Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുവ എൻജിനീയർമാരെ കള്ളക്കേസിൽ കുടുക്കാൻ യൂണിയൻ നേതാക്കളുടെ കൊടുംചതി: നേതാക്കളുടെ പിന്തുണയോടെ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചത് ഒരു കിലോഗ്രാം കഞ്ചാവ്: പണി പാളിയതോടെ മൂന്ന് കഞ്ചാവ് പൊതികൾ കൈവശമുണ്ടായിരുന്നതായി വ്യാജ മഹസറെഴുതി എക്‌സൈസ് വകുപ്പ്; വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവത്തിന്റെ അന്വേഷണം രാജ്യാന്തര വിമാനത്താവളത്തിലെ ട്രേഡ് യൂണിയൻ നേതാവിലേക്ക്: ഗൂഢാലോചന തെളിയിക്കാൻ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം

യുവ എൻജിനീയർമാരെ കള്ളക്കേസിൽ കുടുക്കാൻ യൂണിയൻ നേതാക്കളുടെ കൊടുംചതി: നേതാക്കളുടെ പിന്തുണയോടെ ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചത് ഒരു കിലോഗ്രാം കഞ്ചാവ്: പണി പാളിയതോടെ മൂന്ന് കഞ്ചാവ് പൊതികൾ കൈവശമുണ്ടായിരുന്നതായി വ്യാജ മഹസറെഴുതി എക്‌സൈസ് വകുപ്പ്; വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവത്തിന്റെ അന്വേഷണം രാജ്യാന്തര വിമാനത്താവളത്തിലെ ട്രേഡ് യൂണിയൻ നേതാവിലേക്ക്: ഗൂഢാലോചന തെളിയിക്കാൻ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എക്‌സൈസിനെ ദുരുപയോഗിച്ചു യുവ എൻജിനീയർമാരെ വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവത്തിന്റെ അന്വേഷണം രാജ്യാന്തര വിമാനത്താവളത്തിലെ ട്രേഡ് യൂണിയൻ നേതാവിലേക്കും. ഗൂഢാലോചന തെളിയിക്കാൻ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.യൂണിയൻ നേതാക്കളുടെ സ്വാധീനെ അന്വേഷണത്തെ ബാധിക്കുമെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ആരോപണമുയർന്നിരിക്കുന്നത്.

വിമാനത്താവളത്തിൽ വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ എൻജിനീയർമാരെ നിയമിക്കുന്നതിനെ എതിർക്കുകയും ജോലിക്കെത്തിയ എൻജിനീയർമാരെ കയ്യേറ്റം ചെയ്യാൻ നേതൃത്വം നൽകുകയും ചെയ്ത യൂണിയൻ നേതാവിനെയാണ് സംശയം. എൻജിനീയർമാർ താമസിച്ചിരുന്ന എസ്ആർ ഹോസ്റ്റൽ മുറിയിൽ എക്‌സൈസിന്റെ റെയ്ഡ് നടന്ന ജൂൺ 15 നു മൂന്നു ദിവസം മുൻപേ 'അടുത്തു തന്നെ ഇവന്മാർ കേസിൽ കുടുങ്ങുമെന്ന്' ഇയാൾ പരസ്യ പ്രഖ്യാപനം നടത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

അവിദഗ്ധ കരാർ ജീവനക്കാരെ ഒഴിവാക്കി വിമാനത്തിൽ ഇന്ധനം നിറയ്ക്കാൻ എൻജിനീയർമാരെ നിയോഗിക്കുന്നതിനെ കേരള പെട്രോളിയം ആൻഡ് ഗ്യാസ് വർക്കേഴ്‌സ് അസോസിയേഷൻ ആദ്യഘട്ടം മുതൽ എതിർത്തിരുന്നു. സംഘടനയിലെ ചിലർ എൻജിനീയർമാരെ ഭീഷണിപ്പെടുത്തി ജോലി ഉപേക്ഷിപ്പിക്കാൻ ശ്രമിച്ചിരുന്നു. എൻജിനീയർമാരെ മർദിച്ച സംഭവത്തിൽ പങ്കില്ലെന്നാണ് അസോസിയേഷൻ നേതൃത്വത്തിന്റെ നിലപാട്.

എൻജിനീയർമാരെ വ്യാജ കഞ്ചാവു കേസിൽ കുടുക്കിയതാണെന്ന എക്‌സൈസ് അഡീ.കമ്മിഷണറുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ തുടരന്വേഷണം നടത്താൻ കമ്മിഷണറെ എക്‌സൈസ് മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഞ്ചാവു കേസ് കള്ളക്കേസാണെന്ന അഡീ.കമ്മിഷണറുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ എൻജിനീയർമാർ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

സംഭവത്തിൽ വിശദമായ തെളിവെടുപ്പു നടത്തി എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്ത അഡീ.കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയേൽ 'ലഹരി മാഫിയ'യെ പിന്തുണയ്ക്കുന്ന ആളാണെന്ന പ്രചാരണം സമാന്തരമായി നടക്കുന്നുണ്ട്. എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ നേതാക്കളാണ് ഈ പ്രചാരണത്തിനു പിന്നിലെന്നാണ് ആരോപണം.

ഇക്കഴിഞ്ഞ 17നാണ് കരാറുകാരെ ഒഴിവാക്കി പരിശീലനം കിട്ടിയ എഞ്ചിനിയർമാരെ നിയമിച്ചതിന്റെ പ്രതികാരം രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ നിയമിച്ച 3 യുവ എൻജിനീയർമാരെ കള്ളക്കേസിൽ കുടുക്കാൻ അവരുടെ താമസ സ്ഥലത്തു യൂണിയൻ നേതാക്കളും സ്വർണകടത്ത് റാക്കറ്റും ഒളിപ്പിച്ചു വയ്ക്കാൻ ശ്രമിച്ചത് ഒരു കിലോഗ്രാം കഞ്ചാവ്. പണി പാളിയതോടെ 13 ഗ്രാം വരുന്ന 3 കഞ്ചാവു പൊതികൾ അവരുടെ കൈവശമുണ്ടായിരുന്നതായി വ്യാജ മഹസർ എഴുതി എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തത്.

എൻജിനീയർമാർ താമസിച്ചിരുന്ന മുറിയിൽ കഞ്ചാവ് ഒളിപ്പിച്ച ശേഷം എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്താനായിരുന്നു പദ്ധതി. എന്നാൽ പറഞ്ഞുറപ്പിച്ചതിലും നേരത്തെ എക്‌സൈസുകാർ ചെന്ന് പരിശോധന തുടങ്ങിയതോടെ നീക്കം പാളി. വിമാനത്താവളത്തിൽ ഇന്ധനം നിറയ്ക്കാൻ കരാറുകാരെ ഒഴിവാക്കി പരിശീലനം കിട്ടിയ 15 എൻജിനീയർമാരെ നിയമിച്ചതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. ഇവരെ ഒഴിവാക്കി കരാർ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ സ്വർണക്കടത്തു റാക്കറ്റും ചരടുവലി നടത്തി. അവരുടെ ഗുണ്ടകൾ എൻജിനീയർമാരെ മർദിച്ചെങ്കിലും ജോലി ഉപേക്ഷിക്കാൻ ചെറുപ്പക്കാർ തയാറായില്ല. ഇതോടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു കഞ്ചാവു കേസിൽ കുടുക്കിയത്.

ഒരിക്കൽ സുരക്ഷാ പരിശോധന നടത്തി വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചാൽ തുടർന്നു പരിശോധനകൾ ഒഴിവാക്കി വിമാനങ്ങളുടെ സമീപം എത്താൻ കഴിയുന്ന ജോലിയാണ് ഇന്ധനം നിറയ്ക്കുന്നവരുടേത്. ഈ സാധ്യത ഉപയോഗിച്ച് കള്ളക്കടത്ത് സ്വർണം പുറത്തുകടത്തുന്നതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. കസ്റ്റംസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്ധനം നിറയ്ക്കുന്ന ജോലിയിൽ വിദഗ്ധരായ എൻജിനീയർമാരെ ഉയർന്ന ശമ്പളത്തിൽ നിയമിക്കാൻ എയർപോർട്ട് അഥോറിറ്റി തീരുമാനിച്ചത്.

ഇത് അട്ടിമറിക്കാനുള്ള നീക്കമാണ് എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് യൂണിയൻ നേതാക്കളും സ്വർണക്കടത്ത് റാക്കറ്റും നടത്തിയത്. കള്ളക്കേസിൽ കുടുക്കിയതാണെന്ന് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അഡീഷനൽ കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ എഫ്‌ഐആർ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് എൻജിനീയർമാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP