Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തോമസ് ചാണ്ടിയുടെ വേർപ്പാട് പ്രവാസി സമൂഹത്തിന് തീരാനഷ്ടമെന്ന് ഇസ് ലാഹി സെന്റർ

സ്വന്തം ലേഖകൻ

കുവൈത്ത്: മുൻ മന്ത്രിയും കുട്ടനാട് എംഎ‍ൽഎയുമായ തോമസ് ചാണ്ടിയുടെ വേർപ്പാട് പ്രവാസിസമൂഹത്തിന് വലിയ നഷ്ടമാണെന്ന് ഇന്ത്യൻ ഇസ് ലാഹി സെന്റർ യോഗം പറഞ്ഞു. കുവൈത്തിലെ രണ്ട് സ്‌കൂളിന്റെ ചെയർമാനായ കാലത്ത് എൻ.കെ മുഹമ്മദിന്റെ ഇടപെടലിലൂടെ ഇസ് ലാഹി സെന്ററിനും പ്രത്യേകിച്ച് മദ്രസ്സയ്ക്കും വലിയ സംഭാവന തോമസ് ചാണ്ടി നൽകിയത് ഐ.ഐ.സി സ്മരിക്കുകയാണ്. അദ്ദേഹം കക്ഷി രാഷ്ട്രീയ ഭേദമന്യേ ശുഭോദർക്കമായ സഹായ പ്രിയനായിരുന്നു.

സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ശ്ലാഘനീയമായിരുന്നുവെന്ന് ഐ.ഐ.സി സംഗമം സൂചിപ്പിച്ചു.യോഗത്തിൽ ഇന്ത്യൻ ഇസ് ലാഹി സെന്റർ ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻജി. അൻവർ സാദത്ത്, മുഹമ്മദ് ബേബി, മനാഫ് മാത്തോട്ടം, എൻജി. ഫിറോസ് ചുങ്കത്തറ, ഷെർഷാദ്, ആരിഫ് പുളിക്കൽ, റഹീം മാറഞ്ചേരി, എൻജി. അബ്ദുറഹിമാൻ, ടി.എം അബ്ദുറഷീദ്, മുദ്ദസിർ മാസ്റ്റർ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP