Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലാമെന്ന് സർക്കാർ; കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കാനൊരുങ്ങി കോന്നി ഡിവിഷൻ; ഇതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറിലേക്ക് എത്തിയതോടെ പ്രതീക്ഷയോടെ മലയോര ജനത

കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലാമെന്ന് സർക്കാർ; കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കാനൊരുങ്ങി കോന്നി ഡിവിഷൻ; ഇതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറിലേക്ക് എത്തിയതോടെ പ്രതീക്ഷയോടെ മലയോര ജനത

മറുനാടൻ മലയാളി ബ്യൂറോ

കോന്നി: കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലാമെന്ന സർക്കാർ ഉത്തരവ് കോന്നിയിലെ മലയോര കർഷകർക്ക് ആശ്വാസമാകുമെന്ന് കർഷകർ. കൃഷിനാശം വരുത്തുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് കോന്നി മേഖലയിൽ നടപ്പാക്കാൻ എംഎൽഎയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ തീരുമാനം എടുത്തു. ഇതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറിലേക്ക് എത്തിയതോടെ തുടർ പ്രവർത്തനങ്ങളും വേഗത്തിലാകുകയാണ്.

ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നൽകുമെന്നും പന്തളം, തെക്കേക്കര പഞ്ചായത്തുകളിൽ ഇതിനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞതായും കോന്നി ഡിഎഫ്ഒ ശ്യാം മോഹൻ ലാൽ പറഞ്ഞു. മലയോര നാട്ടിലെ കർഷകന്റെ പ്രധാന പ്രശ്‌നമാണ് കാട്ടുപന്നി ശല്യം മൂലമുള്ള കൃഷി നാശം. ഇവയെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് കെ. യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

വെടിവെച്ച് കൊല്ലാമെങ്കിലും കാട്ടുപന്നികളെ കൊല്ലുന്നതിന് ഒട്ടേറെ നടപടിക്രമങ്ങളും പാലിക്കേണ്ടതായുണ്ട്. കാട്ടിൽ വച്ചോ കാട്ടിലേക്കു മടങ്ങുന്നതോ ആയ മൃഗങ്ങളെ വെടി വയ്ക്കാൻ പാടില്ല. മൃഗങ്ങളെ കൊല്ലാൻ മതിയായ പരിശീലനം ലഭിച്ച വനംവകുപ്പ്, പൊലീസ്, യൂണിഫോം സർവീസിലുള്ളവരെ ഡിഎഫ്ഒ നിയമിക്കണം. ഇത് ചീഫ് വൈൽഡ് ലൈഫ് വാർഡനെ അറിയിക്കണം. ലൈസൻസ് ഉള്ള തോക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. റേഞ്ച് ഓഫിസറുടെ നേരിട്ടുള്ള നേതൃത്വത്തിൽ വാച്ചർമാർ, വി എസ്എസ്(വനസംരക്ഷണ സമിതി) ഉദ്യോഗസ്ഥർ, മൃഗസംരക്ഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ വെടിവയ്ക്കാൻ പരിശീലനം നേടിയവരെ ഉപയോഗിക്കാം.

വെടിവയ്ക്കുന്ന സമയത്ത് പൊതുജനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനെ വിന്യസിക്കണം. കൃത്യ നിർവഹണം നടക്കുമ്പോൾ ജനപ്രതിനിധികൾ ഉണ്ടായിരിക്കണം. വെടിയേറ്റവയുടെ ജഡം കണ്ടെത്തി മഹസർ തയാറാക്കി, പോസ്റ്റ് മോർട്ടം ചെയ്ത് റിപ്പോർട്ട് തയാറാക്കണം. കമ്മിറ്റിയംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ച് 5 അടി ആഴമുള്ള കുഴിയിൽ മറവ് ചെയ്യണം. പന്നിയെ കൊന്നാൽ ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സംഭവം വിശകലനം ചെയ്യണം. പന്നി അവിടെ എത്താനുള്ള സാഹചര്യം, ഇനിയും ഇവിടെ പന്നി വരാതിരിക്കാനുള്ള നടപടി സ്വീകരിക്കുകയും വേണം.

പന്നികളെ വെർമിൻ (ഉപദ്രവകാരിയായ ജീവി) ആയി പ്രഖ്യാപിച്ച് നടപടി സ്വീകരിക്കേണ്ടത് ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്. ഇതു നടപ്പാക്കുന്നതിന്റെ ആദ്യഘട്ടം ജാഗ്രത സമിതികൾ രൂപീകരിക്കുക എന്നുള്ളതാണ്. തുടർന്ന് അടുത്ത നടപടി ക്രമങ്ങളിലേക്കു പോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP