Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവിതാംകൂർ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ജേക്കബ് ചെറിയാന്റെ മകൾ അമ്മിണി നിര്യാതയായി; സംസ്‌കാര ശുശ്രൂഷകൾ നാളെ ഉച്ച കഴിഞ്ഞ് കോട്ടയം വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ

തിരുവിതാംകൂർ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ജേക്കബ് ചെറിയാന്റെ മകൾ അമ്മിണി നിര്യാതയായി; സംസ്‌കാര ശുശ്രൂഷകൾ നാളെ ഉച്ച കഴിഞ്ഞ് കോട്ടയം വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ

മറുനാടൻ ഡെസ്‌ക്‌

പാലാ: വിളക്കുമാടം കള്ളിവയലിൽ പരേതനായ കെ.എ ഏബ്രഹാമിന്റെ ഭാര്യ അമ്മിണി (ക്ലാരക്കുട്ടി-88) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ നാളെ (ഡിസംബർ 24) ഉച്ച കഴിഞ്ഞ് 2.30ന് വിളക്കുമാടത്തുള്ള സ്വവസതിയിൽ ആരംഭിച്ച് 3.30ന് വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പാലാ സെൻട്രൽ ബാങ്കിന്റെ സ്ഥാപക ഡയറക്ടറും ചെയർമാനും തിരുവിതാംകൂർ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന കോട്ടയം കടപ്ലാമറ്റം മരുതൂക്കുന്നേൽ ജേക്കബ് ചെറിയാന്റെ മകളാണ്. ബാംഗ്ലൂർ മൗണ്ട് കാർമൽ കോളജിലെ പ്രഥമ വിദ്യാർത്ഥിനി ആയി ബി.എ ബിരുദം നേടി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മക്കൾ: ഗീതാ പോൾ (റിട്ട. പ്രിൻസിപ്പൽ കൺട്രോളർ, കമ്യൂണിക്കേഷൻസ് അക്കൗണ്ട്സ്, ചെന്നൈ), ഡോ. റോയി (സൈക്യാട്രിസ്റ്റ്, പാലാ. ലോക സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറലും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം തലവനുമാണ്.), ജോയി (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ, പിഡബള്യുഡി, മൂവാറ്റുപുഴ), ജോഷി (റിട്ട. സീനിയർ മാനേജർ, ട്രാക്കോ കേബിൾസ്, എറണാകുളം), അജിത് (റിട്ട. ഡിവിഷണൽ മാനേജർ, നാഷണൽ ഇൻഷ്വറൻസ്, പാലാ), ബാബു (ചാർട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നാഷണൽ കൗൺസിൽ അംഗവും മുൻ ദക്ഷിണേന്ത്യൻ ചെയർമാനുമാണ്), ജോർജ് (സീനിയർ ജേർണലിസ്റ്റ്, ന്യൂഡൽഹി. ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ ചീഫുമാണ്), മിനി തോമസ് (ടീച്ചർ, ലയോള സ്‌കൂൾ, തിരുവനന്തപുരം), അഞ്ജു സുശീൽ (ചെന്നൈ).

മരുമക്കൾ: പോൾ സെബാസ്റ്റ്യയൻ പുളിക്കൽ (എൻജീനീയർ-മാനേജിങ് ഡയറക്ടർ, വെൻസിസ് ഇൻഡസ്ട്രീസ്, ചെന്നൈ), ലൂസി റോയി കുടകശേരിൽ, ഡോ. ശശികല ജോയി കൊച്ചിക്കുന്നേൽ (റിട്ട. പ്രഫ. നിർമല കോളജ്, മൂവാറ്റുപുഴ), ടെറി ജോഷി കരുവേലിത്തറ (ടീച്ചർ, ടോക് എച്ച് സ്‌കൂൾ, എറണാകുളം), ആഷ അജിത് കളപ്പുരയ്ക്കൽ (കൈനകരി), മിനു ബാബു പാറയ്ക്കൽ (ആലുവ), സിന്ധു ജോർജ് (ടീച്ചർ, റയൺ ഇന്റർനാഷണൽ സ്‌കൂൾ, ന്യൂഡൽഹി), തോമസ് ആന്റണി കൊല്ലംകുളം (കാഞ്ഞിരപ്പള്ളി), സുശീൽ ജോ കളരിക്കൽ (എൻജിനീയർ- സാന്മിന ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ).

സഹോദരങ്ങൾ: പരേതരായ തങ്കമ്മ ജോസഫ് വെള്ളൂക്കുന്നേൽ (തിരുവനന്തപുരം), സഖറിയാസ് ചെറിയാൻ, ജോസഫ് ചെറിയാൻ, ജയിംസ് ചെറിയാൻ, എം.സി തോമസ് എന്നിവരും മേരി പോൾ തോട്ടാൻ (എറണാകുളം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP