കാർ വന്നപ്പോഴാണ് പണം അനുവദിച്ചത്. അങ്ങിനെയാണ് പാലം പണി യാഥാർഥ്യമായത്. ആ കാര്യത്തിൽ സിഎമ്മുമായി തർക്കമില്ല-ആരിഫ് പറയുന്നു. കെഎസ്‌യു നേതാവായിരുന്ന ആരിഫ് പിന്നീട് എസ്എഫ്ഐയിലെത്തി. സിപിഎം നേതാവായി. അരൂർ എംഎൽഎയായി. ഇപ്പോൾ ആലപ്പുഴ എംപിയുമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP