Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തം: ഗൗരവം മനസ്സിലാക്കി നടപടിയെടുക്കുന്നതിൽ കളക്ടർക്ക് വീഴ്ച പറ്റി: വെടിക്കെട്ട് നടത്താൻ എഡിഎമ്മിന്റെ മൗനാനുമതി: അനുമതിയില്ലാത്ത വെടിക്കെട്ട് തടയാൻ പൊലീസിനും കഴിഞ്ഞില്ല: ജില്ലാ പൊലീസ് മേധാവിയെയും കളക്ടറെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്

പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തം: ഗൗരവം മനസ്സിലാക്കി നടപടിയെടുക്കുന്നതിൽ കളക്ടർക്ക് വീഴ്ച പറ്റി: വെടിക്കെട്ട് നടത്താൻ എഡിഎമ്മിന്റെ മൗനാനുമതി: അനുമതിയില്ലാത്ത വെടിക്കെട്ട് തടയാൻ പൊലീസിനും കഴിഞ്ഞില്ല: ജില്ലാ പൊലീസ് മേധാവിയെയും കളക്ടറെയും പ്രതിക്കൂട്ടിലാക്കി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പറവൂർ പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തം നടന്ന് മൂന്ന് വർഷത്തിന് ശേഷം അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത്. ജില്ലാ പൊലീസ് മേധാവിയെയും കളക്ടറെയും ഉൾപ്പെടുത്തിയാണ് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഇവർക്കെതിരെ ശ്ക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് വന്നിരിക്കുന്നതെന്ന് സൂചന. ദുരന്തത്തിന് ജില്ലാ പൊലീസ് മേധാവിയും, ജില്ലാ കളക്ടറും, എഡിഎമ്മും അടക്കമുള്ളവർ ഉത്തരവാദികളാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. വെടിക്കെട്ടുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോർട്ടിൽ ജില്ലാ കളക്ടർ നടപടികൾ വൈകിപ്പിച്ചത് വെടിക്കെട്ട് നടത്താനുള്ള അനൗപചാരിക അനുമതിയായി ക്ഷേത്രം ഭാരവാഹികൾ കണക്കാക്കിയെന്നും പൊലീസുമായുള്ള ഏകോപനത്തിൽ ജില്ലാ കളക്ടർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വെടിക്കെട്ടിന്റെ ഗൗരവം മനസ്സിലാക്കി നടപടിയെടുക്കുന്നതിൽ കളക്ടർക്ക് വീഴ്ച പറ്റിയെന്നും യാന്ത്രികമായാണ് ജില്ലാ കളക്ടർ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചതെന്നും കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലൈസൻസ് ഇല്ലാതെ വെടിക്കെട്ട് നടത്താൻ എഡിഎം മൗനാനുമതി നൽകിയെന്ന ഗുരുത ആരോപണവും നിലനിൽക്കുന്നുണ്ട്. അനുമതിയില്ലാത്ത വെടിക്കെട്ട് തടയാൻ പൊലീസിനും കഴിഞ്ഞില്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു.

75 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും അമ്പതിലേറെപേരും സ്ഥലത്ത് ഉണ്ടായില്ലെന്നും പൊലീസുകാർ മുങ്ങിയിരിക്കുകയായിരുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിൽ വിമർശിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിൽ കമ്മീഷണർക്കും വീഴ്ച പറ്റി. വെടിക്കെട്ട് നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലിനായി 2007 ലെ ഡിജിപി പുറപ്പെടുവിച്ച സർക്കുലർ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർ കാറ്റിൽ പറത്തിയെന്നാണ് കണ്ടെത്തൽ.

15 കിലോയിൽ താഴെ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് അനാർക്കലി പ്രദർശനത്തിന് ലൈസൻസ് നൽകാനാണ് ശുപാർശ എങ്കിലും വലിയ അളവിൽ സ്‌ഫോടക വസ്‌കതുക്കൾ ഉപയോഗിച്ചു. ലൈസൻസ് അനുവദിക്കുന്നതിനുള്ള അപേക്ഷ എഡിഎം ആദ്യം നിരസിച്ചിരുന്നുവെങ്കിലും സ്ഥലം എം പി പീതാംബര കുറുപ്പിന്റെ ഇടപെടലാണ് അനുമതി നൽകുന്നതിന് കാരണമായതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

ദുരന്തം നടന്നിട്ട് മൂന്ന് വർഷത്തിന് ശേഷമാണ് പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിന്റെ കുറ്റപത്രത്തിന് അനുമതി നൽകിയത്. സംസ്ഥാന ഡിജിപി അംഗീകരിച്ച കുറ്റപത്രം വൈകിപ്പിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ അന്ന് കുറ്റപത്രത്തിന് അനുമതി നൽകിയതും.
2016 ഏപ്രിൽ പത്തിനാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നത്്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ മീനഭരണി ഉൽസവത്തിന്റെ ഭാഗമായുള്ള മൽസരവെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് ആചാരപരമായ വെടിക്കെട്ട് എന്ന നിലയിലാണ് കമ്പം തുടങ്ങിയത്. ആവേശം മൂർച്ഛിച്ചതോടെ കൃഷ്ണൻകുട്ടി ആശാനും സുരേന്ദ്രനാശാനും തമ്മിൽ മത്സരമായി. പൊട്ടിക്കാൻ കൊണ്ടുപോയ കമ്പത്തിൽ തീപ്പൊരി ചിതറി വീഴുകയായിരുന്നു.

പിന്നോട്ടോടിയ തൊഴിലാളി ചെന്നുകയറിയത് വൻ സ്‌ഫോടക ശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയിലുമായിരുന്നു. കോൺക്രീറ്റ് കെട്ടിടമായ കമ്പപ്പുര വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ചുറ്റുംകൂടിനിന്ന ആയിരക്കണക്കിന് പേരുടെ ഇടയിലെക്ക് കോൺക്രീറ്റ് പാളികൾ ശക്തമായി പതിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 12 ലക്ഷവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടരലക്ഷം രൂപയുമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയത്. ദുരന്തത്തിൽ 110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മുന്നൂറോളം പേർക്ക് പരിക്കേറ്റിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP