Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യമെമ്പാടും പ്രതിഷേധം കനത്തതോടെ പൗരത്വ രജിസ്റ്ററിൽ നിന്നും പിന്നോട്ട് മാറി കേന്ദ്ര സർക്കാർ : അമിത് ഷായുടെ അമിതാവേശം പൗരത്വ രജിസ്റ്റർ വിനായായെന്നു തിരിച്ചറിഞ്ഞ് മോദിയെ ഇറക്കി പ്രതിരോധിക്കാൻ നീക്കം: പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ സർക്കാർ ആലോചിട്ടില്ലെന്ന് മോദി പറയുമ്പോഴും അമിതാഷായുടെ പ്രസംഗങ്ങളും പാർലമെന്ററി രേഖകളും വ്യക്തമാക്കുന്നതും തിരിച്ച് : ജനപിന്തുണയിൽ അമിതമായി വിശ്വാസിച്ചു ചാടി ഇറങ്ങിയ ബിജെപി പിന്നോട്ട് വലിയുമ്പോൾ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നവർക്ക് ആശ്വാസം

രാജ്യമെമ്പാടും പ്രതിഷേധം കനത്തതോടെ പൗരത്വ രജിസ്റ്ററിൽ നിന്നും പിന്നോട്ട് മാറി കേന്ദ്ര സർക്കാർ : അമിത് ഷായുടെ അമിതാവേശം പൗരത്വ രജിസ്റ്റർ വിനായായെന്നു തിരിച്ചറിഞ്ഞ് മോദിയെ ഇറക്കി പ്രതിരോധിക്കാൻ നീക്കം: പൗരത്വ രജിസ്റ്റർ നടപ്പിലാക്കാൻ സർക്കാർ ആലോചിട്ടില്ലെന്ന് മോദി പറയുമ്പോഴും അമിതാഷായുടെ പ്രസംഗങ്ങളും പാർലമെന്ററി രേഖകളും വ്യക്തമാക്കുന്നതും തിരിച്ച് : ജനപിന്തുണയിൽ അമിതമായി വിശ്വാസിച്ചു ചാടി ഇറങ്ങിയ ബിജെപി പിന്നോട്ട് വലിയുമ്പോൾ പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്നവർക്ക് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യമെമ്പാടും ദേശീയ പൗര രജിസ്റ്റർ (എൻആർസി) നിയമത്തിനെതിരെ പ്രതിഷേധം കനത്തതോടെ നിലപാടിൽ വ്യതിചലിച്ച് കേന്ദ്രസർക്കാർ. രാജ്യമെമ്പാടും പൗരത്വ രജിസ്റ്റർ എൻആർസി ഉടൻ എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാടു തെറ്റിയെന്നും അതു തിരിച്ചറിഞ്ഞുള്ള തിരുത്തലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയതെന്നുമാണ് ഇതിനോടുടുത്ത അധികൃതർ സൂചിപ്പിക്കുന്നത്. പാർട്ടിയിൽ ചർച്ച ചെയ്യാതെ എടുത്ത വലിയ തീരുമാനങ്ങളെടുക്കുകയെന്ന രീതിയാണ് പ്രശ്‌നമായതെന്ന വിമർശനവും ബിജെപിയിൽ അണികൾ നിന്നും ഉയർന്നു കഴിഞ്ഞു. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ 370ാം വകുപ്പ് ഭേദഗതിയും മുൻകൂട്ടി പാർട്ടിയിൽ ചർച്ച ചെയ്യാതെയുണ്ടായ നടപടിയാണ്. കശ്മീർ സംബന്ധിച്ച പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണ് നടപ്പാക്കിയതെന്നും ആക്ഷേപമുയരുന്നുണ്ട്. ബിജെപി അണികൾക്കിടയിലുണ്ടായ പൊട്ടിത്തെറിയാണ് ഇപ്പോഴുള്ള  ഉൾവലിക്ക് കാരണം.

എന്നാൽ, അസമിൽ എൻആർസിയിൽ നിന്നു പുറത്തായ ബംഗാളി ഹിന്ദുക്കളെ സംരക്ഷിക്കാൻ പൗരത്വ നിയമം ഭേദഗതി ചെയ്യാമെന്നല്ലാതെ, രാജ്യമാകെ എൻആർസി എന്നത് ഉടൻ നടപ്പാക്കാൻ പാർട്ടി ആലോചിച്ചിരുന്നില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. നുഴഞ്ഞുകയറ്റമുള്ള പ്രദേശങ്ങളിൽ എൻആർസി എന്നതായിരുന്നു പാർട്ടി നിലപാട്. കഴിഞ്ഞ ജൂൺ 20ന് രാഷ്ട്രപതി പാർലമെന്റിൽ പറഞ്ഞതും നുഴഞ്ഞുകയറ്റമുള്ള സ്ഥലങ്ങളിൽ മുൻഗണനാടിസ്ഥാനത്തിൽ എൻആർസി നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, രാജ്യവ്യാപക എൻആർസി എന്ന് അമിത് ഷാ തിരഞ്ഞെടുപ്പു റാലികളിലും പാർലമെന്റിലും പ്രഖ്യാപിക്കുമ്പോൾ. 2024നു മുമ്പെന്ന് സമയപരിധിയും പറഞ്ഞു. ഇത് പാടില്ലായിരുന്നുവെന്നാണ് പാർട്ടിയിലെ അഭിപ്രായങ്ങൾ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല, എൻഡിഎ കക്ഷികളും സർക്കാരിനെ പാർലമെന്റിൽ പിന്തുണയ്ക്കാറുള്ള കക്ഷികളും എൻആർസിയെ ചോദ്യം ചെയ്തതും തന്ത്രം പിഴച്ചതിന്റെ സൂചനയാണ്.

വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം ഒരു വർഷത്തിനുള്ളിൽ തന്നെ ഉയർത്തി കാട്ടിയ പൗര രജിസ്റ്റർ (എൻആർസി) നടപ്പാക്കുമെന്ന വാദം പൊടുന്നനെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മാറ്റിപ്പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന മോദിയും അമിത് ഷായും വ്യത്യസ്ത അഭിപ്രായം പറയുന്നതിന്റെ ആശയക്കുഴപ്പങ്ങൾ ന്യായീകരിച്ച് നടക്കാനുള്ള തന്ത്രപ്പാടിലാണ് അണികൾ. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു വിശദീകരിക്കാൻ രാജ്യവ്യാപക പ്രചാരണം നടത്തുന്നതിനിടയിലാണ് നിയമം നടപ്പാക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിപ്രായവ്യത്യാസം പറഞ്ഞിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലടക്കം വ്യക്തമായി പലവട്ടം പ്രഖ്യാപിച്ചതാണ് അസമിൽ നടപ്പാക്കിയ പൗരരജിസ്റ്റർ ദേശവ്യാപകമാക്കുമെന്ന കാര്യം. എന്നാൽ അതിനെ പിന്തള്ളിക്കൊണ്ടാണ് റാലിയിൽ നടത്തിയ മോദിയുടെ വ്യത്യസ്ത അഭിപ്രായ പ്രകടനം.

ഡിസംബർ 3ന് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പു റാലിയിൽ 2024 ൽ പ്രതിപക്ഷം വോട്ടുബാങ്ക് തേടി വരുമ്പോഴേക്ക് ബിജെപി ദേശവ്യാപക എൻആർസി നടപ്പാക്കു'മെന്ന് ഷാ പറഞ്ഞു. ഒരു നുഴഞ്ഞുകയറ്റക്കാരനും അന്ന് ഇന്ത്യയിലുണ്ടാകില്ലെന്നും അന്ന് റാലിയിൽ പ്രഖ്യാപിച്ചിരുന്നു. പൗരത്വഭേഗദതി നിയമം ലോക്‌സഭയിൽ ചർച്ച ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത് 'ഞങ്ങൾ പൗര രജിസ്റ്റർ കൊണ്ടുവരുമ്പോൾ അത് ഈ സഭയിൽ കൊണ്ടുവന്നു ചർച്ച ചെയ്യും' എന്നാണ്. പൗരത്വ നിയമം എൻആർസിയുമായി ബന്ധപ്പെടുത്തരുത്. പക്ഷേ, എൻആർസി വരിക തന്നെ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സമരം രൂക്ഷമായപ്പോൾ നിയമത്തിനും എൻആർസിക്കും അനുകൂലമായ നിലപാടാണ് പാർട്ടി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയും ജനറൽ സെക്രട്ടറി ഭൂപീന്ദർ യാദവും സ്വീകരിച്ചത്. എന്നാൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാവ് റാം മാധവും എൻആർസി അസമിലല്ലാതെ നടപ്പാക്കുന്നില്ല എന്ന മട്ടിലാണു സംസാരിച്ചത്. ഇക്കഴിഞ്ഞ റാലിയോട് കൂടിയാണ് മോദിയെ കളത്തിലിറക്കി ബിജെപി പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധക്കാരെ നേരിടാന്മോദി കളത്തിലിറങ്ങുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം കണക്കു കൂട്ടലിനപ്പുറത്തേക്ക് രാജ്യവ്യാപകമായി ആളിപ്പടർന്നതാണ് ബിജെപിയുടെ താൽക്കാലിക പിന്മാറ്റത്തിനു കാരണമായി കരുതുന്നത്. ലോക്‌സഭയിൽ കിട്ടിയ വൻ ഭൂരിപക്ഷവും പ്രതിപക്ഷമില്ലായ്മയും ആശയപരമായ അജൻഡകൾ നടപ്പാക്കാനുള്ള അവസരമായി ബിജെപി നോക്കി കണ്ടിരുന്നു ഭൂരിപക്ഷത്തിന്റെ പിന്തുണ മോദിയുടെ മുന്നേറ്റം ജനരോക്ഷത്താൽ മലക്കം മറിഞ്ഞിരിക്കുന്നത്.

ന്യൂഡൽഹി ന്മ പൗരത്വഭേദഗതി നിയമവും പൗര രജിസ്റ്ററും സംബന്ധിച്ച് മുസ്‌ലിംകൾക്കിടയിൽ ആശയ പ്രചാരണത്തിന് ബിജെപി സമൂഹ മാധ്യമ പ്രചാരണം തുടങ്ങി. നിയമം ഇന്ത്യയിലെ മുസ്‌ലിംകളെ ബാധിക്കില്ലെന്ന ആശയം എത്തിക്കുന്നത്. എൻആർസി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ആർക്കും പ്രശ്‌നമാവില്ലെന്നും ഈ വിഡിയോയിലും ആവർത്തിക്കുന്നു. ദേശീയ പൗര രജിസ്റ്ററിന്റെ കാര്യത്തിൽ പ്രചരിക്കുന്നത് കള്ളമാണ്,ഞങ്ങൾ അത്തരമൊരു കാര്യം ആലോചിച്ചിട്ടില്ല. പാർലമെന്റിലോ കാബിനറ്റിലോ കൊണ്ടുവന്നില്ല. ചട്ടങ്ങളുണ്ടാക്കിയിട്ടില്ല. ഇന്ത്യൻ മുസ്‌ലിംകൾ പേടിക്കേണ്ടതില്ലെന്നും മോദി രാംലീല മൈതാനിയിൽ പറഞ്ഞത്.

2014 ജൂലൈ 23ന് രാജ്യസഭയിൽ കോൺഗ്രസിലെ ബി.കെ.ഹരിപ്രസാദിന്റെ ചോദ്യത്തിന് അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു നൽകിയ മറുപടി ഇങ്ങനെ: 'ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പദ്ധതിയിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ എല്ലാ വ്യക്തികളുടെയും പൗരത്വസ്ഥിതി പരിശോധിച്ച് ഇന്ത്യൻ പൗരന്മാരുടെ ദേശീയ രജിസ്റ്റർ തയാറാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.' എൻആർസിയും എൻപിആറുമായി ബന്ധമില്ലെന്ന സർക്കാർ വാദവും തെറ്റെന്നു തെളിയിക്കുന്നതാണ് ഈ മറുപടി. പൗരത്വ നിയമത്തിൽ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ 3 രാജ്യങ്ങളിൽനിന്ന്, 6 മതങ്ങളിൽപ്പെട്ടവർക്കാണ് പൗരത്വം ലഭിക്കുന്നത്. 3 രാജ്യങ്ങളിൽ നിന്നുള്ള മറ്റ് അഭയാർഥികൾ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുമെന്നതാണു സ്ഥിതി.

പൗരത്വ ഭേദഗതിയും ദേശീയ പൗര രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം തെറ്റെന്ന് നിയമത്തിലെ വ്യവസ്ഥകളിൽനിന്നു തന്നെ വ്യക്തമാണ്.
അസമിലെ എൻആർസി പട്ടികയിൽനിന്നു പുറത്തായി, ഫോറിനേഴ്‌സ് ട്രിബ്യൂണൽ, കോടതി ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഇനി പൗരത്വം തെളിയിക്കാനാവാത്തവരും അനധികൃത കുടിയേറ്റക്കാരുടെ ഗണത്തിലാണു പെടുക. ജനപിന്തുണയിൽ അമിതമായി വിശ്വാസിച്ചു ചാടി ഇറങ്ങിയ ബിജെപി പിന്നോട്ട് വലിയുമ്പോൾ നിയമത്തിനെതിരെ ജനരോഷം അൽപ്പം കുറയുമെന്നതാണ് ആശ്വാസകരമായി കാണുന്നത്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP