Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇസ്ലാമിക രാഷ്ട്ര സംഘടനയ്ക്ക് ബദലായി മലേഷ്യയുടെ ചതുർദിന ഉച്ചകോടി: മുസ്ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായേക്കുമെന്ന് ഒഐസി: പുതിയ സംഘടനയ്ക്കുള്ള ശ്രമമല്ല, ഇസ്ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് മലേഷ്യൻ പ്രധാനമന്ത്രി; സൗദിയുടെ സമ്മർദത്തിനു വഴങ്ങി അവസാന നിമിഷം പിന്മാറി പാക്കിസ്ഥാൻ

ഇസ്ലാമിക രാഷ്ട്ര സംഘടനയ്ക്ക് ബദലായി മലേഷ്യയുടെ ചതുർദിന ഉച്ചകോടി: മുസ്ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായേക്കുമെന്ന് ഒഐസി: പുതിയ സംഘടനയ്ക്കുള്ള ശ്രമമല്ല, ഇസ്ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യമെന്ന് മലേഷ്യൻ പ്രധാനമന്ത്രി; സൗദിയുടെ സമ്മർദത്തിനു വഴങ്ങി അവസാന നിമിഷം പിന്മാറി പാക്കിസ്ഥാൻ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഡിസംബർ പത്തൊമ്പതിനാണ് മലേഷ്യ വിളിച്ചു ചേർത്ത് മുസ്ലിം മതരാഷ്ട്ര നേതാക്കന്മാരുടെ ഉച്ചകോടി ആരംഭിച്ചത്. എന്നാൽ ഉച്ചകോടിയിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറുകയും ചെയ്തിരുന്നു. മുസ്ലിം ലോകത്തെ ഭിന്നിപ്പിക്കുമെന്ന ആശങ്കയാണ് ഉച്ചകോടിയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചതെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേശി അന്ന് വ്യക്തമാക്കിയത്.

അതേ സമയം ഉച്ചകോടിക്കെതിരെ കടുത്ത വിമർശനവുമായി ഇസ്ലാമിക രാഷ്ട്ര സംഘടനയും (ഒഐസി) സൗദി അറേബ്യയും രംഗത്ത് . 57 അംഗ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിക്കു ബദലായി ക്വാലലംപുരിൽ ബുധനാഴ്ച ആരംഭിച്ച ചതുർദിന ഉച്ചകോടിയിൽ പ്രമുഖ മുസ്‌ലിം രാജ്യങ്ങളായ ഇറാൻ, തുർക്കി, ഖത്തർ തുടങ്ങിയവ പങ്കെടുക്കുന്നുണ്ട്. പുതിയ സംഘടനയ്ക്കുള്ള ശ്രമമല്ല ഉച്ചകോടിയെന്നും ഇസ്‌ലാമിക രാജ്യങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യമെന്നും മലേഷ്യയുടെ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് ഇതേക്കുറിച്ച് ആശങ്ക അറിയിച്ച സൗദിയിലെ സൽമാൻ രാജാവിനു മറുപടി നൽകി.

സൽമാൻ രാജാവിനെയും ഉച്ചകോടിക്കു ക്ഷണിച്ചിരുന്നെങ്കിലും സ്വീകരിച്ചില്ല. സൗദിയുടെ സമ്മർദത്തിനു വഴങ്ങി പാക്കിസ്ഥാനും അവസാന നിമിഷം പിന്മാറിയതെന്നും റിപ്പോർട്ടുണ്ട്. ഇത്തരം ഉച്ചകോടികൾ മുസ്‌ലിം രാജ്യങ്ങൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമായേക്കുമെന്ന് ഒഐസി സെക്രട്ടറി ജനറൽ യൂസഫ് അൽ ഉത്തൈമീൻ വിമർശിച്ചു.

യുഎസിന്റെ സാമ്പത്തിക ഭീകരതയ്‌ക്കെതിരെ പോരാടണമെന്ന് ഇറാന്റെ പ്രസിഡന്റ് ഹസൻ റൂഹാനി ഉച്ചകോടിയിൽ ആഹ്വാനം ചെയ്തു. കശ്മീർ, രോഹിൻഗ്യ, ഉയിഗുർ പ്രശ്‌നങ്ങൾ ഇവിടെ ചർച്ചാവിഷയമാകാനിടയുണ്ടെന്നും സാധ്യതയുണ്ട്. ഉച്ചകോടി മാറ്റിവക്കണമെന്ന് പാക്കിസ്ഥാന്റെ ഗൾഫ് സഖ്യ കക്ഷികളായ സഊദി അറേബ്യയും യു എ ഇയും ആവശ്യപ്പെട്ടിരുന്നു.

വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായി പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി ദിവസങ്ങൾക്കകമാണ് പാക്കിസ്ഥാന്റെ പിന്മാറ്റ പ്രഖ്യാപനം അന്നുണ്ടായത്. ഇന്ത്യൻ അധീന കശ്മീരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കാൻ സംഘടന തയാറാകണമെന്ന് ഒ ഐ സിയിലെ സജീവ അംഗമായ പാക്കിസ്ഥാൻ നേരത്തെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP