Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് വശീകരിച്ച് ലോഡ്ജിൽ എത്തിച്ച്; ആലപ്പുഴക്കാരൻ ബഷീർ മലപ്പുറത്തെ പെൺകുട്ടിയെ കൊണ്ടുപോയത് തൃശൂരിലെ ലോഡ്ജിലേക്ക്; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയത് വശീകരിച്ച് ലോഡ്ജിൽ എത്തിച്ച്; ആലപ്പുഴക്കാരൻ ബഷീർ മലപ്പുറത്തെ പെൺകുട്ടിയെ കൊണ്ടുപോയത് തൃശൂരിലെ ലോഡ്ജിലേക്ക്; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: 17കാരിയെ വശീകരിച്ച് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ആലപ്പുഴക്കാരൻ ബഷീർ. മലപ്പുറത്തെ പെൺകുട്ടിയെ കൊണ്ടുപോയത് തൃശൂരിലെ ലോഡ്ജിലേക്ക് കൊണ്ടു പോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി. പതിനേഴ്കാരിയെ വശീകരിച്ച് ലോഡ്ജിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളി. ആലപ്പുഴ കായംകുളം കീരിക്കാട് മൂളക്കൽ തറയിൽ അജാസ് ബഷീർ (31)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.

2019 ജൂൺ ആറിന് തൃശൂരിലെ ലോഡ്ജിലാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കേസ്സെടുത്ത തേഞ്ഞിപ്പലം പൊലീസ് ഒക്ടോബർ 15ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പലവിധ കിംവദദന്തികളും പരന്നിരുന്നെങ്കിലും പൊലീസ് പ്രതിയെ ചോദ്യംചെയ്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്. പീഡനത്തിനിരയായ പെൺകുട്ടിളെ സ്വന്തംവീട്ടുകാർക്കൊപ്പമെത്തിയാണ് പരാതി നൽകിയത്. തുടർന്ന് കേസെടുത്ത തേഞ്ഞിപ്പലം പൊലീസ് ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേ സമയം 17കാരിയെ കോളജിന്റെ അടുക്കളയിൽ വെച്ച് പീഡിപ്പിച്ച കോളേജ് അഡ്‌മിനിസ്‌ട്രേറ്റർ മലപ്പുറത്ത് അറസറ്റിലായതും അടുത്തിടെയാണ്. പീഡനംപലതവണ ആവർത്തിച്ചതായും പെൺകുട്ടിയുടെ മൊഴിയുണ്ട്. റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ രണ്ടുതവണ കോടി തള്ളിയിരുന്നു. പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന കോളേജ് അഡ്‌മിനിസ്ട്രേറ്ററുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി വീണ്ടും തള്ളിയത്.

കോട്ടക്കൽ കോട്ടൂർ വലിയപറമ്പ് ചെരട മുഹമ്മദ് റഫീഖ് (34)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2019 ഏപ്രിൽ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. കൊളത്തൂർ പാങ്ങിലെ കോളേജ് അഡ്‌മിനിസ്‌ട്രേറ്ററായ പ്രതി ഇതേസ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. തുടർന്ന് പലതവണ ഇത് ആവർത്തിച്ചതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കൊളത്തൂർ പൊലീസാണ് കേസന്വേഷിച്ചത്.

അതേ സമയം പെൺകുട്ടിയെ സമാനമായി പലതവണ ഇതെ രീതിയിൽ പീഡിപ്പിച്ചതായ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചാർത്തിയിട്ടുള്ളത്. സംരക്ഷകരാകേണ്ടവർ തന്നെ പീഡിപ്പിച്ചതിനാൽ പ്രതിക്കെതിരെ പോക്സോയിലെ വലിയ വകുപ്പുകൾ തന്നെ ചാർത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ പ്രതി ജോലിചെയ്യുന്ന കൊളത്തൂർ പാങ്ങിലെ കോളേജിലെ മറ്റു കുട്ടികളേയും ലൈംഗികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷണം നടത്തിയിരുന്നു. പ്രത്യേക കൗൺസിലിങ് ഇവിടുത്തെപെൺകുട്ടികൾക്ക് നേരത്തെ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP