Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധം അതിരുകൾക്ക് അപ്പുറത്തേക്കും; കൊടും തണുപ്പിനെ വകവെക്കാതെ പ്രതിഷേധവുമായി ഫിൻലന്റിലും ഇന്ത്യക്കാർ

പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ പ്രതിഷേധം അതിരുകൾക്ക് അപ്പുറത്തേക്കും; കൊടും തണുപ്പിനെ വകവെക്കാതെ പ്രതിഷേധവുമായി ഫിൻലന്റിലും ഇന്ത്യക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ഹെൽസിങ്കി: രാജ്യത്തിന് പുറത്തും പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം. ഫിൻലന്റിലെ കൊടുംതണുപ്പിനെ വകവെക്കാതെ അമ്പതോളം പേരാണ് ശനിയാഴ്‌ച്ച രാവിലെ ഹെൽസിങ്കി റയിൽവെ സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഹെൽസിങ്കി, വാസ, ടാംപെരെ, തുർകു, ലപ്പീന്റന്ത തുടങ്ങി വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരാണ് പ്രതിഷേധത്തിനെത്തിയത്.

പൗരത്വ നിയമ ഭേദഗതിക്കും വരാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമങ്ങളെ പ്രതിഷേധക്കാർ അപലപിച്ചു. പ്രതിഷേധം സമാധാനപരമായിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തെ പിന്തുണയ്ക്കുന്ന പ്രസംഗങ്ങളും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളും ഉയർത്തിയാണ് പ്രതിഷേധക്കാർ പരിപാടി സംഘടിപ്പിച്ചത്.

പ്രതിഷേധക്കാരൊരുമിച്ച് ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് 2 മണിക്കൂർ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. വിദ്യാർത്ഥികളുടെയും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെയും ഇടയിൽ നടത്തിയ ഒപ്പുശേഖരണ കാമ്പെയ്ൻ നൂറിലധികം പേരുടെ പിന്തുണ ലഭിച്ചു. സമാനമായ ഒരു പ്രതിഷേധ പ്രസ്താവന ഹെൽസിങ്കിയിലെ ഇന്ത്യൻ എംബസിക്ക് സമർപ്പിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ നടത്തുന്ന പോലുള്ള സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താനുള്ള അവകാശത്തെ പിന്തുണച്ച പ്രതിഷേധക്കാർ ജെഎംഐ, എഎംയു എന്നിവയുൾപ്പെടെ ഇന്ത്യൻ സർവ്വകലാശാലകളിലെ പ്രതിഷേധങ്ങളെ പൊലീസ് ക്രൂരമായി അടിച്ചമർത്തുന്നതിനെ ഇവർ രൂക്ഷമായ ഭാഷയിൽ അപലപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP