Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭക്ഷ്യവിഭവങ്ങൾ പാകംചെയ്യാൻ ഇലക്ട്രോണിക് സ്റ്റൗകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ; അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ കഫേ നടത്തിയാൽ പിഴ ഉറപ്പ്; ഒമാനിൽ മൊബൈൽ കഫേകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ

ഭക്ഷ്യവിഭവങ്ങൾ പാകംചെയ്യാൻ ഇലക്ട്രോണിക് സ്റ്റൗകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ; അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ കഫേ നടത്തിയാൽ പിഴ ഉറപ്പ്; ഒമാനിൽ മൊബൈൽ കഫേകൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ

സ്വന്തം ലേഖകൻ

മസ്‌കത്ത്: അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ കഫേ നടത്തിയാൽ പിഴ അടക്കം മൊബൈൽ കഫേ നടത്തിപ്പുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങൾ ഒമാനിൽ നടപ്പിലാക്കാ നൊരുങ്ങുന്നു. റീജനൽ മുനിസിപ്പാലിറ്റീസ് വാട്ടർ റിസോഴ്‌സസ് മന്ത്രിയാണ് ഇ്ക്കാര്യം അറിയിച്ചത്. അനുമതിയുള്ള ഭക്ഷ്യവിഭവങ്ങൾ പാകംചെയ്യാൻ ഇലക്ട്രോണിക് സ്റ്റൗകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, അനുമതി ലഭിച്ചിട്ടില്ലാത്ത ഭക്ഷ്യ വിഭവങ്ങൾ വിൽക്കുന്നതിന് സിവിൽ ഡിഫൻസ് ആംബുലൻസ് പൊതുഅഥോറിറ്റിയുടെ സമ്മതം വാങ്ങിയിരിക്കണം, തുടങ്ങിയവ നിയന്ത്രണത്തിൽ ഉൾപ്പെടും.

നേരേത്ത പാകംചെയ്തുവെച്ച സ്‌നാക്‌സുകൾ മാത്രമാണ് മൊബൈൽ കഫേകൾവഴി വിൽക്കാൻ അനുവാദമുള്ളത്.അംഗീകാരമുള്ള ഭക്ഷ്യസ്‌റ്റോറുകളിൽനിന്നുള്ള സാൻഡ്‌വിച്ചുകളും ചൂടുള്ള പാനീയങ്ങളും േനരേത്ത പാക്ക് ചെയ്തുവെച്ച പാനീയങ്ങളും ശീതളപാനീയങ്ങളും മിനറൽ വാട്ടറുകളും ഫ്രഷ് ജ്യൂസുകളും െഎസ്‌ക്രീമുകളും വിൽപന നടത്താം.

ഇതല്ലാത്ത മറ്റു ഭക്ഷ്യവിഭവങ്ങൾ മുനിസിപ്പാലിറ്റി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അധികൃതരിൽനിന്ന് അംഗീകാരംനേടിയ ശേഷം മാത്രമേ വിൽപന നടത്താൻ പാടുള്ളൂ എന്നും നിർദേശമുണ്ട്.കാറ്ററിങ് കമ്പനികളിൽ പാകംചെയ്ത ഭക്ഷണങ്ങളോ പൊതു കിച്ചണുകളിൽ ഒരുക്കിയ ഭക്ഷണങ്ങളോ വിൽപന നടത്തണമെങ്കിൽ ബന്ധപ്പെട്ടവരുടെ അംഗീകാരം നേടണം. മുനിസിപ്പാലിറ്റിയുടെ അംഗീകാരമില്ലാത്ത സ്ഥലങ്ങളിൽ കഫേ നടത്താൻ പാടില്ലെന്നും ചട്ടത്തിലുണ്ട്. നിയമം ലംഘിക്കുന്നവരിൽനിന്ന് 50 റിയാൽ പിഴ ഈടാക്കാനും ഉത്തരവിൽ നിർദേശമുണ്ട്.

ഒരു മുനിസിപ്പൽ അതിർത്തിയിൽനിന്ന് മറ്റൊരു മുനിസിപ്പൽ അതിർത്തിയിലേക്ക് മാറുകയാണെങ്കിലും അംഗീകാരം ആവശ്യമാണ്.ണ്ട് മൊബൈൽ കഫേകൾ തമ്മിലെ അകല വ്യത്യാസം ചുരുങ്ങിയത് 200 മീറ്റർ എങ്കിലുമുണ്ടായിരിക്കണം. സ്വകാര്യസ്ഥലത്തിനും പൊതു സ്ഥലത്തിനും ഈ നിയമം ബാധകമാണ്. പ്രാദേശിക ഉത്സവങ്ങൾക്കും ചടങ്ങുകൾക്കും മൊബൈൽ കഫേ നടത്തുന്നവരും മുനിസിപ്പാലിറ്റിയിൽനിന്ന് അംഗീകാരം നേടണം എന്നിവയെല്ലാം നിയന്ത്രണത്തിൽ ഉൾപ്പെടും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP