Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചുംബന സമരത്തിന്റെ മേൽവിലാസത്തിൽ നടത്തിയത് സോഷ്യൽ മീഡിയ വിപ്ലവം; സമൂഹ മാധ്യമങ്ങളെ മറയാക്കിയത് ഓൺലൈൻ പെൺവാണിഭത്തിന്; ബംഗളുരുവിൽ നിന്നും ലൈംഗിക വ്യാപാരത്തിനെത്തിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും; ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരായ കുറ്റപത്രം തിരുവനന്തപുരം പോക്‌സോ കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ചുംബന സമരത്തിന്റെ മേൽവിലാസത്തിൽ നടത്തിയത് സോഷ്യൽ മീഡിയ വിപ്ലവം; സമൂഹ മാധ്യമങ്ങളെ മറയാക്കിയത് ഓൺലൈൻ പെൺവാണിഭത്തിന്; ബംഗളുരുവിൽ നിന്നും ലൈംഗിക വ്യാപാരത്തിനെത്തിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും; ഓപ്പറേഷൻ ബിഗ് ഡാഡിയിൽ കുടുങ്ങിയ രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരായ കുറ്റപത്രം തിരുവനന്തപുരം പോക്‌സോ കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ കേസിൽ ചുംബനസമരനേതാക്കളായ രശ്മി ആർ നായർക്കും രാഹുൽ പശുപാലനും എതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നാല് വർഷം മുമ്പ് ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ഓൺലൈൻ പെൺവാണിഭങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലെടുത്ത കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. രശ്മിയും രാഹുലും ഉൾപ്പടെ 13 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. 2015ലാണ് ഓപ്പറേഷൻ ബിഗ് ഡാഡിയിൽ രശ്മി ആർ നായരും രാഹുൽ പശുപാലനും അറസ്റ്റിലായത്.

തിരുവനന്തപുരം പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത ബംഗളൂരു സ്വദേശിനികളെ പ്രതികൾ ലൈംഗികവ്യാപാരത്തിനായി കേരളത്തിലെത്തിച്ചെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. ഓൺലൈൻ വഴി പ്രതികൾ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. നെടുമ്പാശ്ശേരിയിൽ വച്ചായിരുന്നു രശ്മിയേയും രാഹുലിനെയും അറസ്റ്റ് ചെയ്തത്. ഐജി എസ് ശ്രീജിത്ത് ഐപിഎസ് ആയിരുന്നു ഓപ്പറേഷൻ ബിഗ് ഡാഡിക്ക് നേതൃത്വം നൽകിയത്.

ചുംബന സമരം എന്ന മേൽവിലാസത്തിന്റെ പുറത്തായിരുന്നു രശ്മിയുടെ സോഷ്യൽ മീഡിയാ വിപ്ലവവും. കേരളത്തിലെ ആദ്യത്തെ ബിക്കിനി മോഡൽ താനാണെന്ന് അവകാശപ്പെട്ടായിരുന്നു രശ്മി രംഗത്തെത്തിയത്. ഫേസ്‌ബുക്കിൽ അനേകം ടോപ്ലസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് രശ്മി സ്വയം വിവാദം ക്ഷണിച്ചു വരുത്തി. വിവാദങ്ങളെ ആഘോഷമാക്കി സ്വയം വളരുകയും മാർക്കറ്റ് ചെയ്യുകയും ചെയ്യുന്ന തന്ത്രമായിരുന്നു രശ്മി പിന്തുടർന്നു പോന്നതും. ഇങ്ങനെ സെൽഫ് മാർക്കറ്റിംഗിന് പിന്നിലുള്ള ലക്ഷ്യം കൂടി വെളിപ്പെടുത്തുന്നതായിരുന്നു രശ്മിയും ഭർത്താവും പെൺവാണിഭത്തിന് അറസ്റ്റിലായി എന്നത്.

കൊച്ചി നഗരത്തിലെ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച എസ്‌കോർട്ട് നടത്തുകയായിരുന്നു രശ്മിയെന്നാണ് പൊലീസിന്റെ വാദം. ഇതിനായി കൊച്ചു സുന്ദരി എന്ന ഫേസ്‌ബുക്ക് കമ്മ്യൂണിറ്റി പേജും ഇവർ ഉപയോഗപ്പെടുത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളുമാണ് പേജിൽ ഉണ്ടായിരുന്നത്. തുടക്കത്തിൽ ബിക്കിനി മോഡൽ എന്നാണ് രശ്മി ആർ നായർ അറിയപ്പെടുന്നത്. പ്ലേബോയുടെ മോഡലായിരുന്നു താനെന്നും രശ്മി അവകാശപ്പെടുന്നു. കൊല്ലം സ്വദേശിനിയാണ് രശ്മി. പത്തനാപുരത്ത് നിന്നും ചെന്നൈയിൽ എത്തിയപ്പോഴാണ് മോഡലിംഗിൽ സജീവമായത്.

മോഡൽസ് വ്യൂ എന്ന ഇന്റർനാഷണൽ മാഗസിനിൽ സൗത്ത് ഇന്ത്യൻ മോഡലിന്റെ ചിത്രമാണ് ആദ്യം ക്ലിക്കായത്. അത് കരിയറിൽ ഒരു ബ്രേക്കായി മാറുകയാരുന്നു. ഉയരം കുറവ് പക്ഷേ അഞ്ചടി ഉയരക്കാരിയാണ് രശ്മി. ഉയരമൊന്നും മോഡലിങിൽ പ്രശ്‌നമില്ല എന്നാണ് രശ്മി പറയുന്നത്. ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങിൽ സജീവമാകാൻ വേണ്ടിയാണെന്നുമാണ് രശ്മി പറഞ്ഞിരുന്നത്. വിവാദങ്ങൾക്ക് തിരി കൊളുത്തുമ്പോഴും രശ്മിക്ക് അതിലൊന്നും അല്പം പോലും ഭയമില്ലാതെ നേരിടുന്ന പ്രകൃതക്കാരിയാണ് രശ്മി. മറ്റേതൊരു പ്രൊഫഷനേയും പോലെയാണ് മോഡലിംഗും. തൊഴിലിന്റെ ഭാഗമായുള്ള ചിത്രങ്ങൾ ഞാൻ പേജിൽ അപ് ലോഡ് ചെയ്യാറുണ്ട്. എല്ലാ ചിത്രങ്ങളും ഞാൻ ഇതിന് മുമ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് എന്റെ ജോലിയാണെന്നുമായിരുന്നു രശ്മി വാദിച്ചിരുന്നത്.

2015 നവംബർ 17 ന് രാത്രിയിൽ ആയിരുന്നു രശ്മി നായരേയും രാഹുൽ പശുപാലനേയും അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരിക്കടുത്ത് വച്ചായിരുന്നു അറസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP